ഈ ലോകം എത്ര സുന്ദരമാണ്, മനോഹരങ്ങളായ സൃഷ്ടികൾ ഈ ലോകത്തുണ്ട്. നിന്റെ അസാന്നിധ്യം അത് എന്നിൽ ഉണ്ടാക്കുന്ന കുറവ് വളരെ വലുതാണ്.
നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടു അതു നിന്റെ മുൻപിൽ അവതരിപ്പിക്കാൻ കഴിയാതെ പോയത് എന്റെ ഭാഗത്തുനിന്നുള്ള വലിയൊരു തെറ്റാണെന്നു ഞാൻ തിരിച്ചറിയുന്നു. എന്റെ മനസ്സിലെ ആഗ്രഹം അൽപ്പം നേരം പരസ്പരം സംസാരിച്ചു ഇഷ്ടം തുറന്നു പറയാം എന്നായിരുന്നു, ഒരുപക്ഷെ ആദ്യ അവസരത്തിൽ തന്നെ നിന്നോട് ഞാൻ ഇഷ്ടം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ നിനക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായല്ലോ എന്നോർത്തിട്ടാണ് ഞാൻ അതിനു മുതിരാതിരുന്നത്.
എന്നേ നോക്കി ചിരിച്ചതും എന്നേ നോക്കി നടന്നതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
നമ്മൾ തമ്മിൽ കണ്ടുമുട്ടാൻ ഇടയായ സാഹചര്യം അത് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണോ, ഞാൻ കയറിയ ബസ് എനിക്ക് പോകേണ്ട റൂട്ട് അല്ലാതെ വരികയും പിന്നീട് കയറിയ ബസിൽ വെച്ച് നിന്നെ കാണാൻ കഴിയുകയും പിന്നീട് മുന്നോട്ടുള്ള സഞ്ചാരത്തിൽ നിന്നെ മാത്രം ശ്രദ്ധിച്ചു ഞാൻ ആ ബസിൽ യാത്ര ചെയ്യുകയുമാണ് ഉണ്ടായത്.ഒടുവിൽ രണ്ടാളും ഒരേ സ്റ്റോപ്പിൽ ഇറങ്ങാൻ ഇടവന്നതും ഞാൻ ഇറങ്ങി അൽപ്പദൂരം നടന്നു നിന്നെ തന്നെ നോക്കി നിന്നതും എന്റെ ഉള്ളിലെ ഏതോ ഒരു ശക്തി ആയിരുന്നിരിക്കാം. കുറച്ചു നേരം ഞാൻ നിന്നെ നോക്കി നിന്നിട്ടും നീ ഒരു ചുവടു പോലും മുന്നോട്ടു വയ്ക്കാതെ എന്നേ നോക്കാതെ നിന്നപ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോന്നി, ആ കൊച്ചിന് എന്നേ ഇഷ്ടം അല്ലായിരിക്കും വെറുതെ കൂടുതൽ നോക്കി അതിനൊരു ബുദ്ധിമുട്ട് ഉണ്ടാകണ്ട എന്ന വിചാരത്തിൽ ഞാൻ നിരാശയോടെ നടക്കുമ്പോൾ അതാ ഞാൻ നോക്കിയ പെൺകുട്ടി ഓടി എന്റെ അടുത്തേക്ക് വരികയും എന്നോടൊപ്പം നടക്കുകയും ചെയ്യുന്നു. എനിക്ക് അന്നേരം അവളെ നോക്കാനോ അവളുമായി സംസാരിക്കാനോ കഴിഞ്ഞില്ല, കാരണം ഞാൻ നിരാശകാമുകൻ ആയി പോയി. അന്നേരം അവൾ പെട്ടെന്ന് ഓടി പോയി റോഡ് മുറിച്ചു കടക്കുകയും തിരിഞ്ഞു നിന്ന് എന്റെ വരവ് കാണാൻ നിൽക്കുന്നതുപോലെയും എനിക്ക് അനുഭവപ്പെട്ടു, ആ നിമിഷം ഞാൻ അവളെ തന്നെ നോക്കി മുന്നോട്ട് നടന്നു, എന്റെ തൊട്ട് പുറകിൽ അവളുടെ കൂട്ടുകാരി ഉണ്ടായിരുന്നു, ഇനി അവളെ കാണാൻ ആണോ അവൾ അങ്ങനെ നിന്നത്, അതോ എന്നേ കാണാൻ തന്നെയാണോ, അവളുടെ കൂട്ടുകാരിയുടെ കൂടെ നടക്കുന്നതിനുപകരം ഓടി എന്റെ ഒപ്പം നടക്കുകയും പിന്നീട് കൂട്ടുകാരിക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്തത് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. അവൾക്ക് എന്നേ ഇഷ്ടം ആയതുകൊണ്ടാണോ എന്നോടൊപ്പം നടക്കാൻ ഓടിവന്നത്, ഞാൻ അവളോട് അന്നേരം എന്തെങ്കിലും സംസാരിക്കുമെന്ന് അവൾ ആഗ്രഹിച്ചുകാണുമോ എന്തോ.
