എന്റെ പേര് എസ് പി സുജിത്ത്.ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലാണ് ഞാൻ താമസിക്കുന്നത്.സോഷ്യൽ മീഡിയയിലും മറ്റും VARIETY FARMER എന്ന പേരിലാണ് ഞാൻ കൂടുതലായി അറിയപ്പെടുന്നത്.
കഴിഞ്ഞ 12 വർഷമായി കാർഷിക മേഖലയാണ് എന്റെ ഉപജീവനമാർഗ്ഗം.
2011 വർഷത്തിൽ താൽക്കാലികമായി തുടങ്ങിയ കൃഷി 2013 വർഷത്തിലേക്ക് വന്നപ്പോൾ മുഴുവൻ സമയവും കൃഷിയിലേക്കായി.
ഹോട്ടൽ മാനേജ്മെന്റിൽ പഠനം പൂർത്തിയാക്കി വിവിധ ജോലികൾ ചെയ്തിട്ടുണ്ട്. ഒടുവിൽ സ്വർണ്ണകടയിലെ സെയിൽസ്മാൻ ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് മുഴുവൻ ആയിട്ട് ഇറങ്ങി തിരിച്ചത്.
കൃഷി രീതിയിൽ തുടക്കസമയത്തു കൃഷി വിജയിക്കുമോ എന്നുള്ള ആശങ്ക ഉള്ളതുകൊണ്ട് കുടുംബം പുലർത്താൻ ഒരു ഓട്ടോ വാങ്ങിയിരുന്നു, പാതിരാവരെ ഓട്ടോ ഓടിക്കുമായിരുന്നു.
ആദ്യം പരമ്പരാഗത രീതിയിൽ തുടങ്ങിയ കൃഷിരീതികൾ 2013 വർഷം ആയപ്പോഴേക്കും ഹൈടെക് രീതിയിലേക്ക് മാറി. തൃശൂർ മാളയിൽ നിന്നും ഹൈടെക് കൃഷിയിൽ എനിക്ക് കൃഷി വകുപ്പിന്റെ സഹായത്തോടെ പരിശീലനം നേടാൻ സാധിച്ചു.
വിവിധ കൃഷിസ്ഥലങ്ങളിൽ നിന്ന് കിട്ടിയ അറിവും, കൃഷി ഭവനിൽ നിന്നും കിട്ടിയ അറിവും ഉപയോഗിച്ച് കൂടുതൽ കൃഷിസ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുവാൻ എനിക്ക് നാളിതുവരെയായി സാധിച്ചു.
2014 -2015 വർഷത്തെ സംസ്ഥാനത്തെ മികച്ച യുവകർഷകനായി എന്നെ തിരഞ്ഞെടുത്തിരുന്നു.കൂടാതെ 2020ൽ യുവജന ക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം എനിക്ക് ലഭിച്ചു.
സർക്കാർ പ്രേത്യേക താല്പര്യം എടുത്തു ഇസ്രായേൽ കൃഷി രീതി പഠിക്കാൻ അയച്ച കർഷകരുടെ സംഘത്തിൽ ഞാനുണ്ടായിരുന്നു. അവിടെ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ മോഡൽ തക്കാളി കൃഷി ആലപ്പുഴ ജില്ലയിലെ കഞ്ഞികുഴിയിൽ ആരംഭിച്ചു.
പച്ചക്കറിക്ക് പുറമേ നെല്ല്, തണ്ണിമത്തൻ കൃഷിയും, കൂടാതെ കോഴി, താറാവ്, പോത്ത് ,മത്സ്യം, തുടങ്ങിയവയേയും വളർത്തുന്നു.
കേരളത്തിൽ എമ്പാടും കൃഷി വ്യാപിക്കുന്നതിനായി ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വളരെ നല്ല രീതിയിൽ പ്രചരണം നടത്തുന്നുണ്ട്.
ഇതിലൂടെ നൂറുകണക്കിന് ആൾക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ എനിക്ക് കഴിഞ്ഞു.
എന്റെ കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ പ്രാദേശികമായി വിപണനം ചെയ്യുന്നതിനായി എന്റെ അടുത്തുള്ള പെട്രോൾ പമ്പിന്റെ പരിസരം തിരഞ്ഞെടുത്തുകൊണ്ട് അവിടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി അലമാര തയ്യാറാക്കിവെച്ചിട്ടുണ്ട്. അലമാരയിലെ ഓരോ പെട്ടികളിൽ തലേദിവസം ബുക്ക് ചെയ്യുന്നവർക്ക് അവർ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ക്രമികരിച്ചു വെക്കും.
ഓർഡർ ചെയ്തവർക്ക് ഓൺലൈൻ വഴി പണം അടച്ചുകൊണ്ട് തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ബോക്സ് തുറന്നു ഉത്പന്നങ്ങൾ ഒരു സെയിൽസ്മാന്റെ സഹായമില്ലാതെ വാങ്ങിക്കാനുള്ള സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ നിലവിൽ ഒരുക്കിയിട്ടുണ്ട്.പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ നിലവിൽ സൗകര്യം ഒരുക്കിയിരിക്കുന്ന പെട്രോൾ പമ്പിൽ സ്ഥാപിച്ചിരിക്കുന്ന അലമാരയിൽ നിന്നും വേണ്ടവർക്ക് മുൻകൂട്ടി whatsapp വഴി ബുക്ക് ചെയ്യാവുന്നതാണ്.
Whatsapp വഴി ബുക്ക് ചെയ്യാനായി മെസ്സേജ് അയക്കേണ്ട നമ്പർ -9744581016.
യുവതലമുറയോട് എനിക്ക് പറയാനുള്ളത് വരും വർഷങ്ങളിൽ വലിയൊരു സാധ്യതയാണ് കൃഷിമേഖലയിലുള്ളത്, കാരണം എന്താണെന്നു വെച്ചാൽ ചെറുപ്പക്കാർ ആരും തന്നെ ഈ രംഗത്തേക്ക് അധികം കടന്നു വന്നിട്ടില്ല എന്നതുതന്നെയാണ്. നിലവിൽ ഏകദേശം 60-70 വയസ്സിലുള്ള ആളുകളാണ് കൂടുതലായി ഈ മേഖലയിൽ സജിവമായി നിൽക്കുന്നത്. അവരുടെ പ്രായത്തിൽ നിന്നും യുവതലമുറയുമായി താരതമ്യം ചെയ്യുമ്പോൾ കൃഷി രംഗത്ത് വലിയൊരു അകലം ഇപ്പോഴുള്ളത് കൃഷി മേഖലയിലേക്ക് കടന്നുവരാനുള്ള വലിയൊരു അവസരമാണ് ഉള്ളത്. വിദേശത്തായാലും നാട്ടിലായാലും കൃഷിക്ക് വൻസാധ്യതയുണ്ട്.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.