എനിക്ക് അറിയില്ല നിന്റെ മനസ്സ് എങ്ങനെ കിഴടക്കാൻ കഴിയുമെന്ന്, ഒന്ന് എനിക്കറിയാം നിന്നെ ആത്മാർഥമായി പ്രണയിക്കാൻ എനിക്ക് സാധിക്കുമെന്ന്.
എന്റെ ജീവിതത്തിൽ നീ വളരെയേറെ സ്വാധിനിച്ച വ്യക്തിയാണ്, നീ ഇല്ലാതെ ഞാൻ എങ്ങനെ മുന്നോട്ടു പോകും, നിന്റെ പരിലാളന, സ്നേഹം ഇതെല്ലാം എനിക്ക് എന്നെങ്കിലും സ്വീകരിക്കാൻ കഴിയുമോ.
നിന്നെ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു, നിനക്ക് വേണ്ടി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിൽ എങ്കിലും നമ്മൾ തമ്മിൽ കൂടിച്ചേരാൻ ഇടവരട്ടെ.
നിന്റെ നിഷ്കളങ്കമായ ചിരി ആയിരിക്കാം എന്നേ ഒരുപക്ഷെ നിന്നിലേക്ക് മറ്റു എന്തിനെക്കാളും കൂടുതലായി അടുപ്പിച്ചിട്ടുണ്ടാവുക.
ലോകം വളരുമ്പോഴും നമ്മൾ തമ്മിലുള്ള ദുരം കുറയാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
നിന്റെ കൈപിടിച്ച് എനിക്ക് ഈ ലോകകാഴ്ചകൾ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം എന്റെ ദിവസത്തിലെ കൂടുതൽ മണിക്കൂറുകൾ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ നിന്നെ അന്വേഷിക്കുന്നതുപോലെ നീ എന്നേ അന്വേഷിക്കുന്നുണ്ടോ?.
ലോകകാഴ്ചകളിൽ മയങ്ങി എന്നേ കുറിച്ചുള്ള ഓർമ്മകൾ ഇല്ലാതെയായോ നിനക്ക്.
നിന്റെ സ്നേഹം അനുഭവിക്കാൻ എനിക്ക് ഒരുപക്ഷെ യോഗ്യത ഉണ്ടാവില്ലായിരിക്കും.നിന്നെ ഞാൻ സ്നേഹിച്ചത് നിസ്വാർത്ഥമായിട്ടാണ്.
സ്നേഹം നിഷേധിക്കപ്പെടുമ്പോൾ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്നേഹം നമ്മൾക്ക് ഉണ്ടെങ്കിലാണ് മറ്റുള്ളവർക്ക് നൽകുവാൻ കഴിയുകയുള്ളു.
ഇനിയും എത്ര നാൾ നിനക്ക് വേണ്ടി കാത്തിരിക്കണം, എന്റെ പ്രതീക്ഷകൾ നിന്നിലാണ്.
എന്നെങ്കിലും ഒരിക്കൽ നീ എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്റെ പക്കൽ വരും എന്നു തന്നെയാണ് എന്റെ വിശ്വാസം.
എനിക്ക് ഒരുപക്ഷെ നിന്നോട് ബാഹ്യമായ സ്നേഹപ്രകടനം നടത്താൻ സാധിച്ചില്ല എന്നു വന്നേക്കാം, എങ്കിലും എന്റെ മനസ്സിൽ എന്നുമെന്നും നിന്നോടുള്ള സ്നേഹം ഉണ്ടാവും.
സ്നേഹത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറാവുന്ന ഇക്കാലത്തു എനിക്ക് ഒരുപക്ഷെ ത്യാഗം സഹിക്കാൻ കഴിയുമോ എന്നറിയില്ല.
സമയം ഏറെ വൈകിപ്പോയി, ഇനി ഒരുപക്ഷെ നമ്മൾ തമ്മിലുള്ള കൂടിചേരലുകൾക്ക് അവസരം ഇല്ലാതെയായി പോയേക്കാം, സാരമില്ല എല്ലാം നല്ല ഓർമ്മകളായി ഹൃദയത്തിൽ സൂക്ഷിച്ചുവെക്കാം.
ഓരോ പ്രണയഗാനവും എനിക്ക് സമ്മാനിക്കുക ഒരു പുത്തൻ ഉണർവാണ്. നിന്നെ വാരിപുണരാൻ ഞാൻ ആഗ്രഹിച്ചു, എന്റെ ആഗ്രഹം ഒരു പക്ഷെ ഈ പ്രപഞ്ചം ആഗ്രഹിക്കുന്നില്ലായിരിക്കും.
