ഭർത്താവിന്റെ പേര് സാബു കെ ബേബി,Josco ജ്യൂവല്ലറി മാനേജറായിട്ട് ജോലി ചെയ്യുന്നു. രണ്ടു മക്കൾ,
മൂത്ത മകൾ
അപർണ (19) വിമല കോളേജിൽ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു.ഇളയ മകൾ
അർച്ചന (9)
ദേവമാതാ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നു.
ഞാൻ ഒത്തിരി വർഷക്കാലം Economics അദ്ധ്യാപിക ആയിരുന്നു. Economics വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇപ്പോൾ PSC കോച്ചിംഗ് ഓൺലൈൻ ആയിട്ട് NEO Rays എന്ന പേരിൽ വെബ്സൈറ്റ് വഴി നടത്തി വരുന്നു.
വിദ്യാർത്ഥികൾക്കിടയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും മോട്ടിവേഷൻ സ്പീക്കർ ആയിട്ടാണ് ഞാൻ ഇപ്പോൾ അറിയപ്പെടുന്നത്.
Flowers TVയിലും,
തൃശൂർ ജില്ലയിലെ റേഡിയോ സ്റ്റേഷൻ ആയ 104.8 ക്ലബ് FMൽ നടത്തുന്ന പരിപാടിയിലും,
Josh talk ലും പങ്കെടുത്തിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ റേഡിയോ സ്റ്റേഷൻ ആയ Red Fm 93.5നൽകുന്ന Red Shakthi Award 2023 ലേക്ക് ലഭിച്ച 75 നോമിനേഷനിൽ നിന്നും തിരഞ്ഞെടുത്ത 5 പേരിൽ ഒരാളായി വിജയിക്കാൻ എനിക്ക് കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്.
ഇന്നിപ്പോൾ കുറച്ചു സ്ഥാപനങ്ങളിൽ chief guest ആയിട്ട് പോകാൻ സാധിച്ചിട്ടുണ്ട്.
വലിയ കാര്യങ്ങൾ ചെറിയ വർത്തമാനം എന്ന പേരിൽ ഫേസ്ബുക് പേജിൽ ഓരോ വിഷയം സംബന്ധിച്ച് ചെറിയ വീഡിയോസ് ഇടാറുണ്ട്.
ഞാൻ എടുക്കുന്ന ക്ലാസുകൾ കൂടുതൽ സരസമാക്കാൻ വേണ്ടി ലാലേട്ടന്റെ സിനിമകളിലെ പല സീനുകൾ അഭിനയിച്ചും റോൾ പ്ലേ ചെയ്തുമാണ് പഠിപ്പിക്കാറുള്ളത്,ഞാൻ ലാലേട്ടന്റെ കടുത്ത ആരാധികയാണ്. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
എന്റെ അദ്ധ്യാപന രീതി കണ്ടുകൊണ്ട് തന്നെ കുട്ടികൾക്ക് എന്റെ ക്ലാസ്സ് വളരെയേറെ ഇഷ്ടപ്പെടാൻ തുടങ്ങി, ഞാൻ അവരിൽ ഒരാളായിട്ട് മാറും. ഞാനും എന്റെ 18 വയസ്സായ മോളും തമ്മിൽ ബെസ്റ്റ് ഫ്രണ്ട്സിനെ പോലെയാണ്, അതുകൊണ്ട് തന്നെ എനിക്ക് എന്റെ വിദ്യാർത്ഥികളുടെ മനസ്സിൽ വളരെ വലിയ സ്ഥാനം ചെറിയ കാലയളവ് കൊണ്ടു തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്.
കുറെ നാളുകൾക്കു മുൻപ് ഞാൻ പഠിപ്പിച്ച സ്ഥാപനത്തിൽ ഒരു പ്രമുഖ ഓൺലൈൻ മാഗസിൻ ഏറ്റവും നല്ല ടീച്ചർ ആരാണ് എന്ന് കുട്ടികൾക്കിടയിൽ സർവേ നടത്തിയപ്പോൾ എല്ലാവർക്കും പറയാനുണ്ടായ പേര് എന്റെയായിരുന്നു. എനിക്ക് കിട്ടിയ അംഗീകാരം, അതു പിന്നീട് എന്റെ ക്ലാസ്സിന്റെ പ്രേത്യേകത കൂടെയുള്ള സഹപ്രവർത്തകർക്കിടയിൽ അന്വേഷണത്തിന് കാരണമായി, എന്റെ അഭിനയരീതി വെച്ചുകൊണ്ടുള്ള അദ്ധ്യാപന രീതി അവർക്ക് ഇഷ്ടകുറവിനു കാരണമായി.പിന്നീട് എനിക്ക് അവിടെയുള്ള എന്റെ ജോലി നഷ്ടപ്പെട്ടു.
