Choose your language

21 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 29

 എന്റെ റോസ്മോളെ നീയിതെവിടെയാണ്, എത്ര നാളായി നിന്നെ ഞാൻ അന്വേഷിക്കുന്നു, ഇനിയെങ്കിലും നീ എന്റെ അടുത്തേക്ക് വരില്ലേ.

നിനക്ക് എന്നോട് ഇപ്പോഴും ദേഷ്യമാണോ?. എനിക്ക് തന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ പറ്റാതെ പോയതിനു എനിക്ക് മാപ്പ് തരില്ലേ.

എന്നെങ്കിലും ഒരിക്കൽ നീ എന്റെ ഇഷ്ടം തിരിച്ചറിയുന്ന ദിവസം വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ സ്നേഹം അത്രമേൽ സത്യം ആയിരുന്നു. നിന്നെ ഞാൻ എങ്ങനെ മറക്കും.

എന്റെ ജീവിതത്തിൽ നിന്നെ സ്നേഹിക്കാൻ കിട്ടിയ ഓരോ നിമിഷവും ഞാൻ വളരെയേറെ സന്തോഷവാനായിരുന്നു.

എനിക്കറിയാം നിനക്ക് എന്നേ ഒരുപാട് ഇഷ്ടം ആയിരുന്നുവെന്ന്.എന്നാൽ പോലും നീ എന്നിൽ നിന്നും ഇഷ്ടം തുറന്നു കാട്ടാതെ പരമാവധി ഒളിപ്പിച്ചു വെച്ചു നടന്നു.

നീ കയറാറുള്ള ബസ് സ്റ്റോപ്പിൽ ഞാൻ കയറിയ ബസ് എത്തുമ്പോൾ ഞാൻ നിന്നെ നോക്കും, നീ വാതിൽക്കൽ കയറാൻ നിൽക്കുന്നത് മുതൽ അകത്തേക്ക് കയറി സീറ്റിൽ ഇരിക്കുന്നതുവരെ നോക്കികൊണ്ടിരിക്കും, എനിക്ക് അറിയാം നിനക്ക് എന്നേ ഇഷ്ടം ആണെന്ന്, നിന്റെ മുഖത്തു ഞാൻ അപ്പോഴെല്ലാം സന്തോഷം നിറഞ്ഞ രൂപമാണ് കണ്ടിട്ടുള്ളത്.
നിനക്ക് എന്നോട് യാതൊരു വിധ ദേഷ്യവും ഒരിക്കലും തോന്നിയിട്ടില്ല.

എന്നേ നീ ആത്മാർത്ഥമായി പ്രണയിച്ചിരുന്നുവോ, എന്തുകൊണ്ടാണ് തനിക്കു എന്നോട് ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോയത്. നിനക്ക് എന്നേ അത്രമേൽ ഇഷ്ടം ആയിരുന്നു എങ്കിൽ എന്നോട് ഇഷ്ടം തുറന്നു പറയാൻ പാടില്ലായിരുന്നോ, അങ്ങനെ എങ്കിൽ ഇപ്പോൾ രണ്ടാൾക്കും ഇങ്ങനെ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തു സങ്കടപ്പെടേണ്ടി വരില്ലായിരുന്നല്ലോ.

നിനക്ക് ഇപ്പോൾ സുഖമാണോ, ജീവിതം എങ്ങനെ പോകുന്നു, കുടുംബജീവിതം ആരംഭിച്ചുവോ നീ, എന്നെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?. എന്നേ വിവാഹം ചെയ്യാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നുവോ.

എന്നോട് ഇപ്പോൾ എന്തെങ്കിലും തരത്തിൽ ദേഷ്യം ഉണ്ടോ?. ഞാൻ പാവപ്പെട്ടവനാണ്, ഉയർന്ന സാമ്പത്തിക സ്ഥിതി ഇല്ലാത്തവനാണ്, ഇതൊക്കെ അറിഞ്ഞിട്ടും എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ തോന്നി, എന്തുകൊണ്ട് എന്ന് എനിക്കറിയില്ല നീ എന്റെ മനസ്സിനിണങ്ങിയ പെണ്ണാണ് എന്ന് എനിക്ക് തോന്നി.

