പ്രണയത്തിനു വേണ്ടിയുള്ള എന്റെ അന്വേഷണം നിന്നിലാണ് ഞാൻ കണ്ടെത്തിയത്.
നിന്നോടുള്ള എന്റെ പ്രണയം വളരെ അഗാധമായിരുന്നു. ഓരോ നാളും നിന്റെ ഓർമ്മകളിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. പ്രണയിക്കാൻ ഇനിയും അവസരം കിട്ടുമോ എന്നൊന്നും അറിയില്ല എനിക്ക്.
നിൻ ഓർമ്മകളിൽ കഴിയാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. നിന്നോടുള്ള സ്നേഹം എനിക്ക് ഉപേക്ഷിക്കാനാവുന്നില്ല. എത്രമാത്രം വേദനകളിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്.
ഓരോ വേദനകൾക്ക് പിന്നിലും എന്തെങ്കിലും കാരണങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും.
ജീവിതത്തിൽ ഒന്നും തന്നെ കാര്യമായി നേടാൻ കഴിയാത്ത എനിക്ക് നിന്നെ കണ്ടതുമുതൽ ഞാൻ അന്വേഷിച്ച ആളെ കണ്ടെത്താൻ കഴിഞ്ഞ സന്തോഷം ആയിരുന്നു.
എങ്ങനെ താനുമായി സംഭാഷണം ആരംഭിക്കും എന്നുള്ള ആകുലതകളിൽ ആയിരുന്നു പിന്നിടുള്ള നാളുകൾ. തന്നോടുള്ള എന്റെ ഇഷ്ടം അറിയിക്കാൻ ഞാൻ മറ്റാരുടെയും സഹായം തേടിയില്ല.
ലോകം എത്ര വിശാലമാണ്, ലോകം നമ്മൾക്ക് ഒത്തിരി കാഴ്ചകൾ സമ്മാനിക്കും. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച അസുലഭ നിമിഷം ആയിരുന്നു തന്നെ കണ്ട നിമിഷങ്ങൾ. ഇനി മുന്നോട്ട് തന്നെ കാണാൻ കഴിയുമോ എന്നെനിക്ക് അറിയില്ല.
ജീവിതം പലപ്പോഴും നമ്മൾക്കു മുന്നിൽ ഒത്തിരിയേറെ പ്രതിസന്ധികൾ കൊണ്ടു തന്നേക്കാം. പ്രതിസന്ധികളെ അതിജീവിച്ചെങ്കിൽ മാത്രമേ മുന്നോട്ടുള്ള യാത്ര എളുപ്പമാകുള്ളൂ.
സുന്ദരമായ ഈ പ്രകൃതിയെ പ്രണയിക്കാൻ നോക്കാം ഇനി. പ്രകൃതിയെ സ്നേഹിക്കാതെ, പരിപാലിക്കാതെ ഭൂമിയിൽ മനുഷ്യർക്ക് ജീവിതം സാധ്യമാവില്ലല്ലോ.
മറ്റുള്ളവർക്ക് നമ്മളിൽ എന്തെങ്കിലും ആകർഷിക്കതക്കതായിട്ട് ഉണ്ടാവേണ്ടതുണ്ട്. ഓരോ പ്രണയവും ഉടലെടുക്കുന്നത് ആകർഷണത്തിൽ നിന്നാണ്.
പ്രണയം നമ്മളെ ഒരു വിശാലമായ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും, അവിടെ പ്രണയിക്കുന്നവർ മാത്രമേ കാണുള്ളൂ. പ്രണയിക്കാൻ വെമ്പുന്ന എത്രയെത്ര മനുഷ്യരാണ് ഈ ഭൂമിയിലുള്ളത്, അവരിൽ ഒട്ടുമിക്കവർക്കും തങ്ങളുടെ മനസ്സിനിണങ്ങിയ ആളെ കണ്ടെത്താൻ ഒരുപക്ഷെ സാധിച്ചിട്ടുണ്ടാവില്ല.
ലോകചരിത്രത്തിൽ എത്രയോ പ്രണയഓർമ്മകൾ രേഖപ്പെടുത്തിയിരിക്കുന്നു. നമ്മൾ മനസ്സ് കൊണ്ട് എത്ര പ്രണയിച്ചാലും നമ്മുടെ പ്രണയം മറ്റൊരാൾ സ്വീകരിക്കണമെന്നില്ല.