മറ്റു മനുഷ്യരുടെ മനസ്സ് വായിക്കാനുള്ള സംവിധാനം ഇന്ന് ലഭ്യമല്ലാത്തത് കൊണ്ട് എനിക്ക്,ആ കുട്ടിക്ക് എന്നോട് ഇഷ്ടം ആയിരുന്നോ എന്നുപോലും തിരിച്ചറിയാൻ കഴിയാതെപോയി.
അവളോടുള്ള ഇഷ്ടം അന്ന് തുറന്നു പറയാൻ കഴിയാതെ പോയതിൽ പിന്നെ അതീവ ദുഃഖത്തിൽ ആയിരിക്കുന്ന സമയത്ത് പിറ്റേന്ന് ഞാൻ കയറിയ ബസിൽ വേറൊരിടത്തുനിന്നും അവൾ ആ ബസിൽ കയറുന്നു, അവളെ കണ്ടതും ബസിന്റെ സൈഡിൽ അവളെ കുറിച്ചുള്ള ഓർമ്മകളിൽ തലതാഴ്ത്തിയിരുന്ന എനിക്ക് വലിയൊരു പ്രതീക്ഷയായി. ഒരിക്കലും ഇനി കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് എനിക്ക് നിന്നെ വീണ്ടും കാണാൻ ഇടവന്നത്. പിന്നീട് പല അവസരത്തിലും നിന്നെ കാണാൻ ഇടയായി, ഞാൻ ഇരിക്കുന്ന സീറ്റിന്റെ മുൻപിൽ വന്നിരിക്കുകയും സൈഡിൽ വന്നു നിൽക്കുകയും ഞാൻ നിന്നെ ശ്രദ്ധിക്കുമ്പോൾ നീ എന്നേ യാതൊരുവിധ ശ്രദ്ധയും നൽകാതിരിക്കുകയും ചെയ്യുമ്പോൾ എനിക്ക് സങ്കടം ഉണ്ടെങ്കിൽ പോലും ഞാൻ അതെല്ലാം ആസ്വദിച്ചിരുന്നു. ഞാൻ ഒരിക്കലും നിന്നെ ശല്യപ്പെടുത്താൻ വന്നില്ല, എന്നെങ്കിലും ഒരിക്കൽ ഞാൻ നോക്കുമ്പോൾ നീ എന്നേ തന്നെ നോക്കുന്ന ദിവസത്തിനായി കാത്തിരുന്നു.
അങ്ങനെ ഒത്തിരി നാളുകൾക്കു ശേഷം ഒരു ദിവസം ഞാൻ ബസിന്റെ മുൻപിലും നീ പുറകിലും ഇരുന്നു യാത്ര ചെയ്യവേ ഞാൻ ഇറങ്ങാറായ സ്റ്റോപ്പിന്റെ അടുത്ത് എത്താറായപ്പോൾ ബസിന്റെ പുറകുവശത്തെ വാതിലിന്റെ അടുത്തേക്ക് നടന്നുകൊണ്ട് നിന്നെ ഞാൻ തിരയുക ആയിരുന്നു ഒടുവിൽ എന്റെ നോട്ടം നിന്നിൽ എത്തിയപ്പോൾ അതീവ സന്തോഷവതിയായി എന്നേ നോക്കി ചിരിക്കുന്നു, അന്ന് ഞാനും നിന്നെ നോക്കി ചിരിച്ചു, അന്ന് ഒരുപക്ഷെ ഞാൻ നിന്നോട് സംസാരിക്കുമെന്ന് നീ പ്രതീക്ഷിച്ചു കാണും.
എനിക്ക് ശാരീരികമായ ബുദ്ധിമുട്ട് നേരിട്ടതിനാൽ നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞില്ല. ഒട്ടു മിക്കപ്പോഴും നിന്നോട് ഇഷ്ടം തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിൽ പോലും നിന്നോട് പറയാൻ എനിക്ക് കഴിഞ്ഞില്ല.
അങ്ങനെ ഒരു ദിവസം എന്തു സംഭവിച്ചാലും വേണ്ടിയില്ല നിന്നോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടേ കാര്യം ഉള്ളു എന്ന് കരുതി കാത്തിരുന്നു, അന്ന് എന്റെ ഭാഗ്യത്തിന് ഞാൻ കയറിയ ബസിൽ തന്നെ താനും കയറി പക്ഷെ എങ്കിൽ നമ്മൾ രണ്ടാളും ഇറങ്ങാറുള്ള സ്റ്റോപ്പിൽ താൻ ഇറങ്ങാത്തതിനാൽ എനിക്ക് ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞില്ല.
അങ്ങനെ കാലം കടന്നുപോയി തൊട്ടടുത്തു വെച്ച് സംസാരിക്കാൻ കിട്ടിയ അവസരം എല്ലാം ഞാൻ വെറുതെ ഇല