എനിക്കുവേണ്ടി താൻ ഇപ്പോഴും കാത്തിരിക്കുകയാണോ?. നമ്മൾ ഇരുവരും ഒന്നാകുന്ന ദിവസം ഈ ജന്മം സാധ്യമാകുമോ?.
വീട്ടുകാർ എതിർത്താലും താൻ എന്നോടൊപ്പം ജീവിക്കാൻ ഇറങ്ങിവരുമോ?. തനിക്കു അത്രമേൽ ജീവൻ ആയിരുന്നുവെങ്കിൽ എന്തുകൊണ്ട് എന്നോട് പറയാൻ മടിവിചാരിച്ചു.എന്നേ നിനക്ക് ഇത്രയും കാലം ആയിട്ടും മനസ്സിലായില്ലേ.

എന്നേ കാണാതെ ആയപ്പോഴാണോ തനിക്കു എന്നേ കാണാൻ ആഗ്രഹം തുടങ്ങിയത്?. താൻ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ലല്ലേ എന്നേ ഇനി നേരിൽ കാണാൻ പറ്റില്ലായെന്ന്. തൊട്ടടുത്ത ദിവസങ്ങളിൽ എന്നേ കാണുമ്പോൾ ഇഷ്ടം തുറന്നു പറയാൻ കരുതിയിരിക്കുകയായിരുന്നോ, എന്നേ നോക്കി ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ കടന്നുപോയോ.

എന്റെ ജോലി കഴിയുന്നതിന്റെ രണ്ടു ദിവസം മുൻപാണ് തന്നോട് ഞാൻ പേര് ചോദിച്ചു വന്നത്, അപ്പോഴെങ്കിലും തന്റെ അടുത്ത് വരാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആയിട്ട് കാണുന്നു, അങ്ങനെ തന്നെ കാണാനും സംസാരിക്കാനും അവസരം കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്. ഇനി എനിക്ക് ധൈര്യമായി പറയാമല്ലോ തന്റെ അടുക്കൽ വന്നിരുന്നുവെന്ന്. ഒരുപക്ഷെ എനിക്ക് അന്ന് തന്നോട് മിണ്ടാൻ അവസരം കിട്ടിയില്ലെങ്കിൽ ജീവിതത്തിൽ നമ്മൾ തമ്മിൽ സംസാരിക്കാനുള്ള സാഹചര്യം ഒട്ടും തന്നെ ഉണ്ടാകുമെന്നു എനിക്ക് പ്രതീക്ഷയില്ല.

മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് കരുതിയിട്ടാണോ താൻ എന്നോട് ഇഷ്ടം തുറന്നു പറയാത്തത്. എന്തായാലും എനിക്ക് ഇപ്പോൾ അൽപ്പം എങ്കിലും ആശ്വാസമുണ്ട്, തന്റെ അടുക്കൽ വരാൻ പറ്റിയതുകൊണ്ട്.

താൻ ഇടയ്ക്കിടെ എന്നേ കുറിച്ചു ആലോചിക്കും എന്ന് എനിക്ക് അറിയാം, ആ ചേട്ടൻ എന്നാലും എന്തിനായിരിക്കും എന്റെ പേര് ചോദിച്ചത് എന്നെല്ലാം ചിന്തിക്കുന്നുണ്ടാകും താൻ ഇപ്പോൾ.

ഭൂമിയിൽ വെച്ചു നമ്മൾക്ക് ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും നമ്മളുടെ രണ്ടാളുടെ ഉള്ളിന്റെ ഉള്ളിൽ പരസ്പരം ഇഷ്ടം ഉണ്ടെങ്കിൽ മറ്റൊരു ജന്മത്തിൽ നമുക്ക് ഒന്നായിതീരാം.

ഈ ജന്മം നിന്നെയൊർത്തു കണ്ണിരോഴുക്കാനാണല്ലോ എന്റെ വിധി. കഴിഞ്ഞ നാളുകൾ ഇനി ഒരിക്കലും തിരികെ വരില്ല, തെറ്റുകൾ മനസ്സിലാക്കി ഇനിയുള്ള കാലം എന്റെ ജീവിതത്തിൽ തിരുത്തൽ വരുത്തേണ്ടിയിരിക്കുന്നു.