ലോകത്തെ സ്നേഹിക്കുക, ലോകത്തിലുള്ളവരെ സ്നേഹിക്കുക, നമ്മൾ, നമ്മളുടെ പങ്കാളിക്കായി ക്ഷമയോടെ കാത്തിരിക്കുക.
സമ്പത്തും സുഖസൗകര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ചില പ്രണയബന്ധങ്ങൾ മുന്നോട്ടു പോകുകയുള്ളു.
ചിലർക്കൊക്കെ നിസ്സാര കാരണം മതി പ്രണയബന്ധങ്ങൾ അവസാനിപ്പിക്കാനായിട്ട്. പ്രണയബന്ധം തുടങ്ങി കിട്ടാൻ അത്ര എളുപ്പമല്ല.
എന്തിനുവേണ്ടിയാണ് പ്രണയിക്കേണ്ടത്, പ്രണയിക്കുന്നതുകൊണ്ട് എന്തു നേട്ടമാണ് ലഭിക്കാൻ പോകുന്നത്.
പ്രണയം നഷ്ടപ്പെടുമ്പോൾ ഓരോരുത്തർക്കും ഉണ്ടാകുന്ന വേദനകൾ പറഞ്ഞറിയിക്കാൻ കഴിയില്ല. ചിലരൊക്കെ നിരാശയിൽ വീണുപോകും, അവരെയൊക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.
പ്രണയത്തിനു കണ്ണില്ല, മുക്കില്ല എന്നൊക്കെ പറയാറുണ്ടല്ലോ പൊതുവെ. നമ്മൾ ഒരാളെ പ്രണയിക്കുമ്പോൾ പലരും നമ്മളെ ആ പ്രണയബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരുപക്ഷെ ശ്രമിച്ചെന്നിരിക്കും.
പ്രണയം ഉപേക്ഷിക്കാൻ പലർക്കും അത്ര എളുപ്പമല്ല. എത്ര സമ്പത്തും അധികാരവും ഉണ്ടെങ്കിൽ കൂടിയും എല്ലാവർക്കും അവരവർക്ക് താല്പര്യം ഉള്ളവരിൽ നിന്നും തിരികെ പ്രണയം ലഭിക്കണമെന്നില്ല.
പലരും പ്രണയിക്കുക വ്യക്തികളെ നോക്കികൊണ്ടാണ്.
പണ്ടെനിക്ക് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു, അന്ന് ഞാൻ ഒരു സ്ഥാപനത്തിൽ ജോലി നോക്കുക ആയിരുന്നു, അവൾ ഒരു സ്കൂൾ കൂട്ടിയും. അവൾ നല്ല സാമ്പത്തിക ശേഷിയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളിലാണ് പഠിച്ചിരുന്നത്.അവളെ എനിക്ക് അധികം നാൾ കാണാൻ കഴിഞ്ഞില്ല. അവളോട് ഞാൻ എങ്ങനെ മിണ്ടാനാണ്, അവളുടെയത്രയും സാമ്പത്തിക സ്ഥിതി എനിക്ക് ഇല്ലല്ലോ. അതുകൊണ്ട് ഞാൻ അവളുടെ പിന്നാലെ നടക്കാതെ ഒഴിഞ്ഞുമാറി.
നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മൾ എത്ര പേരെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് പലർക്കും സന്തോഷം കിട്ടാത്തതിന് കാരണം അവരുടെ ജീവിതത്തിൽ സുഖദുഃഖങ്ങൾ പങ്കുവെക്കാൻ ആളില്ല എന്നതാണ്.
ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ സന്തോഷം വളരെയേറെ ആഗ്രഹിക്കുന്നുണ്ട്. എത്ര സമ്പത്തുണ്ടായാലും സമാധാനം ഉണ്ടാവണം എന്ന് നിർബന്ധം ഇല്ലല്ലോ.
പണം കൊണ്ടു നേടിയെടുക്കാൻ കഴിയുന്നതിനു പരിധിയുണ്ട്. സമ്പത്തു കൂടുമ്പോൾ മനുഷ്യരിൽ അഹങ്കാരം കൂടിയെന്ന് വന്നേക്കാം, ഒരുനാൾ തിരിച്ചറിയും പണം കൊണ്ടു നേടാൻ പറ്റാത്തതായി ഈ ലോകത്തിൽ ഒത്തിരി കാര്യങ്ങൾ ഉണ്ടെന്ന്.
