ജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയിൽ ഇന്നിപ്പോൾ ആത്മാർഥമായി പ്രണയം ഇല്ലാതെയായി പോകുന്നുണ്ടോ.
ഏതുകാര്യത്തിലും മാറ്റങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. മാറ്റങ്ങളെ അംഗീകരിക്കേണ്ടതുണ്ട്, നമ്മൾ അനുഭവിക്കേണ്ട ദുഃഖദുരിതം എല്ലാം തന്നെ നമ്മൾ സ്വയം അനുഭവിക്കേണ്ടതുണ്ട്, നമ്മൾക്ക് പകരം മറ്റാർക്കും നമ്മളുടെ വേദന ഇല്ലാതെയാക്കാൻ കഴിഞ്ഞെന്ന് വരില്ല.
പ്രണയം ഒരു സമയത്തു പൊട്ടിമുളക്കാം, അതുപോലെ തന്നെ ഇല്ലാതെയായി പോയേക്കാം.പ്രണയം എക്കാലവും എല്ലാവരിലും ഉണ്ടാവണമെന്നില്ല. പ്രണയം ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും, കാലം എത്ര കഴിഞ്ഞാലും പ്രണയം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ ഇന്നത്തെ കാലത്ത് അപൂർവം ചിലർക്ക് മാത്രമേ സാധിക്കുന്നുള്ളു.
പ്രണയം ഒരാളെ പറഞ്ഞു പഠിപ്പിക്കേണ്ടതല്ല. ഓരോരുത്തർക്കും ഓരോ പ്രായത്തിൽ ആയിരിക്കാം പ്രണയം തോന്നുക, വാർദ്ധക്യം എത്തുമ്പോൾ പ്രണയിക്കുന്നവരുണ്ട്. കൗമാരത്തിൽ തന്നെ പ്രണയിക്കുന്നവരുണ്ട്.
കാലത്തിനു അനുസരിച്ചു പ്രണയത്തിനു സ്വീകരിക്കുന്ന മാർഗങ്ങൾ വ്യത്യാസ്തമാണ്, പണ്ട് പ്രണയം പങ്കുവെക്കാൻ കത്തുകൾ കൈമാറിയിരുന്നുവെങ്കിൽ ഇന്നിപ്പോൾ ആശയവിനിമയത്തിന് ഒത്തിരി മാർഗങ്ങളുണ്ട്. ഇന്നിപ്പോൾ ഒത്തിരി എളുപ്പത്തിൽ ആശയവിനിമയം ചെയ്യാൻ കഴിയുന്നുണ്ട്.
എനിക്ക് ഒരാളോട് ഇഷ്ടം തുറന്നു പറയാനായി ഉണ്ടായ ഏക മാർഗം ആ വ്യക്തിയോട് നേരിൽ ചെന്നു ഇഷ്ടം തുറന്നു പറയുക ആയിരുന്നു പക്ഷെ എങ്കിൽ എന്നെകൊണ്ട് അതിനു കഴിഞ്ഞില്ല. ഇന്ന് പ്രണയസങ്കല്പം എല്ലാം വളരെയേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു, പ്രണയംതോൽക്കുമ്പോൾ മുന്നോട്ടു പ്രതീക്ഷകളുമായ് സഞ്ചരിക്കാൻ പലരും തന്നെ ശ്രമിക്കാറില്ല. ഒരു പ്രണയം പരാജയപെട്ടു എന്ന് കരുതി നമ്മളുടെ ജീവിതത്തിൽ നിന്നും ഒന്നും തന്നെ നഷ്ടപ്പെട്ടു എന്ന് കരുതരുത്, നമ്മൾക്ക് വേണ്ടി എവിടെയോ ഒരാൾ കാത്തിരുപ്പുണ്ട് എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകണം.
എന്നേ എന്റെ പ്രണയത്തിലെ തോൽവി പഠിപ്പിച്ചു നൽകിയ വലിയൊരു പാഠം സമയം ഒരിക്കലും പാഴാക്കരുത് എന്നതായിരുന്നു.
