Pages

8 January 2024

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 8

 പ്രണയം ഒരു മഹാസാഗരം, അതിങ്ങനെ ഒഴുകി ഒഴുകി പോയികൊണ്ടേയിരിക്കും.
നമ്മളുടെ പ്രണയം ഓരോ നിമിഷവും നമ്മൾക്ക് നൽകുന്ന അനുഭവങ്ങൾ വളരെയേറെ വ്യത്യാസ്തമാണ്.

എനിക്ക് ഒത്തിരിയേറെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആ പ്രണയത്തിന്റെ പിന്നാലെ പോകാൻ എനിക്ക് മനസ്സുവന്നില്ല, കാരണം ആ ബന്ധങ്ങൾ സാമൂഹിക ചുറ്റുപാടിൽ ഒത്തിരി പ്രശ്നം സൃഷ്ടിച്ചേക്കാം എന്നു കരുതിയത് കൊണ്ടാണ്.
പ്രണയത്തിന്റെ കാര്യത്തിൽ പലപ്പോഴും ഭാഷയോ സംസ്കാരമോ ഒന്നും തന്നെ തടസ്സങ്ങൾ അല്ലായെന്ന് ഒത്തിരി പേരുടെ ജീവിതം കണ്ടുമനസ്സിലായിട്ടുണ്ട്.

പ്രണയിച്ചു പോയതിന്റെ പേരിൽ പിൽക്കാലത്തു ദുഃഖിക്കേണ്ടി വന്നവർ നിരവധിയാണ്. പ്രണയം മൂലം സ്വന്തം വിടും നാടും എല്ലാം ഉപേക്ഷിക്കേണ്ടി വന്നവർ. സ്വന്തം പ്രണയം പുറത്തു വെളിപ്പെടുത്താൻ കഴിയാതെ പോകുന്നവർ നിരവധിയാണ്.
പ്രണയം പലരെയും പലപ്പോഴും തെറ്റിലേക്ക് നയിച്ചെന്നു വന്നേക്കാം, പ്രണയം മൂലം ഒത്തിരി മേഖലകളിൽ പരാജയപ്പെട്ടവർ ഉണ്ടാകാം.

പ്രണയിച്ചു വിവാഹം കഴിച്ചവരിൽ ചിലർക്കൊക്കെ ജീവിതത്തിൽ ഒത്തൊരുമയോടെ വിവാഹബന്ധം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയണമെന്നില്ല.
പ്രണയത്തിന്റെ പേരിൽ വിട്ടിൽ നിന്നും പുറത്തായവരും നമ്മുടെ ചുറ്റുപാടുമുണ്ട്.
ഇന്നിപ്പോൾ പ്രണയം നമ്മൾക്ക് നൽകുന്ന ഓരോ പുതുമായർന്ന അനുഭവങ്ങളും എല്ലാ കാലത്തും കിട്ടിക്കൊള്ളണം എന്നില്ല.

ഒരിക്കലും ഒരുമിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയില്ല എന്നറിഞ്ഞിട്ടും പ്രണയത്തിൽ ആയവരുണ്ട്.
പ്രണയം നമ്മളിൽ നിറക്കുന്ന അനുഭവങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ കഴിയില്ല.
പ്രണയിക്കുന്ന സമയത്തു പ്രണയിക്കുന്ന വ്യക്തിക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ നമ്മളിൽ പലരും ഒരുക്കമായെന്ന് വന്നേക്കാം.

പ്രണയിക്കുന്ന വ്യക്തിയുടെ സാമിപ്യം ഇല്ലാതെയായി കഴിഞ്ഞാൽ ഈ ലോകം തന്നെ ഇല്ലാതെയായി പോയി എന്നുള്ള ചിന്തകളും നിരാശകളും ഉണ്ടായേക്കാം. ഒത്തിരി പ്രണയങ്ങൾ പെട്ടെന്ന് തന്നെ പരാജയപ്പെട്ടിട്ടുണ്ട്, പലർക്കും പ്രണയപരാജയം വളരെയേറെ സങ്കടം നൽകുന്ന കാര്യമാണ്.
നീണ്ട വർഷങ്ങൾ പ്രണയിച്ചവർ ആണെങ്കിൽ പോലും നിസ്സാര കാരണത്തിന്റെ പേരിൽ പ്രണയം അവസാനിപ്പിച്ചേക്കാം.