നമ്മൾക്ക് ഈ ഭൂമിയിൽ കുറച്ചു കാലം മാത്രമേ ജീവിക്കാൻ കഴിയുകയുള്ളു, അതുകഴിഞ്ഞാൽ നമ്മൾ ഈ ഭൂമിയോട് ചേർന്നു മണ്ണായി തീരും.
നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ സ്നേഹിക്കാൻ പഠിക്കുക, ആരെയും വേദനിപ്പിക്കാതിരിക്കുക.
നമ്മുടെ ജീവിതം കൊണ്ടു മറ്റുള്ളവർക്ക് വേണ്ട സഹായം നൽകുക.
നഷ്ടങ്ങൾ നമ്മളുടെ ജീവിതത്തിൽ ഒത്തിരി ഉണ്ടായേക്കാം അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്
നമ്മൾക്ക് മാനസികമായ വളർച്ച കൈവരിക്കാൻ കഴിയേണ്ടതുണ്ട്, ഇല്ലെന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ കുത്തുവാക്കുകളിൽ നമ്മൾ ഒരുപക്ഷെ തളർന്നു പോയേക്കാം.
ഇപ്പോഴും പ്രണയത്തെ തെറ്റായി കാണുന്നവർ ഉണ്ടായേക്കാം.തങ്ങൾക്ക് ആസ്വദിക്കാൻ കഴിയാത്ത പ്രണയം, മറ്റുള്ളവർ ആസ്വദിക്കുന്നത് കാണുമ്പോൾ ഒരുപക്ഷെ അവരോടു അസൂയ തോന്നിയേക്കാം.
നമ്മുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ തന്നെ അതിനായി കഷ്ടപ്പെടേണ്ടതുണ്ട്. ലോകത്തിൽ ഒത്തിരി മനുഷ്യർ അവരുടെ ജീവിതത്തിൽ നല്ലതുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണ് വിജയം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.
നമ്മൾ, നമ്മളുടെ സാഹചര്യത്തെ കുറ്റം പറഞ്ഞിരുന്നാൽ ഒരിക്കലും മുന്നേറാൻ സാധിച്ചെന്ന് വരില്ല. നമ്മൾക്ക് കിട്ടിയ ഓരോ അവസരവും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്.
ആളുകൾ നമ്മളെ കുറ്റപ്പെടുത്തും, പരിഹസിക്കും അതൊന്നും നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് തടസ്സം ആകരുത്. നമ്മൾ ചെയ്യുന്ന പ്രവർത്തി ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും മുന്നോട്ടു കൊണ്ടുപോകുക.
നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മുടെ ജീവിതത്തിൽ പല സൗഭാഗ്യങ്ങളും കടന്നുവന്നേക്കാം അതിലൊക്കെ മതിമറന്നു സന്തോഷിച്ചുകൊണ്ട് അലസരാവാതിരിക്കുക.
നമ്മുടെ ഭാഗത്തുനിന്നുള്ള നല്ല പ്രവർത്തികളാണ് നമ്മുടെ വളർച്ചക്ക് അടിസ്ഥാനം.
ജീവിതത്തിൽ എന്തൊക്കെ നേടിയാലും, നമ്മളുടെ നേട്ടത്തിന്റെ പങ്ക് അപരനും കൂടി നൽകാൻ ഇടയാവട്ടെ.
നമ്മൾക്ക് കിട്ടിയ ഓരോ നല്ല അവസരങ്ങൾക്കും നന്ദിയുള്ളവർ ആയിതിരുക.
ജീവിതത്തിൽ വരുത്തുന്ന തെറ്റുകൾ തിരുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുക.
പ്രണയം ആർക്കും ആരോടും തോന്നാം, ഒരിക്കലും നമ്മളുടെ പ്രണയം മറ്റൊരാൾ സ്വീകരിക്കണം എന്ന് വാശിപിടിക്കാതിരിക്കുക.