വടികൊണ്ടോ, ശാസനകൊണ്ടോ ഒരു കുട്ടിയേയും നന്നാക്കാൻ പറ്റില്ലായെന്ന് പൂർണ്ണമായി വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സ്നേഹത്തിനു മുന്നിൽ വീഴാത്ത ഒരു മനുഷ്യനും ഇന്ന് വരെ ഈ ഭൂമിയിൽ ഇല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
എന്റെ വ്യത്യസ്തമായ പഠനരീതികൾ ഞാൻ പഠിപ്പിച്ചിട്ടുള്ള സ്വാശ്രയ കോളേജുകളിൽ അത്രയ്ക്ക് ശരിയാവുന്നില്ല എന്ന് എനിക്ക് മനസ്സിലായി. അതിനുശേഷം ഞാൻ സ്വന്തമായിട്ട് PSC കോച്ചിംഗ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചു, അതാകുമ്പോൾ സ്വന്തം കഴിവുകൾ പരമാവധി പുറത്തെടുക്കാൻ കഴിയുമല്ലോ. ഇന്നിപ്പോൾ NEO RAYS എന്ന പേരിലുള്ള PSC കോച്ചിംഗ് സ്ഥാപനം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 3.5 വർഷത്തിൽ കൂടുതലായി,അതിലുടെ 5-6 ടീച്ചർമാർക്ക് ജോലി നൽകാൻ സാധിക്കുന്നത് വളരെയേറെ സന്തോഷം നൽകുന്നു. കൂടാതെ ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ ചിലർക്കൊക്കെ പരീക്ഷകളിൽ ഉന്നത റാങ്ക് നേടാൻ സാധിച്ചത് വളരെയേറെ അഭിമാനം തോന്നുന്നു.
മോട്ടിവേഷൻ ചെയ്യാനായി ഞാൻ ഒന്നും തന്നെ ചെയ്യാറില്ല. ഒരു ദിവസം മകളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് ഒപ്പിടാൻ പോയ സമയത്ത് വിദ്യാസമ്പന്നരായ രക്ഷിതാക്കൾക്കിടയിലുള്ള സംസാരത്തിനിടയിൽ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കാണാൻ ഇടയായി. ഇന്നത്തെ കാലത്തും കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യുന്ന രക്ഷിതാക്കളെ കണ്ടപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി.അവിടെ വെച്ചുണ്ടായ അനുഭവം, എന്നിൽ വളരെയേറെ രോഷം ഉണ്ടാക്കി, അതു ഞാൻ വിട്ടിൽ വന്നു സോഷ്യൽ മീഡിയയിലുടെ പങ്കുവെച്ചു കിടന്നുറങ്ങി, പിറ്റേന്ന് രാവിലെ തന്നെ എനിക്ക് ഒത്തിരി മെസ്സേജും ഫോൺ വിളികളും വരാൻ തുടങ്ങി, ഒത്തിരി ആളുകൾ എന്റെ വീഡിയോ ഷെയർ ചെയ്തു.
വളരെയേറെ കഷ്ടപ്പെട്ടുകൊണ്ടാണ് ഞാൻ എന്റെ ഉന്നത വിദ്യാഭാസം പൂർത്തിയാക്കിയത്.
മാർക്ക് എന്നുപറയുന്നത് കുട്ടികളെ വിലയിരുത്താനുള്ള ഘടകം അല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നമ്മൾക്ക് ഉണ്ടാകുന്ന ഓരോ അനുഭവത്തിൽ നിന്നും നമ്മൾ പഠിക്കേണ്ടത്, നമ്മൾ നാളെ എങ്ങനെ ജീവിക്കണം എന്നുള്ള പാഠം അതിൽ നിന്നും നമ്മൾ ഉൾക്കൊള്ളണം എന്നതാണ്.
നമ്മൾ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുക.
നമ്മൾക്കുണ്ടാകുന്ന ഓരോ ദേഷ്യവും നമ്മൾ സ്വയം അഴുകുന്നതിനു തുല്യമായ നിമിഷം ആണെന്ന് മനസ്സിലാക്കിയതുമുതൽ എന്റെ ജീവിതത്തിൽ പലരോടുമുള്ള നാളുകൾ ആയിട്ടുണ്ടായിരുന്ന ദേഷ്യം ഉപേക്ഷിച്ചു. ഓരോ ദേഷ്യവും ഓരോരുത്തരിലും ഒരു നിമിഷത്തിൽ പെട്ടെന്ന് ഉണ്ടാകുന്നതാണ്, ഞാൻ എനിക്കുണ്ടാകുന്ന ഒരു ദേഷ്യവും പിറ്റേ ദിവസത്തിലേക്ക് നീട്ടികൊണ്ടു പോകാറില്ല.
പഴയ കാല ഓർമ്മകൾക്ക് വളരെയേറെ മധുരമാണ് എപ്പോഴും എന്റെ മനസ്സിൽ.
അങ്ങനെ എന്റെ 38-മത്തെ പിറന്നാൾ ദിനത്തിൽ എനിക്ക് എന്നേ 6-മത്തെ ക്ലാസ്സിൽ പഠിപ്പിച്ച ആനി ടീച്ചറെ കാണാൻ ഒരു മോഹം തോന്നി.ടീച്ചർ എവിടെയാണ് താമസിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, ടീച്ചറുടെ മകളുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു, അങ്ങനെ ടീച്ചറുമായി ബന്ധപ്പെട്ടപ്പോൾ ടീച്ചർ എന്നേ പഠിപ്പിച്ച സ്കൂളിൽ മറ്റെന്തോ ആവശ്യത്തിന് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു.ഉടനെ തന്നെ ടീച്ചറെ കാണാൻ ചെന്നു,അങ്ങനെ നീണ്ട 25 വർഷങ്ങൾക്കു ശേഷമുള്ള ഞങ്ങൾക്കിടയിലേ കൂടിക്കാഴ്ചയിലെ സുന്ദരനിമിഷങ്ങൾ പങ്കുവെക്കാനായി അവിടെവെച്ചു എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു, അതു പിന്നീട് ഒത്തിരിയേറെ ആളുകൾ ഷെയർ ചെയ്തു വൈറൽ ആയി.
എന്നേ 6-ക്ലാസ്സിൽ പഠിപ്പിച്ച ആനി ടീച്ചർ, സാധാരണ ടീച്ചർമാരിൽ നിന്നും വളരെ വ്യത്യസ്തമാണ്.
ഓരോ കുട്ടികളുടെയും ഓരോ വ്യക്തിപരമായ കാര്യങ്ങൾ വരെ ടീച്ചർക്ക് അറിയാമായിരുന്നു. ശരിക്കുമൊരു അമ്മയെപോലെ ആയിരുന്നു ടീച്ചർ എനിക്ക്. ഓരോ ടീച്ചർമാരും ആനി ടീച്ചറെ പോലെ ആയിരിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സാധാരണ ഗതിയിൽ ഒരു ടീച്ചർ ക്ലാസ്സിൽ കയറി കഴിഞ്ഞാൽ മുന്നിലിരിക്കുന്ന കുട്ടി അവനവന്റെ കുട്ടിയെ പോലെ പരിഗണിക്കാൻ കഴിയാത്ത നിമിഷം ആ ക്ലാസ്സ് ടീച്ചർ, ക്ലാസ്സിൽ നിന്നും ഇറങ്ങി പോകണം എന്നാണ് എന്റെ കാഴ്ചപ്പാട്.
തോൽക്കാൻ തയ്യാറല്ലാത്ത ഒരു മനസ്സുണ്ടെങ്കിൽ വിജയം നിങ്ങളുടെ കൈ പ്പിടിയിൽ ആക്കാം
നമ്മളെ ചുറ്റും നിന്ന് കുറ്റം പറഞ്ഞവർ
നമ്മേ നോക്കി കൈയ്യടിക്കുന്ന ദിവസം സ്വപ്നം കാണുക
ഒഴുക്കിന് എതിരെ നീന്തണം..
Phoenix പക്ഷിയായി
പറന്നു ഉയരണം !
എന്നെ support ചെയ്ത ഒരേ ഒരാൾ
എന്റെ അമ്മാമ്മ മാത്രം ആയിരുന്നു
എന്റെ ഫേസ്ബുക് പേജിന്റെ ലിങ്ക് ചുവടെ നൽകുന്നുണ്ട്.
ഇൻസ്റ്റാഗ്രാം പ്രൊഫൈലിന്റെ ലിങ്ക് ചുവടെ നൽകുന്നു.
Website-https://www.neoraysacademy.com
നിങ്ങൾ എനിക്ക് നൽകുന്ന എല്ലാവിധ സപ്പോർട്ടിനു ഒത്തിരി നന്ദി.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.