Choose your language

10 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 10

 പ്രണയം നമ്മളിൽ നിറക്കുന്ന അനുഭൂതി എത്ര അത്ഭുതകരമാണ്.
ഒരാളെ പ്രണയിക്കാൻ കഴിയുക, അവർക്കും തിരിച്ചു നമ്മളോട് പ്രണയം തോന്നുക എത്ര ഭാഗ്യമാണ്.
എന്നോട് പലരും പറയാറുണ്ട് ലിജോ ചേട്ടൻ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം എന്ന്, മറ്റു ചിലർ പറയാറുണ്ട് നിന്റെ സ്വഭാവം വെച്ചു നിന്റെ കൂടെ കഴിയാൻ പോകുന്ന പെണ്ണിനെ സമ്മതിക്കണം എന്ന്, എന്നേ ഇട്ടേച്ചു പെൺകൊച്ചു എപ്പോൾ പോയി എന്നു പറഞ്ഞാൽ മതി എന്നുവരെ പറഞ്ഞവരുണ്ട്.

ഞാൻ വ്യത്യസ്തമായ ചിന്തിക്കുന്ന വ്യക്തി ആയതുകൊണ്ടായിരിക്കാം ഒരുപക്ഷെ അവർക്കൊക്കെ അങ്ങനെ പറയാൻ തോന്നിയത്.
എന്നോടൊപ്പം കഴിയാൻ താല്പര്യം ഉള്ളവരോടൊപ്പം അല്ലേ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആഗ്രഹിക്കുക.
എത്രയോക്കെ ശ്രമിച്ചാലും നമ്മൾ അല്ലാതെ മറ്റൊരാളെയും പൂർണ്ണമായ വിലയിരുത്തലുകൾ നടത്താൻ സാധിച്ചെന്നു വരില്ല.

നമ്മളുടെ ജീവിതത്തിൽ പ്രേതെകിച്ചു വിവാഹജീവിതത്തിൽ ഭർത്താവിനും ഭാര്യക്കും ഇടയിൽ മറ്റൊരാൾക്ക്‌ സ്ഥാനം കൊടുക്കരുത്. മൂന്നാമത് ഒരാളുടെ അഭിപ്രായം വിലകൊടുത്തു കഴിഞ്ഞാൽ ഒരുപക്ഷെ ബന്ധങ്ങളിൽ വിള്ളലുകൾ വിണേക്കാം.പരസ്പരം ഉള്ളു തുറന്നു സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ ഭാര്യ ഭർത്താവ് ബന്ധം വളരെ മനോഹരമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞെന്നു വന്നേക്കാം.
ചില ഭർത്താക്കന്മാർ പറയാറുണ്ട്, അവരുടെ ജീവിതം തകരാതെ മുന്നോട്ടു പോകാനുള്ള പ്രധാന കാരണം ഞങ്ങൾക്കിടയിൽ മൂന്നാമത് ഒരാളുടെ സ്വകാര്യതയുടെ കാര്യത്തിൽ അഭിപ്രായത്തിന് സ്ഥാനം കൊടുക്കാത്തതുകൊണ്ടാണെന്ന്.

നമ്മൾ പ്രണിയിക്കുന്ന വ്യക്തിയെ കുറിച്ചു, നമ്മുടെ വേണ്ടപ്പെട്ടവർ, ചുറ്റിലുമുള്ളവർ ഒത്തിരി മോശം കാര്യങ്ങൾ പറഞ്ഞെന്നു വരാം, നിനക്ക് ഇതിനേക്കാൾ നല്ലൊരാളെ കിട്ടില്ലേ എന്നൊക്കെ, ആരു എന്തു പറഞ്ഞാലും തന്റെ പ്രണയപങ്കാളിയെ കൂടെ ചേർത്തുപിടിക്കാൻ കഴിയേണ്ടതുണ്ട്.
ഈ ലോകത്തുള്ള ഓരോ അരിമണിയിലും അതു കഴിക്കേണ്ട ആളുടെ പേര് എഴുതിവെച്ചിട്ടുണ്ടെന്ന് എവിടെയൊക്കയോ കേട്ടതുപോലെ തോന്നുന്നു. എന്റെ കയ്യിൽ പേര് എഴുതിവെച്ചേക്കുന്നതു കാണാനുള്ള ഉപകരണം ഒന്നുമില്ലാത്തതുകൊണ്ട് അങ്ങനെ ഒരു കാഴ്ച കാണാൻ കഴിഞ്ഞിട്ടില്ല.

വിവാഹജീവിതത്തിലേക്ക് കാൽ എടുത്തുവയ്ക്കുമ്പോൾ ഒരു പക്ഷെ നമ്മളിൽ പലർക്കും പ്രണയിച്ച വ്യക്തിയെ തന്നെ സ്വീകരിക്കാൻ കഴിയണം എന്നില്ല. വിവാഹം കഴിഞ്ഞതുമുതൽ കൂടെയുള്ള പങ്കാളിയെ കൂടുതലായി പ്രണയിക്കാനും മനസ്സിലാക്കാനും ശ്രമിക്കണം.

