Choose your language

12 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 12

 പ്രണയം മനോഹരമായ കാര്യം ആണെങ്കിൽ പോലും ഇന്നിപ്പോൾ നമ്മുടെ ചുറ്റിലുമുള്ള പ്രണയം കാണുമ്പോൾ പലപ്പോഴും പ്രണയിക്കാൻ തന്നെ മനസ്സ് ഇല്ലാത്ത അവസ്ഥകൾ ഉണ്ടാകുന്നുണ്ട്.
പ്രണയിക്കുന്നവർ തമ്മിലുള്ള അഭിപ്രായവ്യത്യസങ്ങൾ അങ്ങനെ പലതും അവരുടെയൊക്കെ ജീവിതത്തിൽ വളരെ സങ്കടകരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്.
മനസ്സിൽ ആഴത്തിൽ പതിഞ്ഞ വ്യക്തികളെ മറക്കാനും ഉപേക്ഷിക്കാനും എളുപ്പം കഴിഞ്ഞെന്ന് വരില്ല.
പ്രണയം ഒരുതരത്തിലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എങ്കിൽ അതു അംഗീകരിച്ചു പിന്മാറുക അല്ലേ വേണ്ടത്, അല്ലാതെ ആ വ്യക്തിയുടെ ജീവിതം നശിപ്പിക്കുകയോ ഉപദ്രവിക്കുകയോ അല്ലല്ലോ വേണ്ടത്.
നല്ല ഉദ്ദേശ്യത്തോടെ പ്രണയിക്കുന്നവരും മോശമായ ലക്ഷ്യത്തോടെ പ്രണയിക്കുന്നവരും ഉണ്ടായേക്കാം.
പ്രണയം ആരെയും ഉപദ്രവിക്കാനുള്ള ലൈസൻസ് അല്ലല്ലോ. പല കാരണങ്ങൾ കൊണ്ടും പ്രണയബന്ധത്തിൽ തുടരാൻ താല്പര്യം ഇല്ലാത്തവർ ഉണ്ടായേക്കാം, അവരെ അവരുടെ വഴിക്കു വിട്ടേക്കുക.
പണ്ട് ആരോ പറഞ്ഞതുപോലെ നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട.
പ്രണയത്തിൽ കൂടെ ഉണ്ടായിരുന്ന വ്യക്തിയുടെ മരണം പലരെയും തളർത്തിയേക്കാം, തന്റെ പ്രിയപ്പെട്ട വ്യക്തി മരിച്ചു നാളുകൾ കഴിഞ്ഞിട്ടുപോലും മറ്റൊരാളെ ജീവിതത്തിലേക്ക് കൂടെ ചേർക്കാൻ ആഗ്രഹിക്കാത്തവരുമുണ്ട്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരിച്ചുപോയവർ ആരും തിരികെ വരില്ല, ഇനിയുള്ള കാലം നമ്മൾക്ക് സഹായത്തിനു ഒരാൾ കൂടെ ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്. എത്ര നാൾ ഒറ്റക്ക് കഴിയാൻ നമ്മളെകൊണ്ട് സാധിക്കും.മനുഷ്യർക്ക് ഇണയും തുണയുമായി മിണ്ടാനും ആശയങ്ങൾ പങ്കുവെക്കാനും ആരെങ്കിലും സഹായത്തിനു വേണ്ടേ.
ഒത്തിരി പേർ പറയുന്ന കാര്യം അവർക്ക് വിവാഹജീവിതത്തോടും കുട്ടികളെ നോക്കുന്നതിനോടും താല്പര്യം ഇല്ലായെന്നാണ്. വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്.
ഓരോ വ്യക്തികളും നേരിടുന്ന അനുഭവങ്ങളാണല്ലോ അവരെ മുന്നോട്ടു തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്.
പ്രണയം പ്രകൃതി ഒരുക്കിയ വരദാനമാണ്, പ്രണയം വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. പ്രണയത്തിലൂടെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഒരാൾക്ക് അയാളുടെ ജീവിതത്തിൽ ഒത്തിരി വലിയ മാറ്റങ്ങൾക്ക് പ്രണയം ഒരു കാരണമാവാറുണ്ട്.