എന്റെ ജീവിതത്തിനു അർത്ഥം കണ്ടെത്തേണ്ടിയിരിക്കുന്നു. തനിക്കു എന്നേ ഒരു സുഹൃത്തായി, സഹോദരനായി കാണാൻ കഴിയില്ലേ, അതോ എന്നോട് ഇപ്പോഴും ദേഷ്യം കൊണ്ടു നടക്കുകയാണോ?.

എന്റെ ഭാഗത്ത്‌ ഒത്തിരി കുറവ് ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ലതുപോലെ അറിയാം, തന്നെ കണ്ട നാൾ തോട്ടെങ്കിലും തന്നോട് ഞാൻ ഇഷ്ടം തുറന്നു പറയേണ്ടത് ആയിരുന്നു, എന്റെ സാഹചര്യം അതിനു അനുവദിച്ചില്ല.

എനിക്ക് നിന്നെ വിട്ടുപിരിയാൻ മനസ്സ് വരുന്നില്ല. നിനക്ക് എന്നോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിരുന്നുവോ?. നിന്നെ സ്വന്തമാക്കാൻ ഞാൻ ഒത്തിരി പരിശ്രമിക്കേണ്ടത് ആയിരുന്നു, എനിക്ക് അതിനു സാധിച്ചില്ല.

ഞാൻ ഭാവിജീവിതത്തെ പറ്റി കൂടുതൽ ആലോചിക്കാൻ പോയില്ല.

ഇന്നിപ്പോൾ ഓരോന്നും നഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാണ് ഭാവിയിൽ കരുതൽ ഉണ്ടാവേണ്ടതിനെ പറ്റിയൊക്കെ ചിന്തിച്ചു തുടങ്ങിയത്.

നഷ്ടം ആരുടെ ജീവിതത്തിലും ഉണ്ടായെന്നു വരാം, ഒരുപക്ഷെ അവനവന്റെ തെറ്റുകൊണ്ടും അല്ലെങ്കിൽ മറ്റുള്ളവരുടെ ഭാഗത്തെ തെറ്റുകൊണ്ടും.

ഇനി ഞാൻ തന്നെ എവിടെ വെച്ചു കണ്ടാലും ശ്രദ്ധിക്കുന്നില്ല, ഇത്രയും കാലം ഞാൻ തന്നെ ശ്രദ്ധിച്ചപ്പോഴൊന്നും താൻ എന്നേ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ലല്ലോ.
ഞാൻ ശ്രദ്ധിക്കാതിരിക്കുമ്പോൾ തനിക്കു ആശ്വാസം ആണോ ലഭിക്കുന്നത്,അതോ സങ്കടം ആയിരിക്കുമോ ഉണ്ടാവുക.

ഇനി ആരെയെങ്കിലും പ്രണയിക്കാൻ എനിക്ക് അവസരം കിട്ടിയാൽ പാഴാക്കാതെ നോക്കണം. തന്നിൽ നിന്നും ഒരുപാട് ഞാൻ പഠിച്ചു. തനിക്കു സങ്കടം ഉണ്ടാവാൻ ഞാൻ എപ്പോഴെങ്കിലും കാരണക്കാരൻ ആയിട്ടുണ്ടോ?. എനിക്ക് തന്നോട് സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായില്ല അതുകൊണ്ടാണ് എനിക്ക് കൂടുതൽ ആശയവിനിമയം ചെയ്യാൻ കഴിയാതെ പോയത്.

ലോകത്ത് നമ്മൾ ഇരുവരും ഏതെങ്കിലും കോണിൽ ജീവിക്കും മറ്റാർക്കോ വേണ്ടി, സാരമില്ല ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കും.

എന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാത്തതിൽ താൻ ഇപ്പോൾ ദുഖിക്കുന്നുണ്ടോ?. എന്നോട് ഇഷ്ടം പറയാൻ കഴിയാത്തതിൽ വിഷമിക്കരുത് ഇനി എന്നെങ്കിലും അവസരം ലഭിച്ചാൽ ഇരുവർക്കും സങ്കടം പരസ്പരം പറഞ്ഞു തീർക്കാം.

