എന്റെ പേര് ഗീതു സുരേഷ്. ഞാൻ ആലപ്പുഴ ജില്ലയിൽ കായംകുളത്താണ് താമസിക്കുന്നത്. ഞാനിപ്പോൾ വരയ്ക്കാൻ തുടങ്ങിയിട്ട് 4 വർഷത്തിൽ കൂടുതലായി. പത്താം ക്ലാസ്സിനു ശേഷം വര ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയി അവിടെ നിന്നുമാണ് പീന്നീട് വരയിലോട്ട് മാറിയത്.
വരയ്ക്കാൻ തുടങ്ങിയതിനുശേഷം ഒരുപാട് പേരോട് വരയ്ക്കുന്നതിനെ കുറിച്ചു ചോദിച്ചിട്ടുണ്ട്, ആരും പറഞ്ഞൊന്നും തന്നിട്ടില്ല. അപ്പോൾ സ്വന്തമായി എന്റേതായ രീതിയിലാണ് ഞാൻ വരച്ചു തുടങ്ങിയതും. ഇപ്പോൾ വര മുൻപോട്ട് കൊണ്ടുപോകുന്നതും എന്റേതായ രീതിയിലാണ്.
രണ്ടു മുന്ന് വർഷം വരച്ചു കഴിഞ്ഞപ്പോൾ എനിക്ക് ചുവരിൽ വരയ്ക്കാൻ ആഗ്രഹം തോന്നി, ഞാൻ വാടക വീട്ടിൽ താമസിക്കുന്നതുകൊണ്ട് എനിക്ക് വരയ്ക്കാൻ അനുവാദം ലഭിച്ചില്ല, പിന്നീട് അടുത്തുള്ള വീട്ടുകാരോട് അനുവാദം ചോദിച്ചു അവരുടെ വീടിന്റെ ഭിത്തിയിൽ സൗജന്യമായി വരച്ചു, അതിനുശേഷമാണ് എന്നേ കുറിച്ചു വിവിധ മാധ്യമങ്ങളിൽ വാർത്ത വന്നുതുടങ്ങിയത്.48 സ്ക്വയർ ഫീറ്റിൽ 8 ദിവസം എടുത്തു പൂർത്തിയാക്കിയ ചിത്രമായിരുന്നു.
പിന്നീട് വലിയ ഒരു പെയിന്റിംഗ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടു 9 അടിയിൽ ചെറിയ അളവിലുള്ള ക്യാൻവാസുകൾ തമ്മിൽ സ്വയം തുന്നി ചേർത്തുകൊണ്ടു 32 മണിക്കൂർ എടുത്തു വരച്ചു തീർത്തു, ഒരുപാട് സമയം എടുക്കുമെന്ന് വിചാരിച്ചിരുന്നതാണ്. ആ പെയിന്റിംഗിന് Asia book of records, International book of records എന്നിവ കിട്ടി. അതിനു ശേഷം എന്നേകുറിച്ചു വിവിധ മാധ്യമങ്ങളിൽ വാർത്ത വന്നു.
സിനിമ നടി മഞ്ജുവാര്യരുടെ പടം വരച്ചതുകണ്ടു, എനിക്ക് വരച്ച ഫോട്ടോ നല്ലതാണെന്നു പറഞ്ഞത് വളരെയേറെ സന്തോഷം കിട്ടിയ നിമിഷങ്ങളായിരുന്നു.
പിന്നിട് കുറെയേറെ ക്യാമ്പുകളിലും എക്സിബിഷൻ സെന്ററുകളിലും പങ്കെടുത്തു.2022ൽ ആലപ്പുഴ ലളിത കലാ അക്കാദമിയിൽ വെച്ചുകൊണ്ട് സോളോ ചിത്രപ്രദർശനം നടത്തി.അന്നത്തെ കളക്ടർ ആയിരുന്ന കൃഷ്ണതേജസ് സർ ആയിരുന്നു പ്രദർശനം ഉത്ഘാടനം ചെയ്തത്. സാറിന്റെ ചിത്രം വരച്ചുകൊടുക്കാൻ കഴിഞ്ഞു, സർ അതിനെപ്പറ്റി ഫേസ്ബുക് പേജിൽ പങ്കുവെക്കുകയും ചെയ്തു.
