Choose your language

10 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)14-GEORGE PULLAT

ഞാൻ ജോർജ് പുല്ലാട്ട്. കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പൂവരണി എന്ന സ്ഥലത്ത് കർഷക കുടുംബത്തിലാണ് ജനിച്ചു വളർന്നത്. എന്റെ അപ്പനും അമ്മയ്ക്കും ഞങ്ങൾ 14 മക്കളാണ്. 8 ആണുങ്ങൾ, 6 പെണ്ണുങ്ങൾ , ഏറ്റവും മുത്ത സഹോദരിയാണ് ദയാബായി. ഞാൻ ഒൻപതാമൻ.
ഞാൻ എഴുത്തുകാരനാണ്, വിവർത്തകനാണ്, ചിത്രകാരനാണ്, മജിഷ്യനാണ്, സ്‌പോർട്സ്മാനാണ്, സ്‌പോർട്സ് കമന്റെറ്റർ ആണ്, ചുളം അടിച്ചു പാട്ട് പാടും, qualified കൗൺസലർ ആണ്, പുല്ലാങ്കുഴൽ പഠിക്കുന്നു. മൌത്ത് ഓർഗൻ തനിയെ പരിശീലിക്കുന്നു. മാത്തമാജിക്‌ (അക്കങ്ങൾ കൊണ്ടുള്ള മാജിക്‌) അവതരിപ്പിക്കും. മലയാളത്തിലും ഇംഗ്ലീഷിലും 7 വ്യത്യസ്ത ഫോണ്ടിൽ എഴുതാൻ കഴിയും. പഠിപ്പിക്കാനും എനിക്ക് കഴിയും.

കൂടാതെ ദുരദർശൻ ടെലിവിഷനിൽ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. സ്പോർട്സും കൃഷിയുമായി ബന്ധപ്പെട്ട് റേഡിയോയിൽ നിരവധി പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.  13 തർജ്ജമകൾ ഉൾപ്പടെ  ഇതുവരെ 19 പുസ്തകങ്ങൾ എഴുതി.
പത്താം ക്ലാസ്സ്‌ കഴിഞ്ഞു രണ്ടു വർഷക്കാലം സെമിനാരിയിൽ പോയിരുന്നു, അവിടെ നിന്നു തിരിച്ചു വന്നത് വിട്ടുകാർക്ക് വിഷമം ഏറെ ഉളവാക്കി, അതുകൊണ്ട് അവർ എന്നേ പിന്നിടുള്ള ഒരു വർഷം കോളേജിൽ പ്രീഡിഗ്രി പഠിക്കാൻ വിട്ടില്ല.ഞാൻ ആ ഒരു വർഷം കൊണ്ടു 5 ലൈബ്രറികളിൽ അംഗത്വം എടുത്തു രാത്രിയും പകലും എന്ന് ഇല്ലാതെ വായിച്ചുകൊണ്ടിരുന്നു. വായനശാലയിൽ നിന്നു വീട്ടിലേക്കുള്ള 2 കിലോമീറ്റർ ദുരം നടക്കുമ്പോൾ പോലും കുറഞ്ഞത് 20 പേജ് എങ്കിലും വായിക്കും. ബസിൽ നിൽക്കുമ്പോഴും വായിക്കും. വായന ഒരു ലഹരിയായിരുന്നു അന്ന് എനിക്ക്.എന്തു കിട്ടിയാലും വായിക്കുമായിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളവുള്ള തെങ്ങ് എന്ന ദേശീയ റെക്കോർഡ് ഞങ്ങളുടെ തെങ്ങിനാണ്. ഒരു വർഷം അഞ്ഞൂറോളം തേങ്ങ.
പ്രീഡിഗ്രി അവസാനിക്കുന്നതിനുമുൻപ് തന്നെ എനിക്ക് എയർ ഫോഴ്‌സിൽ ജോലി കിട്ടി.15 വർഷത്തെ എയർഫോഴ്‌സ്‌ സർവിസിലെ അവസാന ഒരു വർഷം എന്തെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നു, അങ്ങനെ ഞാൻ നാട്ടിലുള്ള കോളേജിൽ B. Ed കോഴ്സിന് എയർഫോഴ്‌സിൽ നിന്നു ശമ്പളത്തോടെ പഠനത്തിന് ചേർന്നു. 
B.Ed കോഴ്സ് കഴിയുന്നതിനുമുൻപേ ഞാൻ എയർഫോഴ്‌സിൽ നിന്നു റിട്ടയർ ആയി. അടുത്ത മാസം ആദ്യ പെൻഷൻ വാങ്ങുമ്പോൾ ഞാൻ കോളേജ് വിദ്യാർത്ഥി ആയിരുന്നു. അങ്ങനെ വിദ്യാർത്ഥി ആയിരിക്കെ പെൻഷൻ വാങ്ങുന്ന വ്യക്തി എന്ന് റെക്കോർഡും ആയി.

