Pages

13 January 2024

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 13

 ഒരേ സമയം ഒന്നിലധികം ആളുകളെ പ്രണയിക്കുന്നവർ കണ്ടേക്കാം.
ഏതൊരാൾക്കാണ് തന്റെ പങ്കാളി മറ്റൊരാളുമായി ഇഷ്ടത്തിൽ ആകുന്നത് ഇഷ്ടപ്പെടുക. തന്നെക്കാൾ ഏറെ മറ്റൊരാളെ ഇഷ്ടപ്പെടുന്നു എന്നറിയുന്ന നിമിഷം മുതൽ ബന്ധങ്ങളിൽ അസ്വസ്ഥത ആരംഭിക്കാൻ തുടങ്ങുന്നു.
ഏതു ബന്ധത്തിൽ ആയാലും പരസ്പരം ഉള്ള വിശ്വസ്ഥത വളരെയേറെ പ്രധാനമാണ്.
പലയിടത്തും പെണ്ണുകാണൽ നടത്തി ഒന്നും ശരിയായില്ല എങ്കിൽ പറയുന്ന കാര്യമാണ് ആരെയെങ്കിലും പ്രേമിച്ചു കല്യാണം കഴിക്കാൻ. നമ്മൾ ചെല്ലുമ്പോഴേക്കും എന്നേ പ്രേമിച്ചോളൂ എന്നു പറഞ്ഞൂ ആളുകൾ ക്യൂവിൽ നിൽക്കുക അല്ലേ. പ്രേമവിവാഹം എന്നൊക്കെ പറയാൻ വളരെ എളുപ്പമാണ്, എല്ലാത്തിനും അതിന്റെതായ ബുദ്ധിമുട്ടുണ്ട്.
പ്രേമിച്ചു കല്യാണം കഴിച്ച സുഹൃത്തുക്കളുണ്ട്, അവർക്ക് അങ്ങനെ ഒരാളെ കിട്ടിയത് അവരുടെ ഭാഗ്യം, എല്ലാവർക്കും അങ്ങനെയൊരു ഭാഗ്യം ലഭിക്കണം എന്നില്ലല്ലോ.
ഇക്കരെ നിന്നാൽ അക്കരെ പച്ച എന്നു തോന്നും, അക്കരെ നിന്നാൽ ഇക്കരെ പച്ച എന്നൊക്കെ തോന്നും. കല്യാണം കഴിക്കുന്നതിനെ പറ്റി, കല്യാണം കഴിച്ചവരോട് പൊതുവേദിയിൽ അഭിപ്രായം ചോദിച്ചാൽ വ്യത്യാസ്തമായ അഭിപ്രായം കേൾക്കാൻ ഇടവരുക സ്വാഭാവികമാണ്.
എല്ലാവരും എല്ലാ കാര്യവും പഠിച്ചു പാസ്സായിട്ട് അല്ലല്ലോ ഭൂമിയിലേക്ക് വരിക. എന്നോട് ചെറുപ്പത്തിൽ കണക്ക് ഭയങ്കര പാടാണ് എന്നൊക്കെ പലരും പറയാറുണ്ട്, പക്ഷെ കണക്ക് എനിക്ക് ചെറുപ്പത്തിൽ പാടായിട്ട് ഒന്നും തോന്നിയില്ല,മുതിർന്ന ക്ലാസ്സിലേക്ക് കാലെടുത്തു വച്ചതോടെ കണക്ക് എന്നേ വെള്ളം കുടിപ്പിച്ചു, ഫിസിക്സ്‌ പരീക്ഷയുടെ ഉത്തരകടലാസ്സിൽ ഒന്നും ശരിയെഴുതാതെ പൂജ്യം മാർക്ക് നൽകി എന്നേ ക്ലാസ്സിൽ ആദരിച്ചപ്പോൾ ഞാൻ ഓർത്തുപോയി കണക്ക് വല്ലാത്തൊരു സംഭവം തന്നെയാണെന്ന്.കണക്ക് ഇഷ്ടപ്പെട്ടു പഠിച്ചാൽ കണക്ക് പഠിക്കാൻ എളുപ്പമാകും,പഠിക്കണോ വേണ്ടയോ എന്നെല്ലാം ഓരോരുത്തരുടെയും മനോഭാവം ആണ്.
