Choose your language

9 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 9

 ഞാൻ ആദ്യമായി എന്റെ പ്രണയിനിയെ കണ്ടുമുട്ടിയ ദിവസം രാത്രിയിലെ ഉറക്കത്തിൽ അവളെ മാത്രം ഓർത്താണ് കിടന്നത്. എനിക്ക് അവളെ കാണാൻ ഇടവന്നത് ഒത്തിരി കാരണങ്ങൾ കൊണ്ടാണ്. ബൈക്കിൽ നിന്നുള്ള യാത്ര ബസിൽ ആക്കിയതുകൊണ്ടും, ഞാൻ കയറിയ ബസ് മാറി കയറാൻ സാഹചര്യം വന്നതുകൊണ്ടുമാണ് എനിക്ക് എന്റെ പ്രണയിനിയെ കാണാൻ കഴിഞ്ഞത്.
ആദ്യമായി കണ്ട നിമിഷം തൊട്ട് അവളിൽ നിന്നും കണ്ണെടുക്കാൻ എനിക്ക് തോന്നിയില്ല.

എനിക്ക് നോക്കാൻ പറ്റുന്ന പരിധിക്കുള്ളിൽ ഞാൻ അവളെ നോക്കി, അവളുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രതികരണം ഇല്ലാത്തതുകൊണ്ട് ഞാൻ നോട്ടം നിറുത്തി, എങ്കിലും എന്റെ മനസ്സിൽ അവൾ സ്ഥാനം പിടിച്ചിരുന്നു. ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ ഇവളെ തന്നെ ആയിരിക്കണെ എന്ന് അതിയായി ആഗ്രഹിച്ചു, എന്നെപോലെ ഒരാൾക്ക് ആഗ്രഹിക്കാൻ അല്ലേ തല്ക്കാലം കഴിയുള്ളു.

ഞാൻ ഇടയ്ക്കിടെ ആലോചിക്കും എനിക്ക് അവളെ പ്രണയിക്കാൻ എന്തു യോഗ്യത ആണ് ഉള്ളതെന്ന്, എനിക്ക് ആണെങ്കിൽ പറയത്തക്ക ജോലി ഇല്ല, സാമ്പത്തിക സ്ഥിതി ഇല്ല, വിദ്യഭാസ യോഗ്യതകൾ ഇല്ല, മനസ്സിൽ നന്മ ഉണ്ടെന്ന് കരുതി അടുപ്പിൽ തി കത്തില്ലല്ലോ. സാരമില്ല തത്കാലം എന്റെ പ്രണയം ഉള്ളിൽ തന്നേ കിടക്കട്ടെ എന്നു വിചാരിച്ചു.ഇനിയും അവളെ കാണാൻ കഴിയാതെ പോകുമോ എന്ന് ഞാൻ സങ്കടപ്പെട്ടിരുന്നു എങ്കിലും എനിക്ക് പിന്നീട് അവളെ കാണാനുള്ള ഭാഗ്യം ഉണ്ടായി.

നമ്മളുടെ ജീവിതത്തിൽ പല കാര്യങ്ങൾക്കും നമ്മൾ കൃത്യമായി തന്നെ തീരുമാനം എടുക്കേണ്ടി വരും, എനിക്ക് തീരുമാനം എടുക്കാൻ കഴിയാതെ പോയി.

എനിക്ക് നല്ലൊരു ജോലിയും സാമ്പത്തിക ചുറ്റുപാടും ഉണ്ടെങ്കിൽ ധൈര്യമായി ആ കുട്ടിയോട് സംസാരിക്കാനും ഇഷ്ടമായാൽ മുൻപോട്ട് പോകുവാനും കഴിയുമായിരുന്നു, മേല്പറഞ്ഞ കാര്യങ്ങൾ എനിക്ക് ഇല്ലാത്തതുകൊണ്ട് ഞാൻ പിന്നോട്ട് വലിഞ്ഞു, എനിക്ക് അവളെ വിവാഹം കഴിക്കാനുള്ള യോഗ്യത ഇല്ല എന്ന് ഞാൻ മനസ്സിലാക്കി.