പ്രണയത്തിന്റെ പേരിൽ നമ്മൾ പഠനം ഉഴപ്പിയാൽ, ജോലിയിൽ ശ്രദ്ധ ഇല്ലാതെ വന്നാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്.
ലോകത്തിൽ ഒത്തിരി പ്രണയങ്ങൾ വിജയിക്കാതെ പോയിട്ടുണ്ട്, അവരൊക്കെ വിഷമങ്ങൾ ഏറെ സഹിക്കേണ്ടി വന്നെങ്കിൽ പോലും മുന്നോട്ടു പൊരുതാൻ തന്നെ തീരുമാനിച്ചു അതുകൊണ്ട് തന്നെ അവരിൽ പലരും ഇന്നിപ്പോൾ വളരെയേറെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
പ്രണയം നമ്മൾക്കു പലപ്പോഴും വേദന നൽകുന്ന അനുഭവങ്ങൾ സമ്മാനിച്ചേക്കാം, അതിനെയെല്ലാം ചെറുത്തുതോൽപ്പിക്കാൻ കഴിയേണ്ടതുണ്ട്.
എന്റെ പ്രാണപ്രിയമായവളെ സ്വന്തമാക്കാൻ ഞാൻ വിദേശത്ത് ജോലി ചെയ്തു പണം സമ്പാദിക്കാൻ തീരുമാനിച്ചു, അവളെ കുറച്ചു കാലത്തേക്ക് ആണെങ്കിലും കാണാതിരിക്കുന്നതിൽ മനസ്സു വല്ലാതെ വേദനിക്കുന്നുണ്ട് എങ്കിൽ പോലും എന്റെ മുൻപിൽ ഇതല്ലാതെ മറ്റൊരു ഓപ്ഷനും കാണുന്നില്ല.
എന്തൊക്കെ പറഞ്ഞാലും മുന്നോട്ട് ജീവിക്കാൻ പണം ഇല്ലാതെ പറ്റില്ലല്ലോ.
അങ്ങനെ ഞാൻ എയർപോർട്ടിലേക്ക് യാത്രയായി, ആദ്യമായിട്ടാണ് ഞാൻ വിമാനത്തിൽ കയറുന്നത്, എന്റെ ബാല്യകാലത്തു എന്റെ സുഹൃത്ത് പറഞ്ഞ ബഡായി കഥകളിലൂടെ ഞാൻ വിമാനത്തെ ഒത്തിരി അടുത്തറിഞ്ഞിട്ടുണ്ട്, എന്നാലും ആ പഹയന് ഇതിനു മാത്രം കുരുട്ട് ബുദ്ധി എവിടെ നിന്നും ഇത്രയും ചെറിയ ക്ലാസ്സിൽ വെച്ചു കിട്ടി എന്നത് എനിക്ക് ഇന്നും വളരെ അതിശയത്തോടെ ഓർക്കാനേ കഴിയുന്നുള്ളു, കുഞ്ഞു പിള്ളേർക്ക് മുത്തശ്ശിന്മാർ കഥകൾ പറഞ്ഞു കൊടുക്കുന്നതുപോലെ, നീ എനിക്ക് വേണ്ടി കഥകൾ മെനഞ്ഞു ഉണ്ടാക്കി, പറയുന്നത് കള്ളം എങ്കിലും ഞാൻ അവന്റെ അടുത്തു എപ്പോഴും കൂട്ട് കൂടും അവൻ പറയുന്ന കഥകൾ കേൾക്കാൻ, ഞാൻ അവനോട് അന്നേരം പല കാര്യങ്ങളും ചോദിക്കുന്നുണ്ട് അതിനെല്ലാം മറുപടി അവൻ തരുന്നുണ്ട്. ഒരിക്കൽ ഞാൻ പേരെന്റ്സ് മീറ്റിംഗ് വന്നപ്പോൾ അവന്റെ അമ്മയോട് കാര്യം തിരക്കി ഇവൻ പറഞ്ഞതൊക്കെ സത്യം