എന്നോടൊപ്പം ബസിൽ സഞ്ചരിച്ച യാത്രികർ പലർക്കും എനിക്ക് ആരെയോ ഇഷ്ടം ആണെന്ന് മനസ്സിലായി, അതിൽപ്പിന്നെ അവരിൽ പലരും എന്നോട് പറയാൻ തുടങ്ങി അവർക്ക് ഞാൻ ഇഷ്ടപ്പെടുന്ന ആളെ കാണിച്ചുകൊടുക്ക് എന്ന് , അവർ എനിക്ക് വേണ്ടി അവളോട് സംസാരിക്കാമെന്ന്, ഞാൻ ഒരിക്കലും നിന്നെ അവർക്ക് മുൻപിൽ കാണിച്ചുകൊടുത്തിട്ടില്ല, കാരണം എന്റെ ഇഷ്ടം ഞാൻ വഴി അറിയുന്നതാണ് അതിന്റെ ശരി എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ്.
എന്തായാലും ഒരു വർഷത്തിൽ മേലെ പലപ്പോഴായി കുറച്ചു നിമിഷങ്ങളിൽ ആണെങ്കിൽ പോലും പരസ്പരം കാണാൻ ഇടവന്നത് വലിയൊരു ഓർമ്മയായി തന്നെ എന്നിൽ അവശേഷിക്കുന്നു.
കാലങ്ങൾ എത്ര മുന്നോട്ട് സഞ്ചരിച്ചാലും പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ നിന്നോടുള്ള എന്റെ പ്രണയവും ഉണ്ടാകും.
തന്നെ കണ്ടതുമുതൽ എന്റെ ജീവിതത്തിൽ എന്റെ ചിന്തകൾ എല്ലാം തന്നെ നിന്നെ കുറിച്ചായി, നിന്നെ മറക്കാതിരിക്കാൻ ഞാൻ കൂടെ കൂടെ ഓർത്തുകൊണ്ടിരുന്നു, എന്തിനേറെ പറയുന്നു എന്റെ എഴുത്തു പോലും നിന്നെ ഓർക്കുന്നതിനായി ഞാൻ മാറ്റിവെച്ചു, എന്റെ എഴുത്തിനേക്കാൾ ഏറെ നിന്നെ ഞാൻ അഗാധമായി സ്നേഹിച്ചുപോയി.
ഹൃദയം നുറുങ്ങുന്ന വേദനയാണ് എനിക്ക് ഇപ്പോഴുള്ളത്, കാലം മുന്നോട്ടു അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ എനിക്കായി ഒരു പക്ഷെ എന്നോടൊപ്പം കഴിയാൻ മറ്റൊരുവൾ അതിയായി ആഗ്രഹിക്കുന്നുണ്ടാകാം, അവൾക്ക് വേണ്ടിയാകാം ഒരുപക്ഷെ നമ്മൾ തമ്മിലുള്ള പ്രണയം തിരിച്ചറിയാതെ പോകാൻ ഇടവന്നത്.
കുറെ നാളുകൾക്ക് ശേഷം നിന്നെ കണ്ടപ്പോൾ നീ ആകെ മാറിയിരിക്കുന്നു, കൂടുതൽ സുന്ദരിയായിരിക്കുന്നു.നിന്റെ കൂടെ ഒരുമിച്ചിരുന്നു യാത്ര ചെയ്യാൻ ഞാൻ വളരെയേറെ ആഗ്രഹിച്ചു, ഒരിക്കൽ നീ ബസിൽ കയറിയപ്പോൾ എന്റെ അടുക്കൽ സീറ്റ് ഉണ്ടായിട്ടുകൂടി വന്നിരുന്നില്ല, അതെന്തുകൊണ്ടാണ് നിനക്ക് എന്നേ ഇഷ്ടം അല്ലാത്തതുകൊണ്ടാണോ, അതോ എന്നോട് ഇഷ്ടം ഉള്ളതുകൊണ്ട് ഇടയ്ക്കു ഇടയ്ക്ക് നോക്കാൻ വേണ്ടിയാണോ. വേറെ ആണുങ്ങളുടെ അടുത്തു സീറ്റ് ഉണ്ടെങ്കിൽ അവിടെ ഇരിക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത താൻ എന്റെ അരികിൽ വന്നിരിക്കാത്തത് എനിക്ക് വിഷമം ഉണ്ടാക്കി. എനിക്ക് ആരെയും വിളിച്ചു വരുത്തി അടുത്തു ഇരുത്താൻ ഒക്കില്ലല്ലോ.
പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രത്തോളമാണെന്ന് ഞാൻ നിന്നിൽ നിന്നും അകന്ന നാൾ തൊട്ട് തിരിച്ചറിയുന്നു. പ്രണയം നഷ്ടപ്പെടുക എന്നത് വലിയൊരു നഷ്ടം തന്നെ ആണെങ്കിൽ പോലും നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, മറ്റു എല്ലാവരും നമ്മളോടോപ്പമുണ്ടെന്ന് മറക്കാൻ ഇടവരരുത്.ആർക്കറിയാം എന്റെ പ്രണയം നഷ്ടപ്പെട്ടുവോ ഇല്ലയോ എന്ന്. ഒരുപക്ഷെ ഞങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകൾക്ക് സാധ്യത ഇല്ലാതെയില്ലല്ലോ.
ഒരുപക്ഷെ നിനക്ക് എന്നേ വളരെയേറെ ഇഷ്ടം ആണെങ്കിൽ കൂടിയും നിന്റെ വിട്ടുകാർക്ക് ആ ഇഷ്ടത്തോട് എതിർപ്പ് ആണെങ്കിൽ നമ്മൾ തമ്മിലുള്ള പ്രണയബന്ധം തുടർന്നുപോകുവാൻ കഴിയില്ലല്ലോ.
എനിക്ക് തന്റെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടുള്ള ബന്ധത്തിന് താല്പര്യം ഇല്ല, കാരണം നാളെ ഞാൻ മരണപ്പെട്ടാൽ എന്നേ വിശ്വസിച്ചു വന്നവൾ ഒറ്റപ്പെടാൻ പാടില്ല എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നേ എത്രയേറെ സ്നേഹിച്ചിരുന്നാൽ പോലും എന്റെ മരണശേഷം എന്റെ വിധവയായി കഴിയുന്നതിനേക്കാൾ ഏറെ ഞാൻ ഇഷ്ടപ്പെടുക മറ്റൊരാളെ വിവാഹം കഴിച്ചു തന്റെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുവാനാണ്.
സ്നേഹം എന്നും നിലനിൽക്കുന്നതാണ്, സത്യം കൂടെയുണ്ടെങ്കിൽ സ്നേഹം ഒരിക്കലും നഷ്ടപ്പെടുകയില്ല.
പ്രണയം എനിക്ക് നൽകിയ വലിയൊരു അനുഭവത്തിന് ഞാൻ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു, എന്നേ ഞാനാക്കി മാറ്റിയ എന്റെ പ്രണയമേ, നിന്നെ ഞാൻ ഒന്ന് കെട്ടിപിടിച്ചു പുണരട്ടെ.
പ്രണയം എനിക്ക് നൽകിയ നൊമ്പരങ്ങൾ, സന്തോഷം എല്ലാം നല്ല ഓർമയായി ഞാൻ മനസ്സിന്റെ ഒരു കോണിൽ കാത്തുസുക്ഷിക്കും, ചിതൽ വന്നില്ലെങ്കിൽ അവിടെ തന്നെ ഉണ്ടാകും ഇല്ലെങ്കിൽ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും ഒരു തരി പോലും കാണാൻ കഴിഞ്ഞെന്ന് വരില്ല.
പ്രണയം നഷ്ടപ്പെട്ടവനാണ് ഞാൻ എന്ന തിരിച്ചറിവ് ഇന്ന് എനിക്കുണ്ട്, പലതും എനിക്ക് ആ പ്രണയത്തിലൂടെ നഷ്ടമായി. പരസ്പരം തിരിച്ചറിയാതെ പോയ നമ്മൾ തമ്മിലുള്ള പ്രണയം ഇതുപോലെ ലോകത്തു മറ്റു ആരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്.