എന്നോട് ഇഷ്ടം തോന്നിയിട്ടുള്ള ഒത്തിരി പേരുണ്ട്, ഞാൻ പതുക്കെ അതിൽ നിന്നെല്ലാം പിന്നോട്ട് പോയി, ഇല്ലെങ്കിൽ ഒരുപക്ഷെ അവരുടെയൊക്കെ വിട്ടിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേനെ.
പ്രണയത്തെ ഇഷ്ടപ്പെടുമ്പോൾ, അതുപോലെ തന്നെ പ്രണയതകർച്ചകളെയും നേരിടാൻ പഠിക്കേണ്ടതുണ്ട്.4 വർഷവും, 8 വർഷവും പ്രണയിച്ചവർ പോലും ഒരു സുപ്രഭാതത്തിൽ ആ ബന്ധത്തിൽ നിന്നും അകന്നുപോയവരുണ്ട്.

പ്രണയബന്ധങ്ങൾ തകരുമ്പോൾ പ്രണയത്തിൽ ആയവരുടെ ഉള്ളിലുള്ള വേദന പുറത്തു അറിയിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും ഒരുപക്ഷെ.
പ്രണയിക്കാൻ ഒന്നും ഒരു തടസ്സമല്ല, പക്ഷെ എങ്കിൽ ജീവിതത്തിൽ ഒരുമിച്ചു ജീവിതം ജീവിച്ചു മുന്നോട്ട് പോകുമ്പോൾ ഒത്തിരി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നേക്കാം. ഒരാൾ വീണുപോയാൽ താങ്ങാകാൻ കൂടെയുള്ള ആൾക്ക് കഴിയണം.

മറ്റൊരാളെ മനസ്സിലാക്കി പ്രണയിക്കാൻ കഴിയണം. ഈ ലോകത്ത് ഒത്തിരി കാര്യങ്ങൾ നമ്മളുടെ പ്രണയത്തിന് പലപ്പോഴും വിലങ്ങുതടിയായി മാറാറുണ്ട്.
ഇഷ്ടം ഉള്ളവർ തമ്മിൽ ജീവിക്കാനുള്ള സാഹചര്യം എന്നാണ് നമ്മൾക്ക് ലഭിക്കുക.

ഞാൻ ആത്മാർഥമായി സ്നേഹിച്ച എന്റെ പ്രണയിനിയെ സ്വന്തമാക്കാൻ എനിക്ക് ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും, അവൾ മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ടാകുമോ ഇനി എങ്ങാനും?.

പ്രണയം ഇന്നും ആർക്കും മനസ്സിലാകാത്ത രഹസ്യമാണ്. ഒരാളിൽ പ്രണയം ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്, കൗമാരപ്രായം തൊട്ട് നമ്മളിൽ പലരും പ്രണയത്തെ അറിയാൻ ശ്രമിക്കും, എതിർലിംഗത്തിൽ ഉള്ളവരോട് ഇഷ്ടം തോന്നാൻ തുടങ്ങും.

കുറച്ചു ദിവസം മുൻപ് ഞാൻ ഒരിടത്തു നിൽക്കുമ്പോൾ രണ്ടു പേർ ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നു, പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് അവിടെ തൊട്ടടുത്തായി കുട്ടികൾ പഠിക്കുന്ന സ്ഥാപനം കണ്ടത്, ഒരുപക്ഷെ അവിടെ പഠിക്കുന്ന ഏതെങ്കിലും കുട്ടിയെ ഇഷ്ടം ഉള്ളവർ ആയിരിക്കാം, അല്ലെങ്കിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആയിരിക്കാം അവർ അഭ്യാസം കാണിച്ചത്.

പണ്ടൊരിക്കൽ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് വേഷം കെട്ടുണ്ടെങ്കിൽ കയ്യിൽ വെച്ചോളാൻ എന്ന വാക്ക്‌, എനിക്ക് അറിയില്ല ഞാൻ എന്തു വേഷം കെട്ടാണ് ആ കുട്ടിയോട് കാണിച്ചതെന്ന്, ഒരുപക്ഷെ ആരെങ്കിലും ആ കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത് ആകാം, ഞാൻ തിരിച്ചൊന്നും മറുപടി പറയാൻ പോയില്ല.