കണക്കിൽ പിശക് സംഭവിക്കുമ്പോഴാണല്ലോ എല്ലാം തെറ്റിപോകുക. പത്താം ക്ലാസ്സിലെ മോഡൽ പരീക്ഷയിൽ ഒരു വിഷയത്തിന് തോൽവി വാങ്ങേണ്ടി വന്നത് എന്നേ സങ്കടത്തിലാക്കി, കാരണം ഞാൻ മാത്രമാണ് ക്ലാസ്സിൽ ആ വിഷയത്തിൽ തോറ്റോളു, അന്ന് ഞാൻ സ്കൂളിന്റെ മതിലിൽ പോയിരുന്നു കരഞ്ഞു(നിനക്ക് കരയാൻ വേറൊരു സ്ഥലവും കിട്ടിയില്ലേ എന്ന് ആരും ചോദിക്കില്ലല്ലോ അല്ലേ), അന്ന് എന്നേ ആശ്വസിപ്പിക്കാൻ ആരും വന്നില്ല, ആരും കണ്ടില്ല എന്നു തോന്നുന്നു. പിന്നെ ഞാൻ വാശിയോടെ പഠിച്ചു പരിക്ഷ പാസ്സായി, നമ്മളോടാണ് കളി.
ഈ ലോകത്തിൽ നമ്മളൊക്കെ ഒറ്റക്ക് കടന്നുവന്നവരാണ്, ഒറ്റക്ക് തന്നെ തിരിച്ചു പോകേണ്ടവരുമാണ്(നമ്മൾ ഉണ്ടാക്കിയ സ്വത്തും നേട്ടങ്ങളും കൂടെ വരുമെന്ന് ആരും കരുതുന്നില്ലല്ലോ അല്ലേ).
ജീവിതചിലവുകൾ കൈകാര്യം ചെയ്യാൻ കണക്ക് അറിയേണ്ടത് വളരെയേറെ ആവശ്യമാണ്. നമ്മൾക്ക് കണക്ക് അറിയാതെ പോയാൽ അതു നമ്മുടെ മാത്രം പരാജയമാണ്.
ഞാൻ പരീക്ഷയിൽ തോറ്റു തൊപ്പിയിട്ടാൽ, നല്ല കാര്യം കണക്കായി പോയി എന്നു പറയാൻ ഒത്തിരി പേർ വന്നേക്കാം, പക്ഷെ നമ്മുടെ ആവശ്യമാണ് നാലാളുകളുടെ മുൻപിൽ നേരായ വഴിക്ക് വിജയം നേടിയെടുക്കുക എന്നുള്ളത്.കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് വിജയം നേടിയെടുക്കാൻ എന്നെങ്കിലും ഒരിക്കൽ സാധിക്കുക തന്നെ ചെയ്യും.
പ്രണയം ആരംഭിക്കാനും തുടർന്നുകൊണ്ടുപോകാനും വിജയം നേടാനുമെല്ലാം ഒത്തിരി അധികം പരിശ്രമിക്കേണ്ടതുണ്ട്.ഒന്നും വെറുതെയിരുന്നാൽ കിട്ടുന്നത് അല്ലല്ലോ.
എന്റെ കൂട്ടുകാരന്മാർ പ്രണയിക്കുന്നത് കാണുമ്പോൾ (അതും മലയാള ഭാഷ വിട്ടു ഇംഗ്ലീഷ് ഭാഷയിൽ വരെ എത്തിയതും ) ഉള്ളിന്റെ ഉള്ളിൽ എനിക്കും തോന്നാറുണ്ട്, ഇതുപോലെയൊക്കെ ഇനി എന്നാണാവോ എനിക്ക് പ്രണയിക്കാൻ കഴിയുക എന്ന്, അന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതുന്നില്ല ഒരു ശാലീന സുന്ദരിയെ യാത്രക്കിടയിൽ കണ്ടുമുട്ടുമെന്നും അവളെ പ്രണയിക്കുമെന്നും.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.