പ്രണയം നമ്മൾക്ക് മുൻപിൽ മറ്റൊരു ലോകം കാണിച്ചു തരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്, പ്രണയത്തിൽ ആയിരിക്കുമ്പോൾ പലപ്പോഴും ഇഷ്ടപ്പെടുന്ന വ്യക്തിയെ അല്ലാതെ ചുറ്റുപാടിനെക്കുറിച്ച് യാതൊരുവിധ ചിന്തകളും നമ്മളിലേക്ക് കടന്നുവരണമെന്നില്ല.
ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കാൻ വേണ്ടി പ്രണയിക്കരുത്. നമ്മൾ പ്രണയിക്കുന്ന വ്യക്തിക്ക് നമ്മളോടും പ്രണയം ഉണ്ടാകണമെന്നും വാശിപിടിക്കരുത്.
ചിലർക്ക് ഒന്നിൽ കൂടുതൽ പ്രണയം ഉണ്ടായെന്നു വരാം. പ്രണയം നമ്മളെ ഒരിക്കലും തെറ്റായ വഴിക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് ആവരുത്.
ഇതുവരെയും എനിക്ക് പ്രണയലേഖനം എഴുതാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇനി എന്നെങ്കിലുമൊരിക്കൽ എനിക്ക് എഴുതണം.
പ്രണയം എന്ന മഹാസാഗരത്തിൽ ഞാൻ വെറും ഒരു തുള്ളി ജലം മാത്രം ആയിട്ടുള്ളു. എന്റെ പ്രണയം നിന്നിലേക്ക് കടൽ സാഗരം പോലെ കടന്നുവരട്ടെ.
ദിർഘമായ സഞ്ചാരത്തിൽ നമ്മൾ രണ്ടു വഴിയാത്രികർ പരസ്പരം കണ്ടുമുട്ടി, ആ കണ്ടുമുട്ടൽ ജീവിതത്തിൽ വലിയൊരു വഴിതിരിവിലേക്ക് നയിച്ചു. ഇനി എന്റെ ജീവിതത്തിലേക്കു പഴയ കാലം ഒരിക്കലും കടന്നു വരില്ല എങ്കിൽ പോലും ഞാൻ ആ കാലയളവ് ഇവിടെ പുനർ ആവിഷ്കരിക്കുകയാണ്, എന്നെങ്കിലും ഒരിക്കൽ താൻ ഇതുവായിക്കുമ്പോൾ എന്റെ ഇഷ്ടം മനസ്സിലാകും എന്ന് ഞാൻ കരുതുകയാണ്. എന്റെ ഇഷ്ടം വൈകിയ വേളയിലും തിരിച്ചറിഞ്ഞാൽ എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നുക ആണെങ്കിൽ ഇനിയെങ്കിലും ഇഷ്ടം തുറന്നു പറയാൻ മടിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിപ്പോൾ എന്റെ മരണത്തിന് ശേഷം ആണെങ്കിൽ കൂടിയും, ലോകം അറിയട്ടെ യഥാർത്ഥ സ്നേഹത്തിന്, പ്രണയത്തിനു ഒരിക്കലും മരണമില്ല എന്ന്. ഒരിക്കലും തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ ഒരു ശല്യം ആയി ഒരിക്കലും വരില്ല, എനിക്ക് മറ്റുള്ളവരുടെ സന്തോഷം ഇല്ലാതെയാക്കിയുള്ള ജീവിതം വേണ്ട, എല്ലാവരും സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ മാത്രം മതി.
എനിക്ക് പ്രണയം തന്നോട് എങ്ങനെ തോന്നി എന്ന് ചോദിച്ചാൽ ഒരുപക്ഷെ എന്റെ മനസ്സ് നാളുകളായി ആഗ്രഹിച്ച വ്യക്തിയെ തന്നെ നേരിൽ കണ്ടപ്പോഴായിരിക്കാം.