ഇന്നിപ്പോൾ എന്തെല്ലാം വേഷംകെട്ടാണ് എനിക്ക് ചെയ്യേണ്ടി വരുന്നത്. എല്ലാ മനുഷ്യരും ഓരോരോ വേഷം കെട്ടുക അല്ലേ ചെയ്യുന്നത്.

നമ്മൾ എന്തൊക്കെ വേഷം കെട്ടിയാലും നമ്മുടെ യഥാർത്ഥ വേഷം ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും.

നമ്മളൊക്കെ ഒരു നേരത്തെ അന്നത്തിനുവേണ്ടി അധ്വാനിക്കുന്നവരാണ്, അതിനുവേണ്ടി പല തരത്തിലുള്ള ജോലികൾ ചെയ്യേണ്ടതായി വന്നേക്കാം, അതെല്ലാം വേഷംകെട്ടാണ് എന്ന് ആരെങ്കിലും പറയാറില്ലല്ലോ.

വേഷംകെട്ടുക എന്ന് ഒരാൾ നമ്മളോട് പറയുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് ഇഷ്ടപ്പെടാത്ത എന്തോ കാര്യം നമ്മൾ ചെയ്തു എന്നാണ് സൂചിപ്പിക്കുന്നത്. ചുമ്മാ വേഷംകെട്ട് എടുക്കരുത് എന്ന് പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാവില്ല.

ഞാൻ ആ കൊച്ചിനോട് എന്തു വേഷംകെട്ടാണ് എടുത്തതെന്ന് തെളിയിച്ചു പറഞ്ഞെങ്കിൽ എനിക്ക് മനസ്സിലായേനെ.

ഞാൻ ഇടയ്ക്ക് ഇടയ്ക്ക് എന്റെ സ്റ്റൈൽ മാറ്റിപ്പിടിക്കാറുണ്ട്, അങ്ങനെ ഒരിക്കൽ ഞാൻ ഷർട്ട്‌ പാന്റിന്റെ അകത്തേക്ക് ഇൻസർട് ചെയ്തു ബെൽറ്റ്‌ പുറമെ കാണിച്ചു നടന്നു, അന്ന് എനിക്ക് ഏറ്റവും നല്ല മാതൃക വ്യക്തിക്കുള്ള സമ്മാനവും കിട്ടി, സമ്മാനം വാങ്ങിച്ചു വന്നപ്പോൾ കൂട്ടുകാർക്കൊക്കെ അതിശയം, കാരണം ഇവന് ഇതെന്തു പറ്റി എന്നായി അവരുടെയൊക്കെ മനസ്സിൽ. എന്നേ നന്നാക്കാൻ ഞാൻ തന്നെ വിചാരിച്ചാൽ മതി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങി.

നമ്മൾ മാറാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം, നമ്മളുടെ ചുറ്റുപാടും മാറിയിട്ടേ മാറുള്ളു എന്നുകരുതിയാൽ അവിടെ ഒരുപക്ഷെ മാറ്റങ്ങൾ സംഭവിക്കാൻ ഒത്തിരി കാലതാമസം നേരിട്ടേക്കാം.

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കാൻ ഒത്തിരിയേറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നേക്കാം.

പണവും സുഖസൗകര്യവും എത്ര ഉണ്ടെങ്കിലും അതൊന്നും മനസമാധാനം നൽകണം എന്നില്ല.

നമ്മുടെയൊക്കെ ജീവിതത്തിനു അർത്ഥം കണ്ടെത്താൻ കഴിയേണ്ടതുണ്ട്. നമ്മുടെ ജീവിതം കൊണ്ടു നമ്മുടെ ചുറ്റിലുമുള്ളവർക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയേണ്ടതുണ്ട്.

ഇന്ന് നമ്മളോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ച പലർക്കും അവസരങ്ങൾ ഇല്ലാതെയായി പോയിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾ പലരും മരണപ്പെട്ടുപോയിട്ടുണ്ട്, അവർക്കൊക്കെ ഓരോരോ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നതാണ്.അവരുമായി എനിക്കുണ്ടായ അനുഭവങ്ങൾ ഓരോന്നും ഓർമ്മയിൽ വരുന്നു.
അവരുടെ വേർപാട് അവരുടെ കുടുംബത്തിൽ ഉണ്ടാക്കിയ കുറവ് അതൊരിക്കലും മറ്റാർക്കും നികത്താൻ കഴിയുന്നത് അല്ലല്ലോ.