ജീവിതം വളരെ ക്ഷണികമാണ്, ഇന്നലെകളിലെ പ്രണയതകർച്ചകളിൽ നിരാശപ്പെട്ടുകൊണ്ട് മുന്നോട്ടുള്ള ജീവിതത്തിൽ നമ്മൾ ഓരോരുത്തരും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ മുടക്കം സംഭവിക്കാൻ ഇടയാവാതിരിക്കട്ടെ.
എല്ലാവർക്കും പ്രണയിച്ചവരെ തന്നെ സ്വന്തമാക്കാൻ സാധിച്ചെന്നു വരില്ല.
ലോകം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്, നമ്മളുടെ കുറവുകളെ നികത്തികൊണ്ട് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

ഈ ഭൂമിയിൽ ഓരോ മനുഷ്യരുടെയും ആയുസ്സ് ഒരു കാലം വരെയുള്ളു, അതിനു അപ്പുറം ഒരു നിമിഷം പോലും ജീവിക്കാൻ സാധിച്ചെന്നു വരില്ല. നമ്മൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതിൽ നന്ദി ഉള്ളവരാകുക, നമ്മൾ ഇന്ന് അനുഭവിക്കുന്ന ദുഃഖദുരിതങ്ങൾ നാളെകളിൽ മറ്റാർക്കും ഉണ്ടാവാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലാണ്, നമ്മൾക്ക് കിട്ടാതെ പോയ സ്നേഹത്തിന്റെ പേരിൽ, സൗഭാഗ്യത്തിന്റെ പേരിലൊക്കെ വിഷമിക്കാതെ കരുത്തോടെ ഊർജസ്വലതയോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.

പ്രണയം തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകം വളരെ വിശാലമല്ലേ, എവിടെയെങ്കിലും ഒരാൾ ഉണ്ടാകും നമ്മളെ പ്രണയിക്കാൻ.

ഒരിക്കൽ ഉണ്ടായ പ്രണയപരാജയം നമ്മളെ ഒരുപാട് കാര്യങ്ങളിൽ അടിയുറച്ച നിലപാട് എടുക്കാൻ പ്രേരിപ്പിച്ചേക്കാം.

പ്രണയത്തിനു പകരം വെക്കാൻ ലോകത്തു ഇന്നുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.

നമ്മൾ ഏതുകാര്യവും ഇഷ്ടത്തോടെ ചെയ്തെങ്കിലെ ഫലം കിട്ടുകയുള്ളു.
പ്രണയം ആസ്പദമാക്കി എന്തെല്ലാം കാര്യങ്ങളാണ് വന്നിട്ടുള്ളത്.
പ്രണയം നമ്മളിൽ അവശേഷിക്കുന്നതുകൊണ്ട് ഇന്നിപ്പോൾ ഒത്തിരി രംഗങ്ങളിൽ വികസനം ഉണ്ടാകുന്നുണ്ട്, അതോടൊപ്പം ചിലയിടത്ത് തകർച്ചയും നേരിടുന്നുണ്ട്.

പ്രണയം നമ്മുടെ ജീവിതത്തിൽ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
പ്രണയം ഉപേക്ഷിക്കാൻ ഒരുപക്ഷെ തോന്നിയേക്കാം.പ്രണയം തുടർന്നുകൊണ്ടുപോകുവാൻ നല്ല രീതിയിൽ പ്രയാസങ്ങളെ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം.

പ്രണയം നഷ്ടമാകാൻ നിസ്സാര കാരണം മതിയാകും. പല കാര്യങ്ങളിലും വിട്ടുവിഴ്ച മനോഭാവം ഉണ്ടാവേണ്ടതുണ്ട്.

പ്രണയം ഓരോ വ്യക്തിയുടെയും താല്പര്യം പോലെയിരിക്കും വിജയിക്കുമോ പരാജയപ്പെടുമോ എന്ന് തീരുമാനിക്കുന്നത്.

പ്രണയത്തിന്റെ അനന്തരഫലം ആയിട്ട് ഒളിച്ചോടി പോയി രജിസ്റ്റർ മാര്യേജ് വഴി വിവാഹം കഴിക്കുന്നവരുണ്ട്.

പ്രണയത്തിൽ പലപ്പോഴും ഇരുകുട്ടരുടെയും വീട്ടുകാരുടെ പിന്തുണ കിട്ടാതെ വന്നേക്കാം.

പ്രണയം ഒരാളിൽ ഒത്തിരി മാറ്റങ്ങൾക്ക് കാരണമായേക്കാം. പ്രണയത്തിനു വേണ്ടി ചിലപ്പോഴൊക്കെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നേക്കാം.

പ്രണയം സത്യം ആണെങ്കിൽ മാത്രമേ നിലനിൽപ്പ് ഉണ്ടാവുള്ളു.

മനസ്സുകൾ തമ്മിൽ കൂടിചേർന്നെങ്കിൽ മാത്രമേ അവിടെ പ്രണയം വിജയിക്കുകയുള്ളൂ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.