എനിക്ക് അറിയില്ല ഞാൻ എന്തിനാണ് തന്നെ ഇത്രയേറെ സ്നേഹിച്ചതെന്ന്. തീരാദുഃഖത്തിൽ ജീവിക്കാൻ വേണ്ടിയാണോ ഞാൻ തന്നെ ജീവനുതുല്യം സ്നേഹിച്ചുപോയത്.
പ്രണയം ആർക്കും ആരോടും തോന്നാം, ഒരുപക്ഷെ എനിക്ക് തന്നോട് തോന്നിയ ഇഷ്ടം, തനിക്കു എന്നോട് ഉണ്ടായിരുന്നിരിക്കില്ല.
ഇന്നലകളിലെ നഷ്ടങ്ങളെ കുറിച്ച് ദുഖിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല എന്നറിയാം, എങ്കിലും എന്റെ ജീവിതത്തിൽ നിനക്കുവേണ്ടി മാറ്റിവെക്കാത്ത നിമിഷം വളരെ ചുരുക്കമാണ്.
ഈ ലോകത്തിൽ എവിടെയെങ്കിലും താൻ സന്തോഷത്തോടെ കഴിയുന്നത് കാണാൻ ആഗ്രഹിക്കുന്നു. എന്നേ ഓർത്തു സങ്കടപ്പെടരുത്, നമ്മൾക്ക് രണ്ടാൾക്കും ഇഷ്ടം തുറന്നു പറയാനുള്ള അവസരം രണ്ടാളും വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ല, ഇനി ഇപ്പോൾ അതിന്റെ പേരിൽ സങ്കടപ്പെട്ടിട്ട് യാതൊരു കാര്യവും ഇല്ല. നമ്മൾ രണ്ടാൾക്കും ഒരുമിക്കാനുള്ള വിധി ഇല്ല എന്ന് വിചാരിച്ചോളാം.
സമയത്തിന്റെ വിലയും അവസരങ്ങൾ പ്രയോജനപ്പെടുത്താതിന്റെ വിലയും നീ എനിക്ക് ശരിക്കും ബോധ്യമാക്കി തന്നു.
നിന്നെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഇന്നും നീറുന്ന ഓർമ്മകളാണ്. ജീവിതം നമ്മൾക്ക് ഒത്തിരി വേദനകൾ സമ്മാനിക്കും, അതൊരുപക്ഷെ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള കരുത്തു ആർജിക്കാൻ വേണ്ടി ആയിരിക്കാം.
നിന്നെ ഞാൻ സ്നേഹിച്ചുപോയത് ഞാൻ തന്നോട് ചെയ്ത അപരാധം ആണോ, ഇഷ്ടം തുറന്നു പറയാൻ എനിക്ക് കഴിയാതെ പോയത് ഒരുപക്ഷെ എന്റെ കഴിവുകേട് ആയിരിക്കാം.
സ്നേഹം എങ്ങനെ തുറന്നു പറയണം എന്ന് എനിക്ക് ഇത്രയും കാലം ആയിട്ടും ആരും പറഞ്ഞു തന്നിട്ടില്ല, അല്ലെങ്കിലും പ്രണയിച്ചു ഒരുവളെ വിവാഹം കഴിക്കുന്നതിനോട് ഒട്ടുമിക്കവർക്കും എതിർപ്പ് ആയിരിക്കുമല്ലോ.
ഒരുപക്ഷെ എനിക്ക് മറ്റൊരാൾ ആയിരിക്കും വിധിച്ചിട്ടുണ്ടാവുക, തനിക്കു ഞാൻ അല്ലാതെ മറ്റൊരാളും.
ഇനി തന്നെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ നിന്നും വിട്ടുപോകാൻ ശ്രമിക്കാം, എന്റെ ജീവിതത്തിലേക്ക് പുതിയോരാളെ കൂടെ ചേർക്കാൻ സമയമായി, ഇനി ഞാൻ തന്നോട് നേരിൽ കാണുമ്പോൾ സംസാരിക്കാൻ വരുന്നതല്ല.എനിക്ക് വേണ്ടി എന്നോടൊപ്പം ജീവിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വ്യക്തിയോടൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു, ഇന്നലെ നമ്മുടെ രണ്ടാളുടെയും ജീവിതത്തിൽ നടന്നത് ഒരു സ്വപ്നം മാത്രം ആയിരുന്നു എന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കാം.
എന്റെ ഹൃദയം നിന്റെ സ്നേഹത്തിനായി യാചിക്കുകയാണ്. ഒരാൾക്ക് മറ്റൊരാളോട് സ്നേഹം തോന്നുവാൻ ഒത്തിരിയേറെ കാര്യങ്ങൾ ഉണ്ടായെന്നു വരാം.