ജീവിതത്തിൽ സംഭവിക്കുന്നത് പലതും നമ്മൾക്ക് എളുപ്പം ഉൾകൊള്ളാൻ കഴിയണം എന്നില്ല.
മരിച്ചവർ ആരും തിരികെ വരില്ല എന്ന സത്യം നമ്മൾ അംഗീകരിച്ചേ മതിയാകു.

ഭൂമിയിൽ ജനിച്ച എല്ലാവരും ഒരിക്കൽ മരിക്കും എന്ന സത്യം മറക്കാതെ നമ്മുടെ ഇനിയുള്ള സമയം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയട്ടെ. ഇന്നലെകളിൽ ഒരുപാട് കുറവുകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും, പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടാകും അതെല്ലാം കഴിഞ്ഞുപോയി ഇനി നമ്മൾ അതെക്കുറിച്ചു വിഷമിച്ചിരുന്നിട്ടു കാര്യമില്ല, നമ്മളെകൊണ്ട് കഴിയാവുന്ന വിധത്തിൽ ഓരോ കാര്യവും ഉത്സാഹത്തോടെ ചെയ്യുക.

കുറ്റവും കുറവുകളും നമ്മളോടൊപ്പം ഉണ്ടായെന്നു വരാം, ആളുകൾ നമ്മളെ കുറ്റപ്പെടുത്തി, കളിയാക്കി സംസാരിച്ചെന്നു വരാം, അവിടെയെല്ലാം പതറാതെ പൊരുതാൻ, പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മൾക്ക് ഇഷ്ടം ഉള്ള ആൾക്ക്, നമ്മളെ ഇഷ്ടം അല്ലെങ്കിൽ ആ ബന്ധം അവിടെവെച്ചു നിർത്തുന്നത് ആയിരിക്കും നല്ലത്. നമ്മൾ സ്നേഹിച്ച വ്യക്തിക്ക്, നമ്മൾ ഒരു ശല്യം ആണെന്ന് വന്നാൽ, അതു ഒരുപക്ഷെ കൂടുതൽ പ്രശ്‌നത്തിന് വഴി തെളിയിച്ചേക്കാം.

നമ്മൾ ജീവിക്കുന്ന രാജ്യത്തെ നിയമം അനുസരിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്, അതൊരിക്കലും നിഷേധിക്കാൻ ഇടവരരുത്.

സ്നേഹം നഷ്ടപ്പെടുമ്പോൾ മനുഷ്യർക്കിടയിൽ എന്തെല്ലാം കുറ്റകൃത്യങ്ങളാണ് ഉണ്ടാവുന്നത്.സ്നേഹം നിഷേധിക്കപ്പെടുക ഏതൊരാൾക്കും സങ്കടകരമായ കാര്യമാണ്.

ലോകത്തിൽ നിന്നും സ്നേഹം പടിയിറങ്ങി പോയികൊണ്ടിരിക്കുന്നതിന്റെ ഭയാനകമായ അവസ്ഥകൾ ലോകത്തിന്റെ പല ഭാഗത്തും നമ്മൾ കാണുന്നുണ്ട്.

മനുഷ്യന് നൽകിയ നല്ല വികാരങ്ങൾ എല്ലാം അടിച്ചമർത്തി പകരം ക്രൂരത നിറക്കുന്ന വികാരങ്ങൾ ഉണർത്തിക്കാനുള്ള ശ്രമങ്ങൾ തടയേണ്ടിയിരിക്കുന്നു.

തെറ്റുകൾ ക്ഷമിക്കാനും ശരികൾ പറഞ്ഞുകൊടുക്കാനും കഴിയേണ്ടതുണ്ട്.