നമ്മൾ തമ്മിൽ അപരിചിതർ ആയി തന്നെ ഇപ്പോൾ കഴിയേണ്ടി വന്നത്, ഒരുപക്ഷെ എന്റെ തെറ്റായിരിക്കാം, തനിക്കു എന്നോട് ഇഷ്ടം ഉണ്ടോയെന്നു ചോദിക്കേണ്ടതായിരുന്നു, കാലം കുറെ കടന്നുപോയി ഇന്നിപ്പോൾ തന്റെ മനസ്സിൽ ഞാൻ എന്ന വ്യക്തി ഉണ്ടാവില്ലായിരിക്കാം, എന്നേ എന്നന്നേക്കുമായി മറന്നുപോയി കാണും.സാരമില്ല എന്നേ ഒരിക്കൽ എങ്കിലും ഓർക്കാൻ ഞാൻ നിർബന്ധിക്കുന്നില്ല.
എന്റെ നടക്കാതെ പോയ പ്രണയം എന്നിൽ നിന്നും പറിച്ചു മാറ്റുക അത്ര എളുപ്പമല്ല.
ഇതുവരെയായി താൻ ആരെയും വിവാഹം കഴിച്ചിട്ടില്ല എങ്കിൽ എന്റെ കുറവുകൾ അംഗീകരിച്ചു മുന്നോട്ടു പോകാൻ തനിക്കു സമ്മതം ആണെങ്കിൽ ഞാൻ തന്നെ വിവാഹം കഴിക്കാൻ ഒരുക്കമാണ്.
നാളെ ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ പിന്നെ എനിക്ക് അതിനു സാധിക്കാതെ വരും.
ഈ ലോകത്ത് എത്ര സുന്ദരികൾ ഉണ്ടായിട്ടും എനിക്ക് അവരോടൊന്നും തോന്നാത്ത ഒരു ഇഷ്ടം തന്നോട് തോന്നിപ്പോയി. തന്നെ ഇഷ്ടപ്പെട്ടത് ഞാൻ ചെയ്ത കുറ്റമാണോ?, തന്നെ സ്വന്തമാക്കാൻ കൊതിയോടെ നോക്കിയത് ഞാൻ ചെയ്ത തെറ്റാണോ?, എനിക്ക് ഒന്നുമറിയില്ല. താൻ എന്തുചെയ്യുന്നുവെന്നോ, എവിടെയാണ് തന്റെ വിടെന്നോ, വിട്ടിൽ ആരൊക്കെയുണ്ടെന്നോ എനിക്ക് അറിയില്ല, ഞാൻ അതൊന്നും അറിയാൻ ഒരിക്കലും ശ്രമിച്ചിട്ടുമില്ല.
നമ്മൾ ഇരുകുട്ടരുടെയും പ്രണയം സത്യം ആണെങ്കിൽ ഈ ലോകം എന്നെങ്കിലുമൊരിക്കൽ നമ്മളുടെ കൂടിചേരലുകൾക്ക് അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇനി താൻ എന്നേ കാണുമ്പോൾ ഞാൻ ആയിട്ട് തന്നോട് മിണ്ടാൻ വരില്ല, തനിക്കു എന്നോട് അൽപ്പം എങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കിൽ എന്റെ അടുത്തേക്ക് വരണം, സംസാരിക്കണം, ഒരുപക്ഷെ അന്ന് ഞാൻ ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരൻ ആയെന്ന് ഒക്കേ വന്നേക്കാം, എന്നാലും എന്നോട് സംസാരിക്കാൻ, പണ്ടുണ്ടായ ഇഷ്ടം തുറന്നു പറയാനൊന്നും മടിവിചാരിക്കേണ്ട കേട്ടോ.
കാലങ്ങൾ കടന്നുപോയി തലമുടിയിൽ നരകൾ വന്നുതുടങ്ങി, ഓർമ്മകൾ പതിയെ പതിയെ ഇല്ലാതെയായി തുടങ്ങി ഇനിയും തന്നെ പ്രതീക്ഷിച്ചു ഏകനായി ജീവിച്ചു പോകുന്നത് ശരിയല്ലല്ലോ. ഒരുവൾക്ക് ജീവിതം കൊടുക്കാൻ ഞാൻ തയ്യാറാവേണ്ടതുണ്ട്, എനിക്ക് കൂട്ടിന് ആൾ വേണ്ട സമയമായി, നാളിതുവരെ എന്റെ എല്ലാ കാര്യത്തിനും കൂട്ടുകാരും വീട്ടുകാരും ബന്ധുമിത്രാദികളും ഉണ്ടായിരുന്നു. ഇനി എനിക്ക് തോൾ ചാരികിടക്കാൻ, കവിളിൽ ചുടുചുംബനം നൽകാൻ ജീവിതസഖി ആവശ്യമായിരിക്കുകയാണ്.