എന്തായാലും ഒരിക്കൽ സത്യമായ സ്നേഹത്തിന്റെ വില തിരിച്ചറിയുക തന്നെ ചെയ്യും. എനിക്ക് അറിയില്ല തന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന്, കപടമായ സ്നേഹം എനിക്ക് പ്രകടിപ്പിക്കാൻ എനിക്ക് അറിയില്ല. എന്നിൽ കുറവുകൾ ഇല്ലായിരുന്നു എങ്കിൽ, എന്റെ ജീവിതചുറ്റുപാടിൽ പ്രശ്നം ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞേനെ.
എന്റെ ജീവിതചുറ്റുപാടുകളെയും, എന്റെ കുറവുകളെ അംഗീകരിക്കുന്ന വ്യക്തിയെ മാത്രമേ എനിക്ക് സ്വീകരിക്കാൻ കഴിയുകയുള്ളു.
താൻ വിവാഹിതയാണോ എന്നൊന്നും അറിയാതെ തന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ എനിക്കുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ അന്ന് തന്നോട് പേര് ചോദിച്ചത് ചുമ്മാ ആണെന്ന് പറഞ്ഞത്.
തനിക്കു പറയാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞതുമുതൽ എനിക്ക് എന്തോ ഷോക്ക് ഏറ്റതുപോലെ ആയി, സത്യത്തിൽ തനിക്കു എന്നേ ഇഷ്ടം ആയിരുന്നോ, തനിക്കു എന്നേ ഒട്ടും തന്നെ ഇഷ്ടം അല്ല എന്ന് ഞാൻ കരുതിക്കോട്ടെ.
തന്റെ മറുപടി എന്റെ ചെവിയിൽ മുഴങ്ങികൊണ്ടിരിക്കുകയാണ്. എന്റെ തന്നോടുള്ള പെരുമാറ്റം ഇത്രയും കാലം ആയിട്ട് ശ്രദ്ധിച്ചിട്ടില്ല, നമ്മൾ തമ്മിൽ ഇതിനുമുൻപ് കണ്ടിട്ടില്ല എന്നുള്ളതുപോലെ ആയിരുന്നു തന്റെ മറുപടി എന്നിൽ അനുഭവപ്പെട്ടത്.
ഇഷ്ടം ഇല്ലാത്തവരുടെ പക്കൽ നിന്നും ഇഷ്ടം പിടിച്ചു വാങ്ങാൻ ഞാൻ ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ല, മറ്റുള്ളവരെപോലെ ഞാൻ ഇഷ്ടം നേടാൻ വേണ്ടി പിന്നാലെ നടക്കുക ഇല്ല. എനിക്ക് വലുത് മനസമാധാനം മാത്രമാണ്. നിങ്ങൾ ഒരുപക്ഷെ എന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നറിയാൻ പറഞ്ഞത് ആയിരിക്കാം, എന്നോട് ഇഷ്ടം പിന്നീട് പറയാം എന്നുകരുതി ഇപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചത് ആകാം, എന്തായാലും ഇനി ഒരിക്കലും ഞാൻ തന്റെ മുൻപിൽ വന്നു ഒരു കാര്യവും ചോദിക്കുക ഇല്ല, എനിക്ക് ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ഒട്ടും ഇഷ്ടം അല്ല.
തന്റെ ഭാഗത്തുനിന്നുള്ള ഓരോ നിക്കവും എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നു ഞാൻ തെറ്റിദ്ധരിച്ചുപോയി, താൻ എന്നേ ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഞാൻ വിചാരിച്ചു.
സാരമില്ല, തനിക്കു എന്നേക്കാൾ യോഗ്യനായ ഒരാളെ കിട്ടും. എനിക്ക് സ്നേഹത്തിന്റെ പേരിൽ ആരോടും പിണങ്ങാനും തല്ലുകൂടാനും നേരമില്ല.
ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചോളാം എനിക്കുള്ള പെണ്ണല്ല താൻ എന്ന്.
വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്.ഇനി എനിക്ക് നഷ്ടപ്പെടുത്താൻ സമയം ഒട്ടും തന്നെയില്ല. ഇനിയും എന്റെ ഓർമ്മകളെ കഴിഞ്ഞകാല പ്രണയത്തിലേക്ക് കൂട്ടികൊണ്ടുപോയാൽ എനിക്ക് മുന്നോട്ടു സങ്കടങ്ങൾ കൂടി വരുമെന്നല്ലാതെ കുറയാൻ പോകുന്നില്ലല്ലോ.