താൻ ഏറെ സ്നേഹിച്ച തന്റെ പ്രണയത്തിലെ പങ്കാളിയുടെ നഷ്ടം പിന്നിടുള്ള കാലം വളരെയേറെ ദുഃഖത്തിൽ ആക്കിയേക്കാം.
ഈ ലോകത്തിലുള്ള എല്ലാ പ്രണയവും ഒരുപോലെ അല്ലല്ലോ.
നമ്മൾക്ക് ഈ ലോകത്തു ആരോട് വേണമെങ്കിലും പ്രണയം തോന്നാം, എങ്കിലും അവർ ആർക്കും തന്നെ തിരിച്ചു നമ്മളോടും പ്രണയം തോന്നണം എന്നില്ലല്ലോ.

വരും വരായ്കൾ മുൻകൂട്ടി കണ്ടു എല്ലാവർക്കും പ്രണയത്തിൽ പ്രേവേശിക്കാൻ കഴിയണം എന്നില്ലല്ലോ.
തനിക്കു പ്രണയം തോന്നിയ വ്യക്തികളോട് പ്രണയം തുറന്നു പറയാൻ കഴിയാതെ ദുഃഖത്തിൽ കഴിയുന്ന എത്രയോ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ടായേക്കാം.

നമ്മൾക്ക് വേണ്ടത്ര യോഗ്യതയില്ല, കഴിവില്ല, സൗന്ദര്യമില്ല എന്നിങ്ങനെ പല കാരണത്തിന്റെ പേരിൽ പ്രണയം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാതെ തീർത്തും ഇല്ലാതെയായി പോയെന്ന് വരാം.
നമ്മൾ ആരുമായിക്കൊള്ളട്ടെ, നമ്മൾക്ക് എന്നെങ്കിലും ഒരിക്കൽ പ്രണയം ആരോടെങ്കിലും തോന്നികൂടായ്ക ഇല്ല.
ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയം വിജയിക്കാനും പരാജയപ്പെടാനുമുള്ള സാധ്യതകളുണ്ട്.

ഏതു പ്രണയം ആയാലും അവിടെ പരസ്പരം താങ്ങും തണലും ആകേണ്ടതുണ്ട്, പല സാഹചര്യത്തിലും വിട്ടുവിഴ്ച്ച മനോഭാവം വേണ്ടതുണ്ട്. ഞാൻ എന്ന ഭാവം ഉപേക്ഷിക്കേണ്ടതുണ്ട്.
പ്രണയം ഈ ലോകത്ത് ഉണ്ടായിരുന്നില്ല എങ്കിൽ മനുഷ്യർക്കിടയിൽ സന്തോഷം ഉണ്ടാവാനുള്ള ഒരു സാഹചര്യം ഇല്ലാതെയായി പോയേനേ.
പ്രണയത്തിലൂടെ നല്ല അനുഭവവും മോശം അനുഭവവും ഉണ്ടായേക്കാം.

പ്രണയം അത് ഓരോരുത്തർക്കും നൽകുന്ന അനുഭവം വ്യത്യസ്തമാണ്.
ലോകം മുന്നോട്ട് പോകുന്നത് ലോകത്തിൽ ജീവിക്കുന്നവർക്കിടയിൽ പ്രണയം നിലനിൽക്കുന്നതുകൊണ്ടാണ്.
ജീവിതത്തിൽ ഏതുനിമിഷവും പ്രണയം കടന്നുവന്നേക്കാം. ഏതുനിമിഷവും പ്രണയം കടന്നുപോയേക്കാം.
പ്രണയിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവർ ഒട്ടനവധി പേരാണ്.
ജീവിതപ്രാരാബ്ദം നിമിത്തം പ്രണയിക്കാൻ മറന്നുപോയവർ ഒട്ടനവധി പേരാണ്.