ഒരുപാട് ഭാഗ്യം പെയിന്റിംഗ് രംഗത്തേക്ക് വന്നതിനു ശേഷം ലഭിച്ചിട്ടുണ്ട്. കവടിയാർ പാലസിൽ പോകാൻ പറ്റി, ശ്രേഷ്ഠനായ ആദിത്യ വർമ്മ വ്യക്തിയുമായി സംസാരിക്കാൻ സാധിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും ആരും എന്നേ തിരിച്ചറിയുന്നില്ല എന്നതാണ് ഇപ്പോഴുള്ള വിഷമം. ഒരുപാട് പേർ അറിയുന്ന വലിയൊരു കലാകാരി ആകണം എന്നാണ് എന്റെ വലിയ സ്വപ്നം.
2022 ഡിസംബർ മാസത്തിൽ 30-മത്തെ തിയതിൽ 2022 ലെ അവസാനത്തെ വർക്ക് എന്ന് പറഞ്ഞു കൊണ്ടു എന്റെ പെയിന്റിംഗ് ഞാൻ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു, അതുകണ്ടുകൊണ്ട് 2023 ജനുവരിയിൽ വിദേശ പൗരൻ എന്റെ പെയിന്റിംഗ് വാങ്ങിച്ചു. ഇന്ത്യക്കാരൻ അല്ലാത്തൊരാൾ എന്റെ പെയിന്റിംഗ് വാങ്ങിച്ചത് വലിയൊരു അനുഭവം തന്നെയായിരുന്നു.
എനിക്ക് നിങ്ങളോട് പറയാനുള്ളത് എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് തിരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, ഇപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ആരും നമ്മളെ സപ്പോർട്ട് ചെയ്യണം എന്നില്ല. ആരും ഒരുപക്ഷെ സപ്പോർട്ട് ചെയ്യത്തില്ല. നമ്മൾ വീട്ടിൽ ഇരുന്നിട്ട് എന്നേ ഇപ്പോൾ സപ്പോർട്ട് ചെയ്യാൻ ആളുകൾ വരുമെന്ന് പറഞ്ഞാൽ ആരും വരത്തില്ല. നമ്മൾ പരമാവധി കഷ്ടപ്പെടുക, നമ്മളെ തന്നെ പ്രൊമോട്ട് ചെയ്യുക. എന്നാൽ മാത്രമാണ് നമുക്ക് പുറത്തു വരാൻ പറ്റുക.
അതുപോലെ പുതുതായി വരച്ചു തുടങ്ങുന്ന ഒരാളോട് പറയാൻ ഉള്ളത് സ്വയം ടീച്ചർ ആവുക എന്നതാണ്. നിങ്ങൾ നിങ്ങൾക്കുതന്നെ ടീച്ചർ ആവുക. വരയ്ക്കുക തെറ്റും, പിന്നെയും വരയ്ക്കുക, തെറ്റുകൾ കണ്ടുപിടിച്ചു സ്വയം തിരുത്തുക, പിന്നെയും വരയ്ക്കുക, ഇത് തന്നെയാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഒരുപാട് പേരോട് പഠിപ്പിച്ചു തരുമോ എന്നു ചോദിച്ചു, പക്ഷെ എനിക്ക് ആരും പഠിപ്പിച്ചു തന്നില്ല, എന്നിട്ടും ഞാൻ എന്റെ നിരന്തരമായിട്ടുള്ള കഠിന പരിശ്രമത്തിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. ഇതുപോലെ നിങ്ങളും പരിശ്രമിച്ചു കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.