കഴിഞ്ഞകാല പ്രണയതോൽവിയിൽ ദുഃഖിച്ചു തളർന്നിരുന്നാൽ മുന്നോട്ടു പോകാൻ കഴിയില്ലല്ലോ, ഒന്നുമില്ലെങ്കിൽ ഞാൻ ഒരു മോട്ടിവേഷൻ എഴുത്തുകാരൻ അല്ലേ, ലോകത്തിൽ തന്നെ കോടാനുകോടി ആരാധകരുള്ള എഴുത്തുകാരൻ അല്ലേ(തത്കാലം ചന്ദ്രനിലേയും, ചൊവ്വയിലെയും ആരാധകരുടെ കണക്ക് എടുക്കുന്നില്ല), മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവരുടെയൊക്കെ ജീവിതം കുറെകൂടി ആനന്ദകരമാക്കാനും അല്ലേ ഞാൻ ശ്രമിക്കേണ്ടത്.
എവിടെയോ ഇരുന്ന നമ്മൾ പരസ്പരം കണ്ടുമുട്ടി, കാലത്തിന്റെ ചക്രം തിരിഞ്ഞപ്പോൾ നമ്മൾ ഇരുവരും പരസ്പരം കാണാൻ ഇടവരാത്ത വിധത്തിൽ രണ്ടിടത്തുആയിപോയി എന്ന് കരുതാം അല്ലേ.
എനിക്ക് നീ ഇല്ലെങ്കിലും, നിനക്ക് ഞാൻ ഇല്ലെങ്കിലും ജീവിക്കാൻ കഴിയും, കഴിയണം. വിശപ്പ് മാറ്റാൻ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം വളരെ ആവശ്യമാണ്. പ്രണയം മാത്രം ആയാൽ വിശപ്പ് മാറില്ലല്ലോ.
ചെറുപ്പത്തിൽ ഉണ്ടായ പ്രണയം ഒന്നും എക്കാലവും അതേപോലെ നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല. ജീവിതത്തിൽ പലപ്പോഴും ഇണക്കങ്ങളും അതോടൊപ്പം പൊരുത്തക്കേടുകളും ഉണ്ടായേക്കാം.
റോസ്മോൾക്ക്, റോസ്മോളുടേതായ വ്യക്തി താല്പര്യം ഉണ്ടാകാം, അതിനൊന്നും ഞാൻ ഒരിക്കലും എതിരല്ല. മറ്റുള്ളവർക്ക് എന്നെപോലെ തന്നെ സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.
റോസ്മോളിന് എന്നേ ഇഷ്ടം അല്ലായിരിക്കാം എങ്കിൽ പോലും എന്നേ ഒരിക്കലും ഓർക്കരുത് എന്ന് എന്നോട് പറയരുത് കേട്ടോ.
റോസ്മോളിന് വേണ്ടി എനിക്ക് ഇപ്പോൾ തരാൻ കയ്യിൽ ഒന്നുമില്ല എന്റെ കൈകൾ ശുന്യമാണ്. എങ്കിലും ഞാൻ കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കഷ്ടപ്പെട്ട് എഴുതിയ 365 വിഷയം വിതമുള്ള സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes, ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight എന്നി രണ്ടു പുസ്തകങ്ങളുടെയും pdf ഫയൽ ഫ്രീ ആയിട്ട് wishyouonline.blogspot. com വെബ്സൈറ്റ് വഴി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്തെടുക്കാം, അത് മക്കളെ വായിച്ചുകേൾപ്പിക്കണം, കുട്ടികളോട് പറയണം അമ്മയെ സ്നേഹിച്ചിരുന്ന ഒരു അങ്കിൾ എഴുതിയ രണ്ടു ബുക്കുകൾ ആണെന്ന്.
ഏതൊരു പ്രണയവും മനുഷ്യ മനസ്സുകളെ ആഴത്തിൽ സ്വധിനിക്കുന്നവയാണ്.