ഒരു നേരത്തെ അന്നത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലുകൾക്കിടയിൽ പ്രണയത്തിനു പ്രഥമ സ്ഥാനം കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ.
പല പ്രണയങ്ങളിലും അവരെ തമ്മിൽ അടുപ്പിക്കുക മനസ്സുകൾ തമ്മിലുള്ള അടുപ്പമാണ്, അതു തന്നെയാണ് തന്റെ പങ്കാളിക്ക് എത്രയൊക്കെ പോരായ്മകൾ ഉണ്ടായിട്ടുപോലും കൈവിടാതെ അവരെയൊക്കെ ചേർത്തുപിടിക്കുന്നത്.
സത്യമായ പ്രണയത്തിനു ഒരിക്കലും മരണമില്ല.

മരണത്തിനുപോലും ഒരിക്കലും പ്രണയത്തെ വേർപെടുത്താൻ കഴിയില്ല, മരണം വരെ പ്രണയത്തിന്റെ ഓർമ്മകൾ നമ്മളുടെ മനസ്സിലേക്ക് കടന്നു വന്നെന്നിരിക്കും.
പ്രണയം നടിച്ചു വഞ്ചിക്കുന്നവരും നിരവധിയാണ്. സ്വാർത്ഥ താല്പര്യത്തിന് വേണ്ടി എത്ര പേരുടെ ജീവിതമാണ് നഷ്ടപ്പെടുത്തി കളഞ്ഞിട്ടുള്ളത്.
ഏതൊരു കാര്യത്തിനും നല്ലതും മോശവും ഉള്ളതുപോലെ പ്രണയത്തിന്റെ കാര്യത്തിലും ഉണ്ടായേക്കാം.
പരാജയപ്പെട്ട പ്രണയം നൽകിയ വേദനകൾ, ഒരുപക്ഷെ ഒരിക്കലും മറക്കാൻ കഴിയാതെ നമ്മുടെയൊക്കെ ഉള്ളിൽ വലിയൊരു വേദന ആയി അവശേഷിക്കുന്നുണ്ടാകാം.
അതിൽ നിന്നെല്ലാം മോചനം നേടി പുതിയ പ്രണയം തുടങ്ങാൻ പലർക്കും വളരെയേറെ പ്രയാസം ഒരുപക്ഷെ അനുഭവപ്പെട്ടേക്കാം.

നമ്മുടെയൊക്കെ പ്രണയം എല്ലാ കാലത്തും പുത്തുലയട്ടെ. മഴവില്ലിൻ ചന്തമോടെ നിറം നൽകി ചുറ്റുപാടും കളർ ആകട്ടെ.പ്രണയത്തിന്റെ കൈപിടിച്ച് മുന്നോട്ടു വിജയം കൈവരിക്കാൻ നമ്മൾ ഏവർക്കും കഴിയട്ടെ.

പ്രണയം തോൽക്കാതിരിക്കാൻ നമ്മൾ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്. ഒരാളുടെ ഉള്ളിൽ സ്ഥാനം പിടിക്കാൻ കഴിയുക അത്ര എളുപ്പമല്ല.

നമ്മൾക്ക് മറ്റൊരാളെ പ്രണയിക്കാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ പോലും നമ്മുടെ ചിന്തകൾ ഒരുപക്ഷെ നമ്മുടെ പ്രണയത്തെ അകറ്റിയേക്കാം, ഒരുപക്ഷെ അവർ നമ്മളെക്കാൾ വളരെ ഉയരത്തിലാണ് എന്നുള്ള തോന്നൽ ആയിരിക്കാം, അല്ലെങ്കിൽ നമ്മളെക്കാൾ നല്ലൊരാളെ അവർക്ക് കിട്ടിയേക്കും എന്നുള്ള ചിന്ത ആയിരിക്കാം നമ്മളെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

ജീവിതത്തിൽ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ പലപ്പോഴും പ്രണയം സാധ്യമാവണം എന്നില്ല.

പ്രണയം ആസ്വദിക്കാൻ നല്ലൊരു അന്തരിക്ഷം ലഭിക്കേണ്ടതുണ്ട്.
കള്ളം പറഞ്ഞു പ്രണയിക്കുന്നത് എന്നെങ്കിലും ഒരിക്കൽ തിരിച്ചറിയും.