പ്രണയം പലപ്പോഴും ഒരുപക്ഷെ നമ്മളെ നിരാശപ്പെടുത്തിയേക്കാം. പ്രണയം നമ്മൾക്ക് പലതരത്തിലുള്ള ദുഃഖങ്ങളും സമ്മാനിച്ചേക്കാം അതെല്ലാം നാളെകളിൽ മുന്നോട്ടു കൂടുതൽ കരുത്തായി മാറട്ടെ.
ഏതു ബന്ധത്തിൽ ആയാലും ഒരിക്കൽ മരണത്തിലൂടെ വിട്ടുപിരിയേണ്ടവരാണ് മനുഷ്യർ.
ജീവിതം സന്തോഷം നിറഞ്ഞതാക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുക.
നഷ്ടങ്ങൾ ഓർത്തു ദുഖിച്ചിരിക്കാതെ എങ്ങനെ നഷ്ടങ്ങളെ അതിജീവിക്കാൻ കഴിയും എന്നാണ് നോക്കേണ്ടത്.
പ്രണയിച്ചതിന്റെ പേരിൽ ഇന്നിപ്പോൾ ദുഖിക്കുന്നവർ ഉണ്ടായേക്കാം, പ്രണയം ഒരിക്കലും നമ്മൾ വിചാരിച്ചതുപോലെ മുന്നോട്ടു പോകണം എന്നില്ലല്ലോ.
പ്രണയതകർച്ചകളെ ശരിയായ വിധത്തിൽ നേരിടുക. ലോകത്തിൽ എത്രയോ ആളുകൾ പ്രണയതകർച്ചകളെ അതിജീവിച്ചിട്ടുണ്ട്. നമ്മുടെ ഓരോ കാലഘട്ടവും തിരിച്ചറിവിന്റെ കാലഘട്ടം ആയിട്ടെടുക്കുക.വിഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിക്കുക. പരാജയം ഒന്നിന്റെയും അവസാനമല്ല.
വിഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ കഴിയണം.
നമ്മൾ എത്ര ശ്രമിച്ചാലും ഒരുപക്ഷെ നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ചത് എല്ലാം നേടാൻ സാധിക്കണം എന്നില്ല.
നമ്മളുടെ ശക്തി നമ്മൾ മനസ്സിലാക്കുന്നില്ല പലപ്പോഴും, നമ്മുടെ കഴിവുകൾ നമ്മൾ ശരിയായ വിധത്തിൽ പുറത്തെടുക്കുന്നില്ല.
നമ്മളുടെ സമയം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
മറ്റുള്ളവർക്ക് എന്തെല്ലാം ഉണ്ട് അതൊക്കെ എനിക്കും നേടണം എന്ന് ചിന്തിക്കാതെ, അവരവർക്ക് ആവശ്യം ഉള്ളത് മാത്രം നേടാൻ ശ്രമിക്കുക.
നമ്മളുടെ ജീവിതത്തിൽ പല കാര്യത്തിലും തോൽവികൾ ഉണ്ടായെന്നു വരാം അവിടെയെല്ലാം നമ്മൾ കരുത്തു നേടേണ്ടതുണ്ട്.
ഞാൻ ട്യൂഷൻ ക്ലാസ്സിൽ പഠിച്ചപ്പോൾ അവിടെയുള്ള ഒരു കുട്ടിയോട് എനിക്ക് ഇഷ്ടം ഉണ്ടായി, അതുകഴിഞ്ഞു ഞാൻ മറ്റൊരിടത്തു എൻട്രൻസ് കോച്ചിംഗിന് പോയി അവിടെ ആരെയും കണ്ടില്ല അങ്ങനെ ഇരിക്കെ അവിടെ ട്യൂഷൻ ക്ലാസ്സ് ഉണ്ടെന്ന് അറിഞ്ഞു അതിൽ പങ്കെടുത്തു അവിടെവെച്ചു ഒരു കുട്ടിയെ ഇഷ്ടമായി. പിന്നെ ഞാൻ പല കാരണങ്ങളാൽ പഠനം നിറുത്തി, പിന്നെ ഫീസ് അടക്കാൻ വിളിച്ചപ്പോൾ ഞാൻ പോയി, എൻട്രൻസ് എക്സാം ഫീസ് അടച്ചു പരീക്ഷക്ക് പോയി അവിടെ പരീക്ഷക്ക് വന്ന ഒരു കുട്ടിയെ ഇഷ്ടമായി.