സ്നേഹം എത്ര മേൽ മനോഹരമാണ്. ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെങ്കിലും തന്നെ വെറുക്കാതെ സ്നേഹിക്കാൻ ഞാൻ ശ്രമിക്കാം.

നിന്നോടൊപ്പം ഞാൻ കഴിച്ചുകൂട്ടിയ നിമിഷങ്ങൾ ഞാൻ ഓർമ്മയിൽ കൊണ്ടുവന്നു തൃപ്തിപ്പെട്ടുകൊള്ളാം.

നിന്റെ മുന്നോട്ടുള്ള ജീവിതത്തിൽ ഞാൻ ഒരിക്കലും തടസ്സമായിട്ട് വരില്ല.
നിന്നെ എനിക്ക് മറക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും ഞാൻ ഒരു ശല്യം ആയിട്ട് മാറില്ല.

എന്റെ ജീവിതത്തിലേക്ക് എന്നേ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരുവൾ കടന്നുവരട്ടെ. ഇന്നലെകൾ നമ്മളെ പഠിപ്പിച്ച ഓരോ പാഠങ്ങളും മുന്നോട്ടുള്ള ജീവിതത്തിൽ മുതൽകൂട്ട് ആവട്ടെ.

പ്രണയം വല്ലാത്ത സങ്കടം എന്നിൽ ബാക്കിയാക്കി കടന്നുപോയി. ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ പ്രണയം സങ്കടകരമാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഞാൻ, എന്റെ മനസ്സിൽ കണ്ട റോസ്മോൾ ഒരുപക്ഷെ താൻ ആയിരിക്കില്ല എന്നുതോന്നുന്നു, അല്ലെങ്കിൽ പിന്നെ നമ്മൾ ഇരുവരും പിരിയില്ലായിരുന്നു എന്നു തോന്നുന്നു.

എനിക്കായി കരുതിവെച്ചിട്ടുള്ള റോസ്മോളിന് വേണ്ടി ഞാൻ ഇനിയിപ്പോൾ കാത്തിരിക്കാം. തന്നെ യാദൃശ്ചികമായി ഇടയായതുപോലെ എന്റെ ഭാവി വധുവിനെയും എനിക്ക് ഒരുപക്ഷെ കാണാൻ ഭാഗ്യം ലഭിച്ചേക്കാം.

എന്നോടൊപ്പം ജീവിക്കാൻ കഴിയാത്തതിൽ റോസ്മോൾ ഒരിക്കലും വിഷമിക്കരുത്, എന്നേക്കാൾ നല്ലൊരു ഭർത്താവിനെയാണ് റോസ്മോൾക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്, എന്നോടുള്ള സ്നേഹം എല്ലാം ഇനി അദ്ദേഹത്തിന് കൊടുക്കുക. ആ വ്യക്തിക്ക് നിന്റെ സാമിപ്യം വളരെയേറെ ആവശ്യമാണ്.

നിന്നെ ഞാൻ സ്നേഹിച്ചതുപോലെ, നീ അദ്ദേഹത്തെ സ്നേഹിക്കണം ഇനിയുള്ള നാളുകളിൽ. എന്റെ ഓർമ്മക്കായി നിനക്ക് ഉണ്ടാകുന്ന മക്കൾക്ക് എന്റെ പേരിടല്ലേ കേട്ടോ.

എന്നേ പതിയെ പതിയെ മറക്കണം, എല്ലാം കഴിഞ്ഞുപോയി, കഴിഞ്ഞ നാളുകൾ ഇനി ഒരിക്കലും നമ്മുടെ കൺമുൻപിൽ കടന്നുവരില്ല. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു സങ്കടപ്പെടാതെ മുന്നോട്ടു ജീവിതം കൊണ്ടുപോകുവാൻ കഴിയട്ടെ. ഓരോ നിമിഷവും ജീവിതം ആസ്വദിക്കാൻ കഴിയട്ടെ.

എനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളുടെ കൂട്ടത്തിൽ നിന്നെയും ഞാൻ കൂട്ടിചേർത്തോളാം.
നിന്നോടുള്ള എന്റെ ഇഷ്ടത്തിന് കുറവുകൾ വരില്ല.

പ്രണയം എന്നും എനിക്ക് മനോഹരമായ നിമിഷങ്ങൾ തന്നതായിട്ട് ഞാൻ കണക്കു കൂട്ടിക്കോളാം. പ്രണയം എനിക്ക് എന്നും നല്ലതേ തന്നിട്ടുള്ളൂ, ഇപ്പോഴുള്ള സങ്കടം എല്ലാം എന്റെ പ്രവർത്തിദോഷം ആയിട്ട് കാണാൻ ആഗ്രഹിക്കുന്നു.

നിന്റെ മനസ്സിൽ എന്നോട് യാതൊരു തരത്തിലുള്ള ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ, എനിക്ക് തെറ്റുപറ്റിപ്പോയി ഇനി ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ നോക്കാം.

പ്രണയത്തിനു വേണ്ടി വളരെയേറെ ദാഹത്തോടെ ഞാൻ ഒരാളുടെ മുൻപിലേക്ക് ആദ്യമായിട്ട് വന്നത് തന്റെ പക്കലേക്കാണ്, അതാണെങ്കിൽ കാര്യം മുഴുമിപ്പിക്കാതെ കുളം ആകുകയും ചെയ്തു.

എല്ലാവർക്കും നല്ലൊരു കാലം വരും എന്ന് വിശ്വസിക്കാം, അതിനായി പ്രവർത്തിക്കാം.

പ്രണയമെന്ന വികാരം എത്ര മനോഹരമായ നിമിഷങ്ങളാണ് എനിക്ക് സമ്മാനിച്ചത്. പ്രകൃതി ഞങ്ങൾ രണ്ടാളും കണ്ടുമുട്ടാനുള്ള വഴി ഒരുക്കി. ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരുമോ എന്തോ ഒരാൾ എന്റെ ജീവിതത്തിലേക്ക് ഇണയായി വന്നുചേരാൻ.

ഈ ലോകത്തിൽ അൽപ്പം ആയുസ്സുള്ള മനുഷ്യന് അവർ ആഗ്രഹിക്കുന്നതുപോലെ ജീവിതം ജീവിച്ചു തീർക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ, മരണം ഏതു നിമിഷവും വന്നുവിളിക്കാം, അന്നേരം ഒന്നും പറയാൻ നമ്മൾക്ക് ആവില്ല. ഉള്ള കാലം സ്നേഹിക്കാൻ നമ്മൾക്ക് കഴിയട്ടെ.

ഹൃദയം നുറുങ്ങുന്ന വേദനകൾ ഒരുപക്ഷെ പ്രണയം നമ്മൾക്ക് സമ്മാനിച്ചേക്കാം, സാരമില്ല ഈ നിമിഷവും കടന്നുപോകും.

ജീവിതം ഓരോ നിമിഷവും ആസ്വദിക്കുക. നമ്മൾ മറ്റുള്ളവരെ എത്ര മാത്രം സ്നേഹിക്കുന്നുവോ അതിനു അനുസരിച്ചായിരിക്കും ഒരുപക്ഷെ അവരും നമ്മളെ സ്നേഹിക്കുക.

നമ്മുടെ സ്നേഹം ഈ പ്രപഞ്ചത്തിൽ എപ്പോഴും തങ്ങി നിൽക്കട്ടെ.

സ്നേഹം ഈ ലോകത്തിൽ നിലനിന്നാൽ മാത്രമേ സന്തോഷവും സമാധാനവും സംതൃപ്തിയും കൈവരികയുള്ളു.

പ്രണയമേ നിന്നെ ഞാൻ അറിഞ്ഞ നിമിഷം നീ എനിക്ക് പകർന്നു നൽകിയ അനുഭൂതി എത്ര മഹത്തരമായിരുന്നു. ഇനിയും പ്രണയം ലോകത്തിൽ ഉണ്ടാകട്ടെ. പവിത്രമായ പ്രണയത്തിലൂടെ ജീവിതം ആസ്വദിക്കാൻ കഴിയട്ടെ.