ക്ഷമ ഇല്ലെങ്കിൽ പലയിടത്തും പരാജയപ്പെട്ടേക്കാം, എന്തു കാര്യവും സ്വന്തമാക്കാൻ ക്ഷമ ഉണ്ടാവേണ്ടതുണ്ട്.
സ്നേഹം നിലനിർത്താൻ വിട്ടുവിഴ്ച്ചമനോഭാവവും ക്ഷമയും ആവശ്യമാണ്.

ലോകത്തിൽ സമാധാനം നിറക്കാൻ വേണ്ടിയാകണം നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തനം.

സമാധാനം, സന്തോഷം, സ്നേഹം ഇതെല്ലാം ജീവിതത്തിൽ ഒരു മനുഷ്യന് വളരെയധികം ആവശ്യമാണ്.

സ്നേഹം ആഗ്രഹിക്കാത്ത മനുഷ്യരില്ല, എല്ലാവർക്കും അവർ ആഗ്രഹിക്കുന്നതുപോലെ സ്നേഹം കിട്ടണം എന്നില്ല.

കുറവുകൾ പരിഹരിക്കാൻ ശ്രമിക്കണം, കുറവുകൾ ഓരോ മനുഷ്യരിലും ഉണ്ടായേക്കാം, അവരുടെ കുറവുകൾ മനസ്സിലാക്കി മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്.

തെറ്റിധാരണയുടെ പേരിൽ ദുഃഖത്തിൽ കഴിയുന്നവർ ഉണ്ടായേക്കാം. ദുഃഖം മാറാൻ നമ്മളുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ആവശ്യമാണ്.

ലോകത്തിൽ എന്തുവേണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അത് നമ്മൾ ആയിട്ട് തന്നെ കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്.

ലോകത്തിൽ പലരും പ്രണയിക്കുന്നു, അതിൽ പലരും പരാജയപ്പെടുന്നു, ചിലരൊക്കെ വിജയിക്കുന്നു. നമ്മൾ വിജയിക്കുമോ ഇല്ലയോ എന്ന് മറ്റുള്ളവരുമായി താരതമ്യം ചെയ്തിട്ടല്ല നോക്കേണ്ടത്.

എല്ലാവർക്കും അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്താൻ പെട്ടെന്ന് ഒരുപക്ഷെ കഴിഞ്ഞെന്ന് വരില്ല.ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നേക്കാം.

പ്രണയം ആർക്ക് വേണമെങ്കിലും തോന്നിയേക്കാം, ഒരുപക്ഷെ ഒത്തിരി ആളുകൾ അവരുടെ ഉള്ളിലുള്ള പ്രണയം തുറന്നു പറയാതെ കഴിച്ചുകൂട്ടുന്നവരുണ്ട്. ഒരുപക്ഷെ മറ്റേ ആൾക്ക് ഇഷ്ടം ആയില്ലെങ്കിലോ എന്നുകരുതി ആയിരിക്കാം.

പ്രണയം തുറന്നു പറയാൻ പലർക്കും ഭയമാണ്, കാരണം ആ നിമിഷം അങ്ങനെയാണ് പലർക്കും അനുഭവപ്പെടുന്നത്.

ഒരു ഭാഗത്തു പ്രണയിക്കുന്ന വ്യക്തിയോട് പ്രണയം തുറന്നു പറയാൻ കഴിയാത്ത വിഷമത്തിൽ നിൽക്കുമ്പോൾ മറുഭാഗത്തു ചിന്തിക്കുക പ്രണയം പോലും തുറന്നു പറയാനുള്ള ധൈര്യം ഇല്ലാത്തവർ ആണോ തന്നെ പ്രണയിക്കാൻ ശ്രമിക്കുന്നത് എന്നൊക്കെ ആയിരിക്കും.

വളരെയേറെ ആശങ്കയോടെ ആയിരിക്കാം ഒരുപക്ഷെ പലരും പ്രണയത്തെ സമിപിക്കുക. ഒരുപക്ഷെ മുൻകാല അനുഭവം അവരെ കുറേകൂടി അനുഭവസ്ഥർ ആക്കിയിട്ടുണ്ടാകാം.

നമ്മൾ പ്രണയിക്കുന്ന വ്യക്തി നമ്മളെയും പ്രണയിക്കുക എന്നുപറയുന്നത് ഈ ഭൂമിയിൽ വെച്ചു കിട്ടാവുന്ന ഏറ്റവും വലിയൊരു ഭാഗ്യം തന്നെയാണ്.

