Pages

4 October 2023

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)9-RAJESH ADIMALY


നമസ്കാരം എന്റെ പേര് രാജേഷ് അടിമാലി. ഇടുക്കി ജില്ലയിൽ അടിമാലി എന്ന സ്ഥലത്താണ് എന്റെ വീട്.


എന്റെ വീട്ടിൽ ഭാര്യ, രണ്ടു മക്കൾ എന്നിവരാണ് ഉള്ളത്.ബി. എ ഇക്കണോമിക്സ് ഡിഗ്രി സെക്കന്റ്‌ ക്ലാസ്സോടെ പാസ്സായി.


ഞാൻ മിമിക്രി അനുകരണ കലാമേഖലയിൽ വന്നിട്ട് 20 വർഷമായി.


 ഞാൻ ചെയ്യുന്ന പ്രോഗ്രാം 30 ചലച്ചിത്ര പിന്നണി ഗായകരുടെ ശബ്ദം അനുകരിച്ചുകൊണ്ട് പാട്ടുപാടും.


പ്രശസ്ത ചലച്ചിത്ര പിന്നണിഗായകനായ  വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണൻ, അഫ്സല്, നാദിർഷ, വിനീത് ശ്രീനിവാസൻ, ഹരിശങ്കർ എന്നീ ഗായകരെ അടുത്ത് നിർത്തി അവരുടെ ശബ്ദം അനുസരിച്ച് പാട്ട് പാടി സ്റ്റേജിൽ കാണികളുടെ കയ്യടി ഏറ്റുവാങ്ങാൻ സാധിച്ചിട്ടുണ്ട്.


തമിഴ്,മലയാളം,ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങൾ ആലപിക്കും. മെയിൽ ആൻഡ് ഫീമെയിൽ വോയിസ് അനുകരിച്ചു പാടുന്നതാണ് എന്റെ പരിപാടിയുടെ ഹൈലൈറ്റ്. 


10 മിനിറ്റ് കൊണ്ട് 100 ഓളം സിനിമ നടന്മാരുടെ ശബ്ദം അനുകരിക്കും.


എന്റെ പ്രോഗ്രാമിന്റെ വേറൊരു ഹൈലൈറ്റ് എന്ന് പറഞ്ഞാൽ ന്യൂ ജനറേഷൻ താരങ്ങളായ നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്,വിനായകൻ,ജോജു ജോർജ്, ആസിഫ് അലി എന്നിവരുടെ ശബ്ദത്തിലുള്ള സ്പോട്ട് ഡബ്ബിങ് ആണ്.


ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന വൺമാൻഷോ ഞാൻ തന്നെയാണ് ചെയ്യുന്നത്, പാട്ടും മിമിക്രിയും അവതരണവും ഗെയിം ഷോയും ഒക്കെയായിട്ട്. എനിക്ക് കാണികളെ ഒട്ടും ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്.


ഞാൻ അവതാരകനും ആക്ടറും കൂടിയാണ്. എനിക്ക്  ഒരു മ്യൂസിക്ക് ബാൻഡ് ഉണ്ട്, കൊച്ചിൻ മ്യൂസിക് ഡ്രീംസ് എന്നാണ് ആ ബാന്റിന്റെ പേര്.


അഞ്ചോളം ചലചിത്രങ്ങളിലും, ഒത്തിരിയേറെ ഷോർട്ട് ഫിലിമിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. FLOWER TV ചാനലിലെ കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോയിലൂടെയാണ് എന്നെ കുറച്ചെങ്കിലും ആളുകൾ തിരിച്ചറിഞ്ഞത്.ആ ഷോയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.


എനിക്ക് താഴെ കാണുന്ന അവാർഡുകളും ധാരാളം ട്രോഫികളും എനിക്ക്   അംഗീകാരം ആയിട്ട് കിട്ടിയിട്ടുണ്ട്.


National service scheme outstanding & performer award

National Child Development Association Best Performer Award 2017(മികച്ച മിമിക്രി കലാകാരനുള്ള അവാർഡ്)


2018 JC Daniel അവാർഡ്


2020 ദേശിയ കലാസംസ്കൃതി സ്പെഷ്യൽ ജൂറി അവാർഡ് 

Asianet, Amritha TV, Flowers TV, Janam TV, Jeevan TV, Kairali WE, Mazhavil മനോരമ, Zee Kerala എന്നി ചാനലുകളിൽ പ്രോഗ്രാം ചെയ്തു.