നമ്മുടെ ഇപ്പോഴത്തെ അവസ്ഥകൾ പങ്കുവെച്ചുകൊണ്ടാകണം പ്രണയിക്കേണ്ടത്. എല്ലാവർക്കും നമ്മുടെ ഇപ്പോഴത്തെ അവസ്ഥകൾ ഉൾകൊള്ളാൻ കഴിയണം എന്നില്ല.

നമ്മളെ മനസ്സിലാക്കാത്തവരുടെ മുൻപിൽ എത്ര നാൾ പ്രണയം അഭ്യർത്ഥിക്കാൻ കഴിയും.

മറ്റുള്ളവർക്ക് ശല്യം ചെയ്യുന്ന രീതിയിൽ ഒരിക്കലും പ്രണയഅഭ്യർത്ഥന നടത്താൻ പാടുള്ളതല്ല.

പ്രണയം നമ്മുടെ ജീവിതത്തിൽ സന്തോഷം നൽകുന്നത് ആയിരിക്കണം, ഒരിക്കലും സന്തോഷം നഷ്ടപ്പെടുത്തുന്നത് ആവരുത്.
പരസ്പരം പ്രണയിക്കാൻ കഴിയുന്നില്ല എങ്കിൽ ആ പ്രണയം ഉപേക്ഷിക്കുക ആയിരിക്കും നല്ലത്.

നമ്മളെ ആവശ്യം ഇല്ലാത്തവരുടെ മുൻപിൽ, അവർക്കൊരു ബുദ്ധിമുട്ട് ആയിട്ട് നമ്മൾ ചെല്ലേണ്ടത് ഇല്ലല്ലോ.

ഒരാളെ അങ്ങേയറ്റം വെറുത്തു, ഒടുവിൽ സ്നേഹിക്കുന്നവരും കണ്ടേക്കാം, പ്രണയം നടിച്ചു, പ്രണയിക്കുന്ന വ്യക്തിയെ വഞ്ചിക്കുന്നവരെയും നമ്മുടെ ചുറ്റിലും കണ്ടേക്കാം.

പ്രണയം നമ്മളുടെ ജീവിതത്തിൽ പല സാഹചര്യത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. പ്രണയം മുന്നോട്ടു നിലനിർത്തി കൊണ്ടുപോകാൻ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒത്തിരി നേരിടേണ്ടി വന്നേക്കാം.

പ്രണയം മനോഹരമാകുക, ഇരുകുട്ടരും ആത്മാർത്ഥതയോടെ ഉള്ളു തുറന്നു സ്നേഹിക്കുമ്പോഴാണ്.

പ്രണയത്തിലൂടെ സ്നേഹം പങ്കുവെക്കുക വളരെ മനോഹരമായ അനുഭവമാണ്.

ജീവിതത്തിൽ നാളിതുവരെയായി ആരെയും പ്രണയിക്കാൻ കഴിയാതെ പോയവർ വിഷമിക്കാതിരിക്കുക, നാളെകളിൽ പ്രണയിക്കാൻ ഒരുപക്ഷെ അവസരം കിട്ടിയെന്നു വരാം.

എത്ര വർഷം പ്രണയിച്ചവർ ആണെങ്കിലും ശരി അവർക്കിടയിൽ അഭിപ്രായഭിന്നത ഉണ്ടായാൽ ഒരുപക്ഷെ ആ ബന്ധം ഇല്ലാതെയായേക്കാം.

പ്രണയിച്ചു വിവാഹം കഴിച്ചവർ ആണെങ്കിലും പലപ്പോഴും ജീവിതം മുന്നോട്ടു പോകുക അത്ര രസത്തിൽ ഒന്നുമായിരിക്കില്ല. നമ്മുടെ പ്രണയത്തെ മോശമായ രീതിയിലും നല്ല രീതിയിലും സ്വാധിനിക്കാൻ തക്ക കാരണങ്ങൾ ഒത്തിരി നമ്മുടെ ചുറ്റിലും ഉണ്ടായേക്കാം.

ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയത്തു എന്റെ ജൂനിയർ ആയി വന്നിരുന്ന കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി, എന്റെ ക്ലാസ്സിൽ ഞാൻ ഇരിക്കുന്ന സ്ഥലത്തു നിന്നു പുറത്തേക്ക് നോക്കിയാൽ അവളുടെ ക്ലാസ്സ്‌ കാണാൻ കഴിയും, അതിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നവരെ കാണാൻ കഴിയും, ആ ബെഞ്ചിൽ അവൾ ഇരിക്കാറുണ്ട്, അങ്ങനെ ക്ലാസ്സിന്റെ ഇടവേളകളിൽ ഞാൻ അവളെ നോക്കാറുണ്ടായിരുന്നു. എന്റെ കൂടെയുള്ളവരൊക്കെ തകൃതിയായി പ്രണയിക്കാൻ ആളുകളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, പലർക്കും അങ്ങനെ പ്രേമിക്കാൻ അവസരം കിട്ടി തുടങ്ങി.

പിന്നിടുള്ള നാളുകളിൽ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി, ഇടയ്ക്കൊക്കെ ഞാൻ നടക്കുന്നതിന്റെ തൊട്ടു പുറകിലായി അവൾ നടക്കാറുണ്ട്. ഒരു ദിവസം ഞാനും സുഹൃത്തുക്കളും കൂടി തമാശകൾ പറഞ്ഞു നടക്കുമ്പോൾ അവൾ അതൊക്കെ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു, ഒരു ദിവസം ഞാൻ അവളെ തന്നെ ദൂരെ നിന്നും നോക്കി, അവളും എന്നെയും നോക്കി കൊണ്ടിരുന്നു. അങ്ങനെ പറയാതെ പോയ പ്രണയം അവിടെയും അവസാനിച്ചു.

ഞാൻ കോളേജിൽ ചേർന്ന സമയത്ത് എനിക്ക് പ്രണയിക്കാൻ പറ്റിയ ആരെയും എന്റെ ക്ലാസ്സിൽ കിട്ടിയില്ല, അങ്ങനെ ആകെ വിഷമിച്ചു ഇരിക്കുമ്പോഴാണ് ഒരു ദിവസം ഒരു പെൺകുട്ടി ക്ലാസ്സിലേക്ക് പുതിയ അഡ്മിഷൻ ആയിട്ട് വന്നത്, ഉള്ളിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം ആയി എനിക്ക്. അങ്ങനെ കുറച്ചു ദിവസം അവളെയൊക്കെ കണ്ടു ക്ലാസ്സ്‌ കടന്നുപോയി ഒരു ദിവസം അവൾക്ക് മറ്റൊരു കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൾ ഞങ്ങളുടെ ക്ലാസ്സ്‌ വിട്ടുപോയി, എനിക്ക് ആ കുട്ടിയോട് മിണ്ടാനുള്ള അവസരം അതോടെ ഇല്ലാതെയായി.

എനിക്ക് ഒരിടത്തു ജോലി കിട്ടി അവിടെവെച്ചു പുറമെ നിന്നും ഭക്ഷണം കഴിച്ചു എനിക്ക് ഭക്ഷ്യവിഷബാധ ഏറ്റു ചികിത്സക്കായി ഡോക്ടറെ കാണാൻ പോയി, ഒരു പ്രാവശ്യം ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ അതാ ഒരു നഴ്സ് അവിടേക്ക് കടന്നുവരുന്നു. അവൾ പെട്ടെന്ന് കടന്നുവന്നു, പെട്ടെന്ന് കടന്നുപോയി, എനിക്ക് ആണെങ്കിൽ ആ കുട്ടിയുമായി സംസാരിക്കണം എന്നൊക്കെയുണ്ടായിരുന്നു. ആ ഹോസ്പിറ്റലിൽ കൗണ്ടറിൽ ഇരുന്ന കുട്ടികളുമായി ഞാൻ ഒത്തിരി നേരം സംസാരിച്ചു, അവർക്കൊക്കെ അതിശയം ആയിരുന്നു ഇത്രയും ചെറുപ്പക്കാരനായ ഒരു ആൾ അവിടെ ചെല്ലുന്നത് കണ്ടിട്ട്. ഞാൻ പിന്നെ എന്റെ കഥയൊക്കെ അവരോടു പറഞ്ഞു കൊടുത്തു, അതിൽ ഒരുകുട്ടി നന്നായിട്ട് എന്നോട് നേരത്തെ പരിചയം ഉള്ളതുപോലെ സംസാരിച്ചുകൊണ്ടിരുന്നു, ഞാനും അവരെ ഹാപ്പി ആക്കാൻ കഴിയുമ്പോലെ സംസാരിച്ചുകൊണ്ടു അവിടെ നിന്നും പുറത്തിറങ്ങി.ഇനി അവൾക്ക് എന്നോട് എങ്ങാനും പ്രണയം തോന്നിയിട്ടുണ്ടായിരുന്നുവോ ആവോ.