പരാജയം ഒന്നിന്റെയും അവസാനമല്ല. ഒരിക്കൽ പരാജയപെട്ടു എന്നു കരുതി ഇനി മുന്നോട്ടു വിജയം ഉണ്ടാവില്ല എന്നില്ലല്ലോ.

ഏതു മേഖലയിൽ പരാജയപ്പെട്ടാലും വിജയം നേടാൻ തെറ്റ് തിരുത്തികൊണ്ട് മുന്നോട്ടു പോകുവാൻ ശ്രമിക്കുക തന്നെ വേണം.

നമ്മൾ നേരിടുന്ന ഓരോ പരാജയവും നമ്മൾക്ക് ഒത്തിരിയേറെ തിരിച്ചറിവുകൾ നൽകുന്നുണ്ട്, ജീവിതത്തിൽ പരാജയം നമ്മൾക്ക് നൽകുന്ന പാഠങ്ങൾ വളരെ വലുതാണ്.

നഷ്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ തെറ്റുകൾ തിരുത്തുക.

ലോകത്തിൽ ആരെങ്കിലും വിജയിച്ചിട്ടുണ്ടോ അവരെല്ലാം അവർക്കുണ്ടായ പരാജയത്തെ കരുത്തോടെ നേരിട്ടതുകൊണ്ടാണ്.

പ്രണയം വിജയിക്കുമോ പരാജയപ്പെടുമോ എന്നൊന്നും ആർക്കും പറഞ്ഞു തരാൻ കഴിഞ്ഞെന്നു വരില്ല. നമ്മുടെ ഭാഗത്തെ തെറ്റുകൊണ്ടോ മറുഭാഗത്തെ തെറ്റുകൊണ്ടോ പരാജയം ഉണ്ടായേക്കാം.

ജീവിതത്തിൽ പ്രണയം നഷ്ടം ആയി എന്നുകരുതി ജീവിതകാലം മുഴുവൻ ദുഖിച്ചു തളർന്നിരിക്കരുത്, ലോകം വളരെ വിശാലമാണ്, ഒത്തിരി ലോകകാഴ്ചകൾ കണ്ടു കഴിയുമ്പോൾ ജീവിതത്തെക്കുറിച്ച് കുറേകൂടി വിശാലമായ കാഴ്ചപ്പാട് ഉണ്ടാകും.

പ്രണയം നഷ്ടപ്പെടുന്നത് ഒരുപക്ഷെ ചിലരെയൊക്കെ മാനസികമായും ശാരീരികമായും തളർത്തിയേക്കാം, അതിൽ നിന്നെല്ലാം തിരിച്ചറിവുകൾ നേടേണ്ടതുണ്ട്.

ചിലരൊക്കെ എന്തെങ്കിലും നേട്ടത്തിനുവേണ്ടി പ്രണയിക്കുന്നവർ ഉണ്ടായേക്കാം, അവരുടെ ആവശ്യം കഴിയുമ്പോൾ മറ്റേ ആളെ ഒഴിവാക്കും, പക്ഷെ എങ്കിൽ ഉപേക്ഷിക്കപ്പെട്ട വ്യക്തി, ഈ വ്യക്തിയെ അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുണ്ടാകാം.

ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക അത്ര എളുപ്പം ഉള്ള കാര്യം അല്ല.

ആരെയും പറ്റിക്കാനും ചതിക്കാനും വേണ്ടി പ്രണയിക്കാതിരിക്കുക.

പ്രണയഭാരം താങ്ങാൻ എല്ലാവർക്കും ശക്തി ഉണ്ടായെന്നു വരില്ലല്ലോ. ഒത്തിരി ആളുകൾ നാളുകൾ നിരാശ നിറഞ്ഞ അവസ്ഥയിലേക്ക് പോകാനുള്ള കാരണം പ്രണയബന്ധത്തിൽ ഉണ്ടാകുന്ന പരാജയങ്ങളാണ്.

നമ്മുടെ പ്രണയത്തിനു സത്യം ഉണ്ടാകണം.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.