24 ലോകരാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ സാധിച്ചു.


കലാമേഖലയിലേക്ക് ഉള്ള യാത്ര വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു

.ആദ്യമായി പാട്ടുകാരൻ ആകാനുള്ള ആഗ്രഹം കൊണ്ടു 1 വർഷം സംഗീതം പഠിച്ചിട്ടുണ്ട്. പിന്നീട് സിനിമയിൽ അഭിനയിക്കാൻ അതിയായ ആഗ്രഹം കൊണ്ട് മിമിക്രി രംഗത്തേക്ക് കടന്നു വന്നു. മിമിക്രി സ്വന്തം ആയിട്ട് പഠിച്ചെടുത്തതാണ്. ഹൈസ്കുളിൽ പഠിക്കുമ്പോൾ ജില്ലാമത്സരങ്ങളിൽ രണ്ടും മുന്നും സ്ഥാനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.


ജീവിതത്തിൽ കലാമേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ഒത്തിരി ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവഗണനകൾ ഉണ്ടായിട്ടുണ്ട്.

മിമിക്രി കലയിൽ ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ വ്യക്തിയായിട്ട് ഞാൻ അറിയപ്പെടുന്നു എന്നതിൽ എനിക്കേറെ സന്തോഷമുണ്ട്.



കലാമേഖലയിൽ വരാനാഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത് കല എന്നുപറയുന്നത് ദൈവ അനുഗ്രഹമുള്ളതാണ്.നമ്മൾ കലയെ സ്നേഹിച്ചാൽ കല നമ്മൾക്ക് അതിന്റെതായ പ്രതിഫലം തിരിച്ചു തരും.


നമ്മൾ കലയെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം കല നമ്മൾക്ക് തിരിച്ചു തരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാജേഷ് അടിമാലി എന്ന ഞാൻ.ഇടുക്കി ജില്ലയിലെ ഒത്തിരി കലാകാരന്മാരെ കോമഡി ഉത്സവം എന്ന പരിപാടിയിലേക്ക് കൈപിടിച്ച് ഉയർത്താൻ എനിക്ക് നാളിതുവരെയായിട്ട് സാധിച്ചിട്ടുണ്ട്.


എല്ലാ കലാകാരന്മാരോടും എനിക്ക് പറയാനുള്ളത് നമ്മൾ എവിടെ എത്തിപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ അതിനായി പരിശ്രമിക്കുക, നമ്മൾക്ക് തുടക്കത്തിൽ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും അതെല്ലാം തരണം ചെയ്തു വലിയ ഒരു അവസരം നമ്മൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.ആ  അവസരത്തിലേക്ക് എന്തായാലും തീർച്ചയായും എത്തും. അതിനായി പരിശ്രമിക്കുന്ന എല്ലാ കലാകാരന്മാർക്കും എന്റെ എല്ലാവിധ ആശംസകൾ നേരുന്നു.


എനിക്ക് ആദ്യമായി ഒരു വേദിയിൽ പാടാൻ അവസരം തന്ന ഗോൾഡൻ ബിജു അടിമാലിക്കും. എന്നെ ആദ്യമായി വിദേശ രാജ്യത്തു പരിപാടി അവതരിപ്പിക്കാനായി വിമാനത്തിൽ കയറ്റിയ, നമ്മെ വിട്ടുപിരിഞ്ഞ ഡാൻസർ ജോമോൻ ചേട്ടനും. എന്നെയും എന്റെ കലകളെയും സ്നേഹിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന എന്റെ മാതാപിതാക്കൾക്കും,കുടുംബത്തിലെ മറ്റു അംഗങ്ങൾക്കും, കൂട്ടുകാർക്കും,സഹപ്രവർത്തകർക്കും എല്ലാറ്റിലും ഉപരി എനിക്ക് വേണ്ട സപ്പോർട്ട് തന്നുകൊണ്ടിരിക്കുന്ന നിങ്ങൾ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു.


എന്റെ യൂട്യൂബ് ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു.

Youtube

എന്റെ ONE MAN SHOW ബുക്ക്‌ ചെയ്യാനുള്ള നമ്പർ താഴെ കൊടുക്കുന്നു.

9995044692

 


 

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.