എന്റെ കഴിവുകൾ ഞാൻ ഇനിയും ഉപയോഗപ്പെടുത്താതെ പോയാൽ ഒരുപക്ഷെ എനിക്ക് കുറ്റബോധത്തിന് കാരണമാകും, അതുകൊണ്ട് ഇനിയുള്ള നാളുകൾ നിന്നെ മറന്നു എന്റെ കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിൽ ആയിരിക്കും ഇനിയുള്ള എന്റെ ശ്രദ്ധ മുഴുവനും.
പ്രണയം എനിക്ക് നൽകിയ നോവുകൾ അതു ഞാൻ തന്നെ അനുഭവിക്കേണ്ടതാണെന്ന സത്യം ഇനിയും ഞാൻ മനസ്സിലാക്കാതെ പോകരുത്.
ഞാൻ വർഷങ്ങളായി അവളെ കാത്തിരിക്കുക ആയിരുന്നു എന്ന് അവൾ ഒരുപക്ഷെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എനിക്ക് ഈ ഭൂമിയിൽ ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് എന്റെ മരണശേഷം പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനി ഇപ്പോൾ ചുമ്മാ ആണെന്നുള്ള എന്റെ മറുപടി അവളെ വല്ലാതെ സങ്കടപ്പെടുത്തി കാണുമോ, എന്നിൽ നിന്നും അവളെ ഇഷ്ടം ആണെന്നുള്ള വാക്ക് കേൾക്കാൻ അവൾ ആഗ്രഹിച്ചു കാണുമോ?.എന്തായാലും ഞാൻ സങ്കടത്തോടെയാണ് അവളുടെ പക്കൽ നിന്നും വിട്ടു അകന്നു നിന്നത്.
എനിക്ക് ഒരുവളെ ഈ ലോകത്ത് ഈശ്വരൻ ആരെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, എനിക്ക് കണ്ടെത്തി തരാൻ ഈശ്വരൻ തന്നെ വിചാരിക്കേണ്ടി വരും.
പത്താം ക്ലാസ്സിലെ പഠനത്തിന് ശേഷം പള്ളിയിലെ അച്ഛൻ ആവാനുള്ള ക്യാമ്പിൽ ഞാൻ പോയിരുന്നു, അവിടെ എങ്ങാനും തുടർന്നിരുന്നു എങ്കിൽ ഒരുപക്ഷെ എനിക്ക് ഇത്തരം അനുഭവം ഒന്നും ഉണ്ടാവില്ലായിരുന്നു, അങ്ങനെ പോയിരുന്നു എങ്കിൽ ഞാൻ ഒരുപക്ഷെ മറ്റൊരാൾ ആയി മാറിയേനെ. ഇതിപ്പോൾ ഒരു പ്രണയനോവൽ തന്നെ എഴുതാൻ കാരണം താൻ ഒരാളാണ്.
ഒരുപാട് പ്രണയം നേരിട്ടു അനുഭവിക്കാൻ ഈയുള്ളവന് അവസരം ഉണ്ടായി പലരിൽ നിന്നുമായിട്ട്, ഇതുവരെ ആയിട്ട് ആരോടും ഒരുവാക്ക് പോലും നേരിട്ട് പറഞ്ഞിട്ടില്ല ഇഷ്ടം ആണെന്ന്, പക്ഷെ എങ്കിൽ എനിക്ക് തന്നോട് പറയണം എന്നുണ്ടായിരുന്നു, സാഹചര്യം അനുവദിച്ചില്ല.
നഷ്ടങ്ങളെ അതിജീവിക്കാൻ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ഒരാളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുന്നത്.
ഈ സമയവും കടന്നുപോകുക തന്നെ ചെയ്യും. നമ്മളുടെ ഇന്നിന്റെ ആവശ്യങ്ങൾ പൂർത്തിയാക്കുക അതിനുവേണ്ടി പരിശ്രമിക്കുക.
എനിക്ക് കഴിവും സാമ്പത്തികശേഷിയും ഉണ്ടെങ്കിൽ ഒരുപക്ഷെ വേറെ ആരുവേണമെങ്കിലും എന്നേ ഇഷ്ടപ്പെടാൻ വന്നേക്കാം.
ഇന്നിപ്പോൾ പലപ്പോഴും സ്നേഹത്തേക്കാൾ ഉപരി മറ്റു പലതിനും വില കൊടുക്കുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്.