തന്നെയാണോ എന്ന്, അന്ന് ഞാൻ തിരിച്ചറിഞ്ഞു അവൻ പറഞ്ഞത് എല്ലാം പച്ച കള്ളം ആയിരുന്നു എന്ന്, എനിക്ക് നിന്നോട് എന്നിട്ട് പോലും യാതൊരു തരത്തിലും ദേഷ്യം തോന്നിയില്ല, നിന്റെ കഴിവ് അപാരം തന്നെ എന്ന് എനിക്ക് പലവട്ടം നിന്നോട് പറയാൻ തോന്നിയിരുന്നു.എന്തായാലും നീ എന്നേ ഒരുപാട് ഉയരങ്ങളിൽ സ്വപ്നത്തിലൂടെ ആണെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ എത്തിച്ചു, ഒരുപാട് നന്ദിയുണ്ട് പറഞ്ഞത് എല്ലാം കള്ളം ആണെങ്കിൽ കൂടിയും വലിയൊരു ലോകത്തിലേക്ക് എന്നേ കൊണ്ടുപോയതിന്. ഇന്നിതാ നീ പറഞ്ഞ വിമാനത്തിലേക്ക് ഞാൻ ശരിക്കും കയറാൻ പോകുകയാണ്, വർഷം ഒരുപാട് ആയി വീടിനടുത്തു എയർപോർട്ട് വന്നിട്ടു ഉണ്ടെങ്കിൽ പോലും വിമാനത്തിൽ കയറാനുള്ള ഭാഗ്യം ഇപ്പോഴാണ് ലഭിച്ചത്. കുഞ്ഞു നാളിൽ എയർപോർട്ടിന്റെ പണി നടക്കുമ്പോൾ ബന്ധുക്കളുടെ കൂടെ വന്നത് ചെറിയൊരു ഓർമ്മ എന്നിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്, ഇന്ന് ഞാൻ ആ പാതയിലൂടെ വിമാനത്തിൽ സഞ്ചരിക്കുവാൻ പോകുകയാണ്. ഈ ഒരു നിമിഷത്തിനായി എത്ര വർഷങ്ങളാണ് എനിക്ക് കാത്തിരിക്കേണ്ടി വന്നത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു . ഇന്ന് നമ്മൾ ഇവിടെ ആയിരിക്കുന്നത് എല്ലാം ഒരു ഭാഗ്യം മാത്രമാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇപ്പോൾ ആഗ്രഹം.
എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്നുള്ള ചിന്തയിൽ സഞ്ചരിക്കുന്നത് ആയിരിക്കും എനിക്ക് ഉചിതം എന്ന് തോന്നുന്നു. ഞാൻ ടിക്കറ്റ് ഹാജരാക്കി സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു വിമാനത്തിനായി വെയിറ്റ് ചെയ്യുന്നു. അവിടെ ഇവിടെയായി ഒത്തിരി യാത്രക്കാർ ഇരിക്കുന്നു ചിലരുടെ മുഖത്തൊക്കെ വല്ലാത്തൊരു സങ്കടം അനുഭവപ്പെടുന്നതുപോലെ. ചിലരൊക്കെ ആദ്യയാത്ര അനുഭവം എങ്ങനെ ആയിരിക്കും എന്നുള്ള അതിശയത്തോടെയും ഇരിക്കുന്നു.