പിന്നെ മൂന്നര വർഷം അധ്യാപകൻ ആയി ജോലി ചെയ്തു, തുടർന്ന് Reserve bank of India യിൽ ജോലി കിട്ടി 6 മാസത്തോളം ജോലി ചെയ്യുന്നതിനിടയിൽ Staff Selection Commission പരീക്ഷയിലൂടെ കസ്റ്റംസിൽ ഓഫീസർ ആയി. പിന്നീട് 21 വർഷം ഡൽഹിയിലും കൊച്ചിയിലുമായി ജോലി ചെയ്തു, സുപ്രണ്ട് ആയി വിരമിച്ചു.
സ്വകാര്യ കത്തുകളുടെ ഏറ്റവും വലിയ ശേഖരം എന്ന് മൂന്നാമതൊരു റെക്കോർഡ് കൂടി എനിക്ക് കിട്ടിയിട്ടുണ്ട്.
 1777 കത്തുകൾ സൂക്ഷിക്കുന്നു. 
 എന്റെ സഹപാഠി ആയിരുന്ന ലാലിയാണ് എന്റെ ഭാര്യ. ഞങ്ങൾക്ക് നാലു മക്കൾ. രണ്ട് ആണും രണ്ട് പെണ്ണും.
ഞാൻ എന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് .
ഒരു പുസ്തകം വായിക്കുമ്പോൾ നാം എഴുത്തുകാരനെ കൂടുതലായി പരിചയപ്പെടുകയാണ്.

ഏറ്റവും കൂടുതൽ കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എല്ലാ കാര്യത്തിനും സമയമുണ്ട്. Time മാനേജ്മെന്റ് ഒരു കലയാണ്. പ്രശ്നപരിഹാരം ഒരു കലയാണ്.
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്ക് മനസ്സിൽ കൃത്യമായ ധാരണയുണ്ട്.
നന്നായിട്ട് ജോലി ചെയ്യുക, നന്നായിട്ട് ഭക്ഷണം കഴിക്കുക, നന്നായിട്ട് വിശ്രമിക്കുക.
ഞാൻ ടൗണിൽ വീട് പണിതപ്പോൾ സ്ഥലസൗകര്യം കുറഞ്ഞതുകൊണ്ട് കൃഷിക്കായി ടെറസ് ക്രമികരിച്ചിരുന്നു. ഇന്നുവരെ ഞങ്ങളുടെ ഒരു കറിക്കുള്ള വിഭവങ്ങൾ എല്ലാ ദിവസവും ടെറസിലെ പച്ചക്കറി കൃഷിയിൽ നിന്നും കിട്ടും.

ഞാൻ അപൂർവമായേ ടീവി കാണാറുള്ളു,അതും ഒളിമ്പിക്സ്, ഇലക്ഷൻ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ മാത്രം.
ഒരു ദിവസത്തിൽ 20 പേജ് എങ്കിലും കുറഞ്ഞത് വായിക്കണം എന്നത് എന്റെ നിർബന്ധമാണ്.
നല്ലതുപോലെ വായിക്കുന്ന ഒരാളിനെ ഒരു ആൾക്കൂട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും, ആ വ്യക്തിയുടെ ചുറ്റിലും ആളുകൾ കൂടിയിട്ടുണ്ടാകും.
ഓരോരുത്തരും ജനിക്കുന്ന സാഹചര്യം തിരുത്തി എഴുതാൻ കഴിയില്ല, കാരണം വ്യക്തി അറിഞ്ഞുകൊണ്ടല്ല ജനിക്കുന്നത്. ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതം നമുക്ക് മാറ്റിയെഴുതാൻ കഴിയും. ആ ജീവിതം നമ്മൾ എങ്ങനെ ജീവിച്ചു എന്നു തീരുമാനിക്കേണ്ടത് വേറെ ആളാകാൻ പാടില്ല. നമ്മളാണ് നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദി, അതിപ്പോൾ ജയിച്ചാലും പരാജയപ്പെട്ടാലും നമ്മൾ ഉണ്ടാക്കിയെടുക്കുന്നതാണ്.
ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്തമുണ്ട്, അതു തിരിച്ചറിയുക, അതു നല്ലതുപോലെ നിർവഹിക്കുക.
വേണമെന്ന് വെച്ചാൽ നമുക്ക് എന്തും ചെയ്യാൻ പറ്റും. അതിനു പ്രേത്യകിച്ചു സമയമൊന്നുമില്ല.
ഞാൻ സർവിസിൽ നിന്നു വിരമിച്ച ശേഷം എല്ലാ വർഷവും ഒരു തവണയെങ്കിലും കുടുംബസമേതം വിദേശയാത്ര പോകും. ഇതു വരെ 34 രാജ്യങ്ങളിൽ പോയിട്ടുണ്ട്.
എന്നും പുതിയ കാര്യം പഠിച്ചുകൊണ്ടിരിക്കുക, എന്നും യാത്ര ചെയ്തുകൊണ്ടിരിക്കുക, എന്നും ജോലി ചെയ്തു കൊണ്ടിരിക്കുക, ജീവിതം ആസ്വദിക്കുക.
ഫോൺ നമ്പർ -94004 41177

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.