എന്താണെന്ന് അറിയില്ല ഞാൻ എവിടെ ചെന്നാലും ഏതെങ്കിലും ഒരാളെ കണ്ടു ഇഷ്ടപ്പെടും പിന്നെ അവരോടു മിണ്ടാൻ കഴിയാത്തതിന്റെ വിഷമം ആയിരിക്കും മനസ്സുനിറയെ. ഡോക്ടർ ആകാൻ എനിക്ക് അന്നേരം വലിയ താല്പര്യം ഇല്ലെങ്കിലും ഞാൻ അവളെ കാണാൻ കഴിഞ്ഞാലോ എന്നോർത്ത് രണ്ടു ദിവസം മെഡിക്കൽ എൻട്രൻസ് എഴുതാനും പോയി.പണ്ട് ഞാൻ എൻട്രൻസ് കോച്ചിംഗിന് പോയതിന്റെ പേരിൽ ഇന്നിപ്പോൾ എനിക്ക് ഡോക്ടർ വിളി കേൾക്കാൻ കഴിയുന്നുണ്ട്.ഇനി എന്നെങ്കിലും ഒരിക്കൽ ഡോക്ടറേറ്റ് നേടികൊണ്ട് ആ വിളി യാഥാർഥ്യം ഉള്ളതാക്കി മാറ്റണം. മോട്ടിവേഷൻ സംബന്ധിച്ച് 100 ബുക്ക് രചിക്കുക, അതിലുടെ ഏതെങ്കിലും യൂണിവേഴ്സിറ്റി എനിക്ക് ഡോക്ടറേറ്റ് നൽകി ആദരിക്കുക ഇതൊക്കെയാണ് എന്റെ സ്വപ്നം അതുപറ്റിയില്ലെങ്കിൽ ഡിഗ്രി പഠിച്ചു, മാസ്റ്റർ ഡിഗ്രി പഠിച്ചു phd എടുക്കുക, അങ്ങനെ ഡോക്ടറേറ്റ് നേടുക ഇതൊക്കെയാണ് എന്റെ സ്വപ്നം.
കൗമാരകാലഘട്ടത്തിൽ നമ്മൾക്ക് പലരോടും ഇഷ്ടം തോന്നുമല്ലോ.
നമ്മൾക്ക് ഓരോ കാലഘട്ടത്തിലും ഒരുപക്ഷെ ഒത്തിരി പ്രണയം തോന്നിയേക്കാം, അവിടെയെല്ലാം നമ്മൾ ഒരുപക്ഷെ വെറും നേരംപോക്കിന് വേണ്ടി പ്രണയിക്കുന്നത് ആകാം.
പലർക്കും അവരുടെ ജീവിതപങ്കാളിയെ പ്രണയിച്ചു കണ്ടെത്താനാണ് ഇഷ്ടം. പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിക്കാൻ എല്ലാവർക്കും സാധിക്കണം എന്നില്ല.
എത്രയോ വിവാഹങ്ങൾ കല്യാണവേദിയിൽ വെച്ച് മുടങ്ങിപോയിരിക്കുന്നു, അന്നേരം മറ്റേ വ്യക്തിക്കു ഉണ്ടാകുന്ന ബുദ്ധിമുട്ട് ആരും മനസ്സിലാക്കുന്നില്ല. മറ്റൊരാളെ മനസ്സിൽ കൊണ്ടു നടന്നു ഇഷ്ടമില്ലാത്ത വ്യക്തികളുമായ് വിവാഹം നടക്കുന്നത് ഒട്ടും നല്ലതല്ലല്ലോ. ഉള്ളു തുറന്നു സ്നേഹിക്കാനും പരസ്പരം താങ്ങും തണലും ആകാനാണ് വിവാഹബന്ധം ഉണ്ടാവേണ്ടത്.
ഇനിയുള്ള കാലം വിവാഹബന്ധങ്ങൾ എത്രമാത്രം ഒത്തോരുമയോടെ പോകും എന്നത് ആർക്കും പ്രവചിക്കാൻ ആകില്ല. പലർക്കും ഇന്നിപ്പോൾ വിവാഹം എന്ന സമ്പ്രദായത്തോട് തീരെ താല്പര്യം ഇല്ലാതായി തുടങ്ങി. ലിവിങ് ടുഗെതർ എന്ന സമ്പ്രദായം ചിലർക്കിടയിൽ ആയി.