പ്രണയം തുറന്നു സ്നേഹം അണപൊട്ടി ഒഴുകട്ടെ. പ്രണയം സ്നേഹതലോടലായി മാറട്ടെ. നിന്നെയും എന്നെയും അടുപ്പിക്കുന്ന പാലമായി പ്രണയം മാറട്ടെ.

പ്രണയം ഉള്ളു തുറന്നു സാധ്യമാവട്ടെ.
ദുഃഖങ്ങൾ ഇല്ലാത്ത മനുഷ്യരില്ല, ഏതൊരു ദുഃഖവും നമ്മുടെ ജീവിതത്തിൽ നിന്നും ഇല്ലാതെയാവണം എങ്കിൽ പരിശ്രമം വളരെയേറെ ആവശ്യമാണ്.

മനസ്സ് തുറന്നു സ്നേഹിക്കാൻ, സങ്കടങ്ങൾ പങ്കുവെക്കാൻ, നമ്മൾക്ക് ഓരോരുത്തർക്കും കൂട്ടായി ഈ ലോകത്തിൽ ഒരാൾ ഉണ്ടാവട്ടെ.

പ്രണയം നൽകിയ തോൽവികൾ പാഠമാക്കി മുന്നേറാൻ സാധിക്കട്ടെ.
നല്ലൊരു പ്രണയം നമ്മളിൽ പുവായി വിടരട്ടെ.

പ്രണയം അതിന്റെ എല്ലാ നിറവുകളെയും കുറവുകളെയും മനസ്സിലാക്കി തരട്ടെ. ഇന്നലെകളിലെ പ്രണയ പരാജയം നമ്മൾക്ക് മുന്നോട്ടു നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രേരണ നൽകട്ടെ.

പ്രണയം ഒരിക്കലും സ്വാർത്ഥലാഭത്തിനു വേണ്ടിയാവരുത്.
പ്രണയം നമ്മൾക്ക് നല്ല അനുഭവം മാത്രം ആയിരിക്കില്ല ഒരുപക്ഷെ സമ്മാനിക്കുക. പല തിക്ത ഫലങ്ങളും നേരിടേണ്ടി വന്നേക്കാം.

പ്രണയതകർച്ചകൾ ജീവിതത്തിന്റെ അവസാനമല്ല. എല്ലാ പ്രണയവും വിജയിക്കണമെന്നില്ല.
ഇന്ന് അല്ലെങ്കിൽ നാളെകളിൽ പ്രണയം വിജയം നേടും എന്നുള്ള പ്രതിക്ഷ നമ്മളെ മുന്നോട്ട് നയിക്കട്ടെ.

മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാതെ പോകുന്നതാണ് പലപ്പോഴും പ്രണയപരാജയത്തിന് കാരണം ആയിതിരുക.

നമ്മൾ എത്രമാത്രം ആത്മാർത്ഥതയോടെ മറ്റൊരാളെ പ്രണയിച്ചാലും അവരിൽ നിന്നും അതേ അളവിൽ തിരികെ ഒന്നും പ്രതീക്ഷിക്കരുത്. ഓരോരുത്തർക്കും അവരുടേതായ വ്യക്തി താല്പര്യങ്ങളുണ്ട്. അവർക്ക് നമ്മളെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. അവർക്ക് നമ്മളെ ഇഷ്ടം അല്ലെങ്കിൽ അവരെ പിന്നാലെ നടന്നു ശല്യം ചെയ്യാതെ ഒഴിവാക്കുക. നമ്മൾക്ക് മറ്റൊരാൾ എവിടെയോ കാത്തിരുക്കുന്നുണ്ട് എന്നുള്ള പ്രതീക്ഷയിൽ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.

എല്ലാവർക്കും നല്ലൊരു കാലം വരിക തന്നെ ചെയ്യും, അന്ന് നമ്മളുടെ സങ്കടങ്ങൾ എല്ലാം മാറട്ടെ. മുന്നോട്ടു എല്ലാവർക്കും സന്തോഷകരമായ ഭാവി ഉണ്ടാവട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.