എനിക്ക് റോസ്മോളെ കാണാൻ കഴിയാതെ പോയതിനുശേഷം ഞാൻ നീണ്ട കാലയളവുകൾക്ക് ശേഷം മറ്റൊരിടത്തു ജോലിക്ക് പോയി, അവിടെ ചെന്നതിനുശേഷം തിരികെ ഉള്ള മടക്കം പണ്ടത്തെ എന്റെ യാത്രയെ അനുസ്മ രിക്കും വിധമാണ്. ഇവിടെയും ഒരു കുട്ടിയും അവളുടെ കൂട്ടുകാരിയുമാണ്. ഞാൻ ആദ്യമായി അവളെ കണ്ട ദിവസം ഞാൻ കയറിയ ബസിൽ അവൾ കയറിയില്ല, പിന്നീട് ഒരു ദിവസം ഞാൻ കയറിയ ബസിൽ അവൾ കയറി, അവളെ കണ്ടതും എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയനൈരാശ്യം എല്ലാം അകന്നുപോയി.പിന്നിടുള്ള യാത്രകളിൽ ഞാൻ ഇവളെ തിരയുമായിരുന്നു, അങ്ങനെ ഒരു വട്ടം കൂടി മാത്രം കാണാനാണ് എനിക്ക് ഭാഗ്യം ലഭിച്ചത്. പിന്നീട് എനിക്ക് ജോലി നിർത്തി പോരേണ്ടതായിട്ട് വന്നതിനാൽ അവളെ കാണാൻ കഴിഞ്ഞില്ല. എന്താണല്ലേ എന്റെ ഈ ജീവിതം, ഒരാൾക്ക് പകരം മറ്റൊരാൾ,അയാൾക്ക് പകരം മറ്റൊരാൾ ഇങ്ങനെ ഇനി എത്ര ആളുകൾ ഇനി പ്രണയത്തിന്റെ രൂപത്തിൽ എന്നിലേക്ക് കടന്നുവരുമോ ആവോ.

ഒരിക്കൽ ഞാൻ എഴുതിയ ബുക്ക്‌ കൊടുക്കാൻ പോയതാണ്, അപ്പോൾ അവിടെ വെച്ചു ഒരാളെ പരിചയപ്പെട്ടു, കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അയാളുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾ ഇപ്പോൾ കല്യാണം അന്വേഷിക്കുന്നുണ്ട് എന്ന്, ഞാൻ പേര് ചോദിച്ചു, ആ വ്യക്തി പറഞ്ഞു റോസ് എന്ന്. ഞാൻ അത്ഭുതപ്പെട്ടു ഞാൻ ആഗ്രഹിച്ച പേര് തന്നെ, പിന്നെ എന്തായാലും ആ ആലോചന മുന്നോട്ട് പോയില്ല. പേരിൽ കാര്യം ഒന്നുമില്ല, മനസ്സുകൾ തമ്മിൽ ചേരുമോ എന്നാണ് അറിയേണ്ടത്.

ഏതൊരു ബന്ധം ആയാലും നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.

പ്രണയങ്ങൾ അങ്ങനെ അവസാനിക്കാതെ എന്റെ ജീവിതത്തിൽ ഓരോരുത്തരിലൂടെ ഇങ്ങനെ കടന്നുപോയികൊണ്ടിരിക്കുകയാണ്.

പ്രണയത്തെ കൈയെത്തിപിടിക്കാൻ ഇനി എന്നാണാവോ കഴിയുക. പ്രണയം എന്നേ കൈവിട്ടു കളയുമോ ആവോ

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.