എന്റെ ഇഷ്ടങ്ങളെപ്പറ്റി കൂട്ടുകാരോട് പറയുമ്പോൾ അവരുടെ അഭിപ്രായം, ഞാൻ പുളികൊമ്പിലാണ് പിടിച്ചേക്കുന്നത് എന്നാണ്, ഞാൻ അവളുടെ സ്വത്തു കണ്ടിട്ടൊന്നും അല്ല പ്രണയിക്കാൻ പോയത്, കണ്ടു ഇഷ്ടപ്പെട്ടു ആ കാര്യം കൂട്ടുകാരനോട് പറഞ്ഞു, അവൻ അതു കുളമാക്കി തന്നു, അന്ന് മുതൽ തുടങ്ങിയ ദുരിതം ആണ് മര്യാദക്ക് ഒന്നിനെ പ്രേമിക്കാൻ കഴിയാതെ പോയത്.അന്ന് ഞാൻ അനുഭവിച്ച വേദന ഇന്നും എന്റെ മനസ്സിലുണ്ട്, അതിൽ പിന്നെ ഒരു പെണ്ണിനേയും പ്രേമിക്കേണ്ട എന്നൊക്കെ തീരുമാനിച്ചതാണ്, ഒത്തിരി പ്രണയങ്ങൾ മാറിമാറി കടന്നുവന്നു ഒന്നിനും ഞാൻ പിടികൊടുത്തില്ല, നിങ്ങൾ ആരും തെറ്റിദ്ധരിക്കേണ്ട ആരും എന്നോട് വന്നു ലിജോയെ എനിക്ക് ഇഷ്ടം ആണെന്നൊന്നും പറഞ്ഞിട്ടില്ല കേട്ടോ.
സോഷ്യൽ മീഡിയ വഴി എനിക്ക് പ്രണയങ്ങളൊക്കെ വരാറുണ്ട്, പക്ഷെ എങ്കിൽ ഞാൻ കൂടുതൽ പ്രോത്സാഹനം ഒന്നും കൊടുക്കാറില്ല. ഞാൻ ഒരു ദിവസത്തിൽ കൂടുതൽ ചാറ്റ് ചെയ്യില്ല എന്നുപറയുമ്പോൾ തന്നെ അവരിൽ പലരും എന്നേ ഇട്ടേച്ചുപോകും. ലിജോയോട് ഒന്നു മിണ്ടാൻ എത്രയോ പേരാണ് ഇന്നിപ്പോൾ ആഗ്രഹിക്കുന്നത്. വിദേശത്തേക്ക് ജോലിക്ക് പോയവർ മുതൽ ജീവിതത്തിൽ പല തരത്തിലുള്ള അവസ്ഥകളിൽ കൂടി കടന്നുപോകുന്നവർ വരെ എന്നോട് വിശേഷം പങ്കുവെക്കാൻ വരാറുണ്ട്. എല്ലാവരോടും സന്തോഷകരമായ രീതിയിൽ സംസാരിച്ചു ഒരു ദിവസം കൊണ്ടു ചാറ്റ് ക്ലോസ് ചെയ്യും. ജീവിതത്തിൽ നമ്മൾ ഓരോരുത്തർക്കും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ കാണുമല്ലോ. സങ്കടങ്ങളും ഒറ്റപ്പെടലുകളും ദുരിതങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാം, അവിടെയെല്ലാം ധിരതയോടെ ചെറുത്തു തോൽപ്പിക്കാൻ കഴിയേണ്ടതുണ്ട്.
ജീവിതം സന്തോഷം നിറഞ്ഞതാകാൻ നമ്മുടെ ഉള്ളിൽ നമ്മുടെ ചുറ്റിലുമുള്ള കാര്യങ്ങളോട് പ്രണയം തോന്നേണ്ടതുണ്ട്. പ്രണയത്തിന്റെ കാര്യത്തിൽ ആയാൽ പോലും നിയന്ത്രണം ആവശ്യമാണ്. നമ്മൾക്ക് മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള അവകാശം ഒന്നുമില്ല. കൂടെയുള്ള പങ്കാളിയുടെ ആവശ്യം കണ്ടറിഞ്ഞു, കുറവുകൾ തിരിച്ചറിഞ്ഞുകൊണ്ട് പരിമിതികളെ അതിജീവിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.