കുറച്ചു കഴിഞ്ഞു എനിക്ക് പോകേണ്ട വിമാനം എത്തിച്ചേർന്നതായി അറിയിപ്പ് വന്നു, ഞാൻ വിമാനത്തിന് അരികിലേക്ക് പോകാനായി വാഹനത്തിൽ കയറുന്നു, കുറച്ചു ദുരം സഞ്ചരിച്ചു വിമാനത്തിന്റെ അടുത്തെത്തി ഞാൻ വിമാനത്തിലേക്ക് കയറി, എന്നേ കണ്ടതും വിമാനത്തിലുള്ള എയർ ഹോസ്റ്റസ് എനിക്ക് കൈകൾ കൂപ്പി ആദരവ് തന്നു, ഞാൻ ഓടിച്ചെന്നു ഒരു സീറ്റിൽ പോയിരുന്നു, അന്നേരം എയർഹോസ്റ്റസ് വന്നു എന്നോട് പറഞ്ഞു ഇതു താങ്കളുടെ സീറ്റ് നമ്പർ അല്ല, താങ്കളുടെ സീറ്റ് ദാ കാണുന്നത് ആണെന്ന് പറഞ്ഞു വിരൽ ചുണ്ടി സീറ്റ് കാണിച്ചു തന്നു.കുറച്ചു കഴിഞ്ഞു ഞാൻ എന്റെ പെട്ടിയെവിടെ എന്ന് ചോദിച്ചു, അന്നേരം എയർഹോസ്റ്റസിനു കാര്യം പിടി കിട്ടി ആൾ ആദ്യമായിട്ടാണ് വിമാനത്തിൽ കയറുന്നതെന്ന്. പിന്നെ എന്നോട് എയർഹോസ്റ്റസ് അവരുടെ വിമാനത്തിൽ പെട്ടികൾ സൂക്ഷിക്കുന്ന സ്ഥലത്തെപറ്റിയൊക്കെ വിവരിച്ചു തന്നു, പിന്നെ പതിയെ പതിയെ ഓരോ കാര്യത്തിനുമായി എയർഹോസ്റ്റസ് ആയിട്ട് മിണ്ടാൻ ഇട വന്നു അങ്ങനെ ഫ്ലൈറ്റ് പൊങ്ങുകയാണ് എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടോളാൻ പറഞ്ഞു, ഞാൻ സീറ്റ് ബെൽറ്റ് ഇട്ടു ചെവികൾ രണ്ടും പൊത്തിപിടിച്ചു, അങ്ങനെ ഫ്ലൈറ്റ് പൊങ്ങി പുറം കാഴ്ചകൾ കണ്ടു വളരെ മനോഹരമായിരിക്കുന്നു, വിമാനത്തിൽ നിന്നും നല്ല ഭക്ഷണം കിട്ടി ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തു ഇറങ്ങി, പിന്നീട് വിമാനത്തിൽ വെച്ചു പരിചയപ്പെട്ട എയർഹോസ്റ്റസിനെ കാണാൻ ഇടയായി, എന്നേ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ ഞാൻ എഴുത്തുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ എന്നെപ്പറ്റി കൂടുതൽ അറിയാൻ അയാളിൽ ഒരു ആകാംക്ഷ ഉള്ളതുപോലെ എനിക്ക് തോന്നി, ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡീറ്റെയിൽസ് അവൾക്ക് കൊടുത്തു.അതിലുടെ അവർ എനിക്ക് മെസ്സേജ് അയച്ചു പതിയെ ഞങ്ങൾ വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി.
പിന്നെ ഞങ്ങളുടെ വിഷയം പ്രണയത്തെപറ്റിയായി, ഞാൻ അവളോട് എന്റെ പ്രണയചരിത്രം എല്ലാം പറഞ്ഞു, അതു കേട്ടതും അവൾ ആകെ തകർന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു, ഞാൻ അവളോട് എന്താണ് സങ്കടപ്പെടുന്നത് എന്ന് ചോദിച്ചു അവൾ പറഞ്ഞു ഞാൻ വിചാരിച്ചിരുന്നത് തനിക്കു ആരും കാമുകി ആയിട്ട് ഇല്ലായെന്നാണ്, ശരി എന്നാൽ ഞാൻ ഇനി തനിക്കു ഒരു ശല്യം ആയിട്ട് വരുന്നില്ല എന്ന് പറഞ്ഞു പിണങ്ങിപോയി. ഞാൻ ആണെങ്കിൽ അവളുടെ പിണക്കം മാറ്റാനും പോയില്ല.