ഏതു ബന്ധം ആണെങ്കിൽ കൂടിയും പരസ്പരം സ്നേഹം നിലനിൽക്കേണ്ടതുണ്ട്.
വിശ്വാസവഞ്ചന ബന്ധങ്ങൾ തകരാൻ ഇടയായേക്കാം.
നമ്മുടെ ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണെന്ന കാര്യം മറക്കാതിരിക്കുക.
അവരവരുടെ ജീവിതത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അവരവർ തന്നെയാണ്, നമ്മളുടെ രാജ്യത്തെ നിയമം നിശ്ചിത വയസ്സ് പൂർത്തിയായ ആൾക്ക് സ്വന്തം ആയിട്ട് തീരുമാനം എടുത്തു അതിൽ നടപ്പിൽ വരുത്താനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്.
ഓരോ മനുഷ്യർക്കും ഓരോരോ ചിന്താഗതികളാണ്, പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ഒരുപക്ഷെ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ടാവാം, തെറ്റിൽ നിന്നും ശരിയിലേക്ക് ആവണം നമ്മുടെ മുന്നോട്ടുള്ള യാത്ര.
നമ്മൾ സ്നേഹിക്കുന്നവർ ഒരുപക്ഷെ നമ്മളെ തിരിച്ചു ആത്മാർഥമായി സ്നേഹിക്കുന്നുണ്ടാവില്ല, സ്നേഹം അഭിനയിക്കുക ആയിരിക്കും ചിലപ്പോൾ.
നമ്മൾ, നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിൽ പോലും ദ്രോഹിക്കാതിരിക്കുക.
നമ്മൾ ഈ ലോകത്തിലേക്ക് വന്നത് വെറും കയ്യോടെയാണ്, ഈ ലോകത്തിൽ നിന്നും പോകേണ്ടതും വെറും കയ്യോടെയാണ്. അതിനിടയിലുള്ള ഈ കൊച്ചുജീവിതം വളരെ സുന്ദര നിമിഷങ്ങളാക്കി മാറ്റാൻ ശ്രമിക്കാം.
അടുത്ത നിമിഷം നമ്മളുടെ ജീവിതത്തിൽ എന്തുസംഭവിക്കും എന്നൊന്നും ആർക്കും അറിയില്ലല്ലോ.
ആരോടും വെറുപ്പും വിരോധവും തോന്നാതെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.
നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ദുരനുഭവവും നമ്മൾക്ക് തിരിച്ചറിവ് നൽകട്ടെ.
ലോകത്തെ സ്നേഹം കൊണ്ടു കിഴടക്കാൻ നമ്മൾക്ക് കഴിയണം.
നമ്മൾക്ക് പകരം വെക്കാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ല. നമ്മളുടെ കഴിവുകളെ നിരന്തരം മെച്ചപ്പെടുത്തികൊണ്ടിരിക്കുക, തളരാത്ത മനസ്സുമായി ജീവിതപ്രതിസന്ധികളെ അതിജീവിക്കുവാൻ നിരന്തരം ശ്രമിക്കുക.
നമ്മുടെ ചുറ്റിലും നടക്കുന്ന ശരി തെറ്റുകളെ വിവേചിച്ചു അറിയുക. ലോകത്തിൽ ഒന്നും തന്നെ സ്ഥിരമായി നിലനിൽക്കുന്നതായിട്ട് ഇല്ല. ദിനംപ്രതി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മോശം കാര്യങ്ങളെ ഒഴിവാക്കികൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയുള്ള കാലം നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ. കഷ്ടപ്പെടാതെ ആർക്കും ഒന്നും നേടാൻ കഴിയില്ല.
പ്രണയം ഉള്ളിൽ മാത്രം കൊണ്ടു നടന്നിട്ട് യാതൊരു കാര്യവും ഇല്ലല്ലോ, അതു പറയേണ്ട സമയത്തു പറയണം ഇല്ലെങ്കിൽ അതോർത്തു സങ്കടത്തിൽ കഴിയേണ്ടി വന്നേക്കാം എന്ന് ഞാൻ എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം കൊണ്ട് പഠിച്ചു.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.