പണം ഇല്ലാത്തവന് യാതൊരു വിലയും ഇല്ലാതെ പോകുന്ന സാഹചര്യം ചിലപ്പോഴെങ്കിലും ആർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം. നമ്മൾ ഇന്നിപ്പോൾ ആയിരിക്കുന്ന അവസ്ഥ ഒരുപക്ഷെ ലഭിച്ച സൗഭാഗ്യം ആയിരിക്കാം, ലോകത്ത് എത്രയോ ജനങ്ങൾ നമ്മൾക്ക് ലഭിച്ച സൗകര്യം ഇല്ലാതെ കഴിയുന്നു. ദാരിദ്ര്യം, പട്ടിണി, രോഗദുരിതങ്ങൾ ഇതെല്ലാം അനുഭവിച്ചു ജീവിക്കുന്ന എത്രയോ മനുഷ്യരാണ് നമ്മളുടെ ചുറ്റിലും ഉള്ളത്.
നമ്മളുടെ വ്യക്തി ജീവിതത്തിൽ നഷ്ടങ്ങളും ദുഃഖങ്ങൾ ഉണ്ടെങ്കിൽ കൂടിയും നമ്മളെകൊണ്ട് എങ്ങനെ മറ്റുള്ളവരിലേക്ക് സന്തോഷം എത്തിക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്.
ഈ ഭൂമിയിൽ ജനിച്ച ഓരോ മനുഷ്യർക്കും ഒത്തിരി കാര്യങ്ങൾ ഈ ലോകത്തിനുവേണ്ടി ചെയ്യാനുണ്ട്. നമ്മുടെയൊക്കെ ആയുസ്സ് ഇനി എത്ര നാൾ ഉണ്ടാകും എന്ന് ആർക്കറിയാം.
ലോകത്തിൽ വലിയൊരു മാറ്റങ്ങൾക്ക് കാരണം ഒരു വ്യക്തിയുടെ ചിന്ത ആയിരിക്കാം.
നമ്മൾ എപ്പോഴും പോസിറ്റീവ് ആയിട്ട് ചിന്തിക്കണം. എത്ര വലിയ സമ്പന്നൻ ആണെങ്കിലും അവസാനം ആറടി മണ്ണിൽ കിടക്കേണ്ടവനാണ് എന്നുള്ള ഉത്തമബോധ്യം ഉണ്ടാവട്ടെ.
പ്രണയനഷ്ടം ജീവിതത്തിൽ ചിലർക്കൊക്കെ ഉണ്ടാവുന്ന കാര്യമാണ്, ഒരിക്കലും ജീവിതത്തിൽ അതിന്റെ പേരിൽ തളർന്നിരിക്കരുത്. ഈ കാലവും കടന്നുപോകും, ദൃഢനിശ്ചയത്തോടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
ഇന്നലെകളിലെ വേദനകളും നഷ്ടങ്ങളും നമ്മൾക്ക് കൂടുതൽ കരുത്തു നൽകട്ടെ.
ലോകം മാറിക്കൊണ്ടിരിക്കുകയാണ്, നമ്മളും സാഹചര്യം അനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്.
എല്ലാവരും എന്നും എക്കാലവും ഒരുപോലെ ആയിരിക്കില്ല നമ്മളോട് പെരുമാറുക.
ജീവിതത്തിൽ നേരിടേണ്ടി വരുന്ന വേദന നിറഞ്ഞ അനുഭവങ്ങളെ കരുത്തോടെ നേരിടാൻ ശക്തി ആർജിക്കാം.
ലോകത്തിൽ ഒരുപാട് അവസരങ്ങളുണ്ട്, നമ്മൾ ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമേ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു.
ഇന്നലെകൾ കടന്നുപോയി, ഇപ്പോഴും നമ്മൾ ഇന്നലെകളിൽ തന്നെ കഴിയാൻ ആഗ്രഹിച്ചാൽ നമ്മുടെ വളർച്ച മുരടിച്ചു പോയേക്കാം, നമ്മൾ വളരേണ്ടത് മറ്റു ആരെക്കാളും നമ്മുടെ ആവശ്യം ആയിരിക്കണം.
ലോകം നമ്മുടെ കഴിവ് കാണാൻ കാത്തിരിക്കുന്നു, ഒരുനാൾ നമ്മുടെ നല്ല കഴിവുകൾ ലോകം അംഗീകരിക്കും. നമ്മുടെ കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്താൻ ഇനിയുള്ള സമയം ഉപയോഗപ്രദമാക്കാം.
നഷ്ടം ഒരിക്കൽ ഉണ്ടായി എന്നുകരുതി എല്ലാ കാലവും നഷ്ടം മാത്രം ആയിരിക്കില്ല ഉണ്ടാവുക. നമ്മളുടെ ശ്രമം എന്നെങ്കിലും ഒരിക്കൽ വിജയത്തിൽ എത്തട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.