നമ്മൾ എത്ര ആത്മാർത്ഥമായി പ്രണയിച്ചാലും മറ്റേയാൾക്ക് നമ്മളെ തിരിച്ചു പ്രണയിക്കാൻ കഴിയണം എന്നില്ല.
ആർക്കായാലും മനസ്സ് സ്വാതന്ത്ര്യം ആയാൽ മാത്രമാണ് പ്രണയിക്കാൻ സാധിക്കുക.
എന്റെ പ്രണയം നിൻ ഹൃത്തിൽ വന്നു മുട്ടി വിളിക്കുന്നു, പ്രിയതമേ എനിക്കായി വാതിൽ തുറന്നു തരില്ലേ.
നിൻ പ്രിയനാം രാജകുമാരൻ സ്വപ്നവാഹനത്തിൽ വന്നിറങ്ങുന്നത് കാണാൻ എന്റെ പ്രണയിനിക്ക് ഇനിയും താല്പര്യം ഇല്ലേ.
ആകാശം നമ്മൾക്ക് വേണ്ടി നക്ഷത്രങ്ങളെ തെളിയിച്ചിരിക്കുന്നു, ഈ രാത്രിയിൽ നിന്നെ തേടി ഞാൻ വന്നിരിക്കുന്നു, എന്നേ വിട്ടു അകലരുതേ. ഈ രാത്രിയിൽ നി എനിക്ക് അഭയം നൽകില്ലേ. നമ്മളുടെ ബന്ധം സുരഭിലമാകാൻ വീട്ടുകാരുടെ കാൽക്കൽ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങിക്കില്ലേ.നാളെ ഞാൻ പുറം രാജ്യത്തേക്ക് പോകുകയാണ്, അവസാനമായി നിന്നെയൊന്നു കൺനിറയെ കണ്ടു യാത്ര പറയാൻ എത്തിയതാണ്. വഴിയിൽ ബ്ലോക്ക് ആയതുകൊണ്ടാണ് നേരം ഇരുട്ടിയപ്പോൾ എത്താൻ കഴിഞ്ഞത്.
എന്നേ ഇഷ്ടം ആണെന്ന് ഇനിയെങ്കിലും ഒന്നു പറഞ്ഞുകൂടേ, അതോ തന്റെ മനസ്സിൽ ഇപ്പോഴും മറ്റാരെങ്കിലും ഉണ്ടോ?. ഞാൻ കാശു സമ്പാദിച്ചു വരുമ്പോൾ ഞാൻ വിളിച്ചാൽ എന്നോടൊപ്പം ഇറങ്ങി വരാൻ തയ്യാറാണോ?. നാണിച്ചു നിൽക്കാതെ മറുപടി പറയു പെണ്ണെ, സാരമില്ല ലിജോ ഏട്ടൻ പിന്നെ വരാം, എന്റെ മോളു മിടുക്കിയായിട്ട് വളരണം കേട്ടോ, എന്നും ഞാൻ മനസ്സിൽ ഓർക്കും നിൻ രൂപം.
ഞാൻ വിദേശത്തുപോയി ജോലി നേടി പണം സമ്പാദിച്ചു വന്നു നിന്റെ വീട്ടുകാരോട് നമ്മളുടെ ഇഷ്ടം തുറന്നു പറഞ്ഞു കല്യാണം കഴിപ്പിക്കാൻ പറയാം. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടി കല്യാണം കഴിക്കാം., താൻ എന്തുപറയുന്നു. എന്നേ ഇഷ്ടം അല്ലെങ്കിൽ ഇപ്പോൾ പറയണം, എനിക്ക് അല്ലെങ്കിൽ മറ്റു വിവാഹ ആലോചനയുമായി മുന്നോട്ട് പോകാനുള്ളതാണ്.
നമ്മളിലൂടെ ഇനി വരും തലമുറകൾ ഉണ്ടാവേണ്ടതുണ്ടല്ലോ. നമ്മൾക്ക് ഒത്തിരി കാര്യങ്ങൾ ഈ ലോകത്തു സംഭാവന നൽകാൻ കഴിഞ്ഞതുപോലെ വരും തലമുറ ഉണ്ടെങ്കിൽ ആണല്ലോ ലോകത്തിനു കൂടുതൽ വളർച്ചക്ക് ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുക
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.