ചില കാര്യങ്ങൾ നമ്മൾ ചെയ്യാൻ വിട്ടു പോകുന്നത് മടി കാരണമാണ്.പഠിക്കുവാൻ താല്പര്യമില്ലാത്തതിന് പിന്നിൽ ഒരുപക്ഷെ മടിയായിരിക്കാം.
മടി മാറ്റാൻ വളരെ എളുപ്പമാണ്.എളുപ്പമാണ് എന്ന തോന്നൽ ഇല്ലെങ്കിൽ വളരെ അധികം പ്രയാസവുമാണ്.
മടിയാണ് എല്ലാ പ്രശ്‍നങ്ങൾക്കും കാരണം.ഏതു ജോലിയായാലും അവിടെ മടി വന്നാൽ തുടർന്ന് വരുന്ന കാര്യങ്ങൾ എല്ലാം പ്രശ്നത്തി ലാകും.നാളെ ആകട്ടെ, നാളെ ആകട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പല കാര്യങ്ങളും നമ്മളിൽ പലരും ഒരുപക്ഷെ മാറ്റിവെക്കുന്നത്.
നമ്മൾ എന്തൊക്കെ മടി വിചാരിച്ചാലും നമ്മൾക്ക് മാത്രമാണ് അതിലുടെ നഷ്ടം ഉണ്ടാവുക, മറ്റാർക്കുമല്ലായെന്ന് തിരിച്ചറിയുക.ഒത്തിരിയധികം ആളുകളുടെ സ്ഥിരോൽസാഹംകൊണ്ടു ലോകം ഇന്നിപ്പോൾ വളരെയധികം മുന്നോട്ടു വളർച്ച നേടിയിട്ടുണ്ട്.
നമ്മുടെ നല്ല കഴിവുകൾ വളരണമെങ്കിൽ നമ്മളിൽ ഉത്സാഹം ഉണ്ടാകണം, നമ്മളെ ആരും പ്രോത്സാഹിപ്പിക്കാൻ ഇല്ലെങ്കിലും, നമ്മുടെ കഴിവുകൾ ആർക്കും തന്നെ ഉപകാരമില്ലെങ്കിലും നമ്മളുടെ നല്ല കഴിവുകൾ മടി കൂടാതെ വളർത്തികൊണ്ടുവരണം.
നാളെ ലോകത്തിനു വേണ്ടത് ഒരു പക്ഷെ നമ്മളുടെ നല്ല കഴിവുകൾ ആയിരിക്കാം.ഇന്നലെ വരെ നമ്മൾ മടിയുള്ള വ്യക്തി ആയിരുന്നിരിക്കാം,ഇനി മുതൽ നമ്മളുടെ മടി (അലസത) മാറ്റിവെക്കാം.അലസത ഇല്ലാതായാൽ പല കാര്യങ്ങളിലും വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് ഒരുപക്ഷെ നേട്ടം കൈവരിക്കാൻ സാധിച്ചേക്കും.
ജീവിതം നല്ല രീതിയിൽ ജീവിക്കാനുള്ളതാണ്.ഒരിക്കലും അലസതമൂലം നമ്മളിലെ നല്ല കഴിവുകളെ കുഴിച്ചുമൂടാതിരിക്കുക.ലോകം നമ്മളുടെ നല്ല കഴിവുകളെ അറിയുവാൻ ഇടവരട്ടെ.