Pages
▼
31 December 2023
30 December 2023
29 December 2023
28 December 2023
27 December 2023
26 December 2023
25 December 2023
24 December 2023
23 December 2023
22 December 2023
21 December 2023
20 December 2023
19 December 2023
5 KILOMETER MARATHON 30-12-2023,6AM
മനുഷ്യരുടെ ഏറ്റവും വലിയൊരു സമ്പത്തു എന്നു പറയുന്നത് ആരോഗ്യം ആണല്ലോ. എത്രയേറെ സമ്പത്തു ഉണ്ടെന്നു പറഞ്ഞാലും ആരോഗ്യം നഷ്ടപ്പെട്ടാൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനു വലിയൊരു വെല്ലുവിളി തന്നെയാകും എന്നതിന് യാതൊരു സംശയവുമില്ല. ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒത്തിരിയേറെ അംഗങ്ങൾ ഉള്ള RING ROAD RUNNERS CLUB SREEMOOLANAGARAM അണിയിച്ചൊരുക്കുന്ന 5 കിലോമീറ്റർ മാരത്തോൺ മത്സരം 30-12-2023, രാവിലെ 6 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിന്റെ പിൻഭാഗത്തുള്ള റിംഗ് റോഡിൽ വെച്ചു നടത്തപ്പെടുകയാണ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 250/- രൂപയാണ്.ഒന്നാം സമ്മാനം 3000/- രുപ, രണ്ടാം സമ്മാനം 2000/- രുപ, മൂന്നാം സമ്മാനം 1000/- രുപ എന്നിങ്ങനെയാണ്, കൂടാതെ പങ്കെടുക്കുന്ന വനിതകൾക്കും കുട്ടികൾക്കും മുതിർന്ന വ്യക്തികൾക്കും സ്പെഷ്യൽ റീവാർഡ് നൽകുന്നുണ്ട്. രെജിസ്ട്രേഷൻ 26-12-2023 തിയതിയിൽ അവസാനിക്കുന്നതാണ്.
ജോലി തിരക്കുകൾക്കിടയിലും സ്വന്തം ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിനും മനസ്സിനും ഏറ്റവും കൂടുതൽ ഉണർവു നൽകാൻ നമ്മുടെ ഓരോരുത്തരുടെയും ശരിരപ്രകൃതിക്ക് ഒത്തിണങ്ങിയ വ്യായാമരീതികൾ വളരെയേറെ സഹായിക്കും.
നമ്മുടെ പൂർവികർക്ക് ആരോഗ്യം കൂടുതൽ ഉണ്ടാവാനുള്ള പ്രധാന കാരണം വിഷമില്ലാത്ത ഭക്ഷണം ലഭിച്ചിരുന്നതുകൊണ്ടും നല്ല രീതിയിൽ ശരിരം അധ്വാനിച്ചതുകൊണ്ടുമാണ്.
90 വയസ്സിനുശേഷവും ചുറുചുറുക്കൂടെ നടക്കുന്ന എത്രയോ ആളുകളുണ്ട് നമ്മുടെ ചുറ്റിലും , അവരുടെ ജീവിതശൈലി ശ്രദ്ധിച്ചാൽ അറിയാം അവർ വ്യായാമത്തിന് നൽകുന്ന പ്രാധാന്യം എത്രത്തോളമാണെന്ന്.
ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ഇനിയുള്ള കാലം വളരെയേറെ ശ്രദ്ധിക്കുക. ആരോഗ്യത്തെ നശിപ്പിക്കുന്ന ദുശീലങ്ങൾ ഉപേക്ഷിക്കാൻ ഇനിയെങ്കിലും അതീവ ശ്രദ്ധ ചെലുത്തുക. നല്ലൊരു നാളെ എല്ലാവർക്കും ഉണ്ടാകട്ടെ.
18 December 2023
17 December 2023
16 December 2023
15 December 2023
14 December 2023
13 December 2023
12 December 2023
11 December 2023
10 December 2023
9 December 2023
8 December 2023
7 December 2023
6 December 2023
5 December 2023
4 December 2023
3 December 2023
2 December 2023
1 December 2023
30 November 2023
29 November 2023
Special person( വ്യത്യസ്തനായ വ്യക്തി)30-Dr.JOHNSON M A
മടിവിട്ടു ഉണർന്നെഴുന്നേൽക്കുക, കഠിന പരിശ്രമം നടത്തുക. അവസരം നമ്മൾക്കുവേണ്ടി ഒരിക്കലും കാത്തുനിൽക്കില്ല. അനാവശ്യ വിനോദങ്ങൾക്കായി മൊബൈലിനെ മാത്രം ആശ്രയിച്ചു ജീവിക്കാതിരിക്കുക. നമ്മളുടെ പരിസരവും, നമ്മളിരിക്കുന്ന സാഹചര്യവും എപ്പോഴും തിരിച്ചറിയാൻ പരിശ്രമിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.