കുറെ നാളുകൾക്കു ശേഷം അവൾ എനിക്ക് മെസേജ് അയച്ചു, ഞാൻ ചോദിച്ചു പിണക്കം മാറിയോ എന്ന്, അന്നേരം അവളുടെ മറുപടി അത് അന്ന് എനിക്ക് ഒത്തിരി ബുദ്ധിമുട്ട് ആയിപോയി അതുകൊണ്ടാണ് എന്നോട് ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു.
ഞാൻ പറഞ്ഞു സാരമില്ല, ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചുപോയി അവളിൽ നിന്നും തിരികെ സ്നേഹം കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഇപ്പോൾ, എനിക്ക് യാതൊരു ഉറപ്പും ഇല്ലാ അവൾ എന്നേ തിരികെ ചെല്ലുമ്പോൾ സ്വീകരിക്കുമോ എന്ന്. എന്നാലും ഞാൻ താങ്കളെ ഒരിക്കലും മറക്കില്ല, ജനിക്കാതെ പോയ ഒരു കുടപിറപ്പായി കാണും, അവൾ പറഞ്ഞു എനിക്ക് അത്രയും കേട്ടാൽ മതി, താങ്കളെപോലെ കഴിവുള്ള ആളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ ഞാൻ വളരെയേറെ അഭിമാനിക്കുന്നു.
സഹോദരി, കഴിവുകൾ എല്ലാം എല്ലാവർക്കുമുണ്ട്, പലർക്കും പല കാര്യത്തിൽ ആണെന്ന് മാത്രം, നമ്മൾ എത്ര മാത്രം പരിശ്രമിക്കുന്നു എന്നത് അനുസരിച്ചിരിക്കും നമ്മളുടെ കഴിവിന്റെ വളർച്ച. ലിജോ ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് എന്നാലും ഞാൻ ഇങ്ങനെയൊക്കെ ഒരാളെ ആദ്യം ആയിട്ടാണ് കാണുന്നത്, അതാ അങ്ങനെ പറഞ്ഞത്.
ശരി എന്നാൽ പിന്നെ കാണാം ഗുഡ് നൈറ്റ് എന്ന് പറഞ്ഞു ചാറ്റ് ക്ലോസ് ചെയ്തു.
റോസ്മോൾ എന്തെടുക്കുവാണ്, സുഖം ആയിരിക്കുന്നുവോ എന്നറിയാൻ തത്കാലം എന്റെ പക്കൽ ഒരു മാർഗവും ഇല്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം അവളുടെ വിട്ടിൽ അറിഞ്ഞാൽ അവളുടെ പഠിപ്പു ഒരുപക്ഷെ വീട്ടുകാർ അവസാനിപ്പിച്ചു മറ്റാരുടെയെങ്കിലും കയ്യിൽ അവളെ ഏൽപ്പിച്ചെന്നിരിക്കും. സാരമില്ല ഒരു വർഷം അവളെ മനസ്സിൽ മാത്രം ഓർത്തിരിക്കാം.
ഒരു വർഷത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് റോസ്മോളെ വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പോടെ വിമാനടിക്കറ്റ് എല്ലാം എടുത്തു ഒരുങ്ങി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറിയുന്നത് വിമാന സർവീസുകൾ എല്ലാം പകർച്ചവ്യാധി കഴിയുന്നതുവരെ ക്യാൻസൽ ചെയ്തിരിക്കുക ആണെന്ന്. അങ്ങനെ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു നീണ്ട ഒരു വർഷം കൂടി അവിടെ തന്നെ ജോലിയിൽ തുടരേണ്ടി വന്നു, അങ്ങനെ മൊത്തം രണ്ടുവർഷത്തെ നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം നാട്ടിലെത്തി.
വീട്ടിലെത്തിയതിനുശേഷം പിറ്റേന്ന് കയ്യിൽ നിറയെ റോസ്മോൾക്കുള്ള സമ്മാനവുമായി ഞാൻ നേരെ അവളുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്നതും വീട് മുഴുവൻ കാട് പിടിച്ചു കിടക്കുന്നു, ഗേറ്റ് പൂട്ടിയിരിക്കുന്നു. അടുത്തുള്ള വിട്ടിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവൾ കല്യാണം കഴിഞ്ഞു മറ്റൊരിടത്തേക്ക് പോയി എന്നാണ്. എനിക്ക് അവരുടെ അഡ്രസ് ഒന്നും അവളെ പറ്റി കൂടുതലായിട്ട് അന്വേഷിക്കാൻ കിട്ടിയില്ല.
പിന്നീട് ഞാൻ വളരെയേറെ നിരാശയോടെ വിട്ടിൽ കഴിയുകയായിരുന്നു. അന്നേരം ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന മ്യൂസിക് കീബോർഡ് എന്റെ ശ്രദ്ധയിൽപ്പെട്ടു, ഒരുപാട് നാൾ ഉപയോഗിക്കാതെ കിടന്നതിനാൽ അൽപ്പം കംപ്ലയിന്റ് കാണിക്കാൻ തുടങ്ങി, ഇനി കൂടുതൽ കംപ്ലയിന്റ് വരുന്നതിനുമുൻപ് ആർക്കെങ്കിലും കൊടുത്തു ഒഴിവാക്കാം എന്നു വിചാരിച്ചു സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്തു, ഒടുവിൽ ഒരാൾ ഞാൻ പറഞ്ഞ തുകക്ക് സമ്മതിച്ചു, അയാളുമായി കൂടുതൽ ബന്ധത്തിലായി, അങ്ങനെ ഒരു ദിവസം അയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ ഇടയായി അതിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് ജന്മദിന ആശംസകൾ നേരുന്നതാണ് കണ്ടത്, എവിടെയോ കണ്ട മുഖം പോലെയുണ്ടല്ലോ എന്നോർത്തപ്പോഴാണ് ആ ചിത്രത്തിൽ ഉള്ളത് ഞാൻ അന്വേഷിച്ച റോസ്മോൾ ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
പിന്നീട് ഞാൻ അദ്ദേഹത്തെ വിളിച്ചു മ്യൂസിക്കൽ കീബോർഡിന്റെ ഓരോ കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും ഒരിക്കൽ അവരുടെ വിട്ടിൽ പോകുകയും ചെയ്തു, അന്ന് ഞാൻ അവളെ വീണ്ടും കണ്ടു. പിന്നീട് അവൾ എന്നോട് നടന്നത് എല്ലാം സങ്കടത്തോടെ പറഞ്ഞു, വിട്ടിൽ പപ്പാ തന്നെ നിർബന്ധിച്ചതുകൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ രണ്ടാളുടെയും കല്യാണം നടത്തിയതെന്ന്. മഹാമാരി വന്നപ്പോൾ എന്റെ അപ്പക്ക് സുഖമില്ലാതെയായി.അപ്പയുടെ അവസാനത്തെ ആഗ്രഹം ആയിരുന്നു കണ്ണടക്കുമുൻപ് എന്റെ വിവാഹം നടന്നു കാണാൻ. എന്റെ വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ഹാർട്ട് അറ്റാക് വന്നു അപ്പ മരണപ്പെട്ടു, കുറച്ചു നാൾ കഴിഞ്ഞു അമ്മയും എന്നേ വിട്ടുപോയി. അവർ ഇരുവരും ഇപ്പോൾ മറ്റൊരിടത്തു ഇരുന്നു ഞങ്ങളെ കാണുന്നുണ്ടാവും.ഒരു മകൾ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം ഇതാണെന്ന് തോന്നി അതുകൊണ്ടാണ് ലിജോ ചേട്ടന് എന്നേ ഇഷ്ടം ആണെന്നുള്ള കാര്യം ഞാൻ അവരിൽ നിന്നും മറച്ചു വെച്ചത്.
ലിജോ ചേട്ടന് എന്നോട് വിരോധം ഒന്നും തോന്നരുത്, എനിക്ക് ആ സമയം ഇങ്ങനെ ചെയ്യാനാണ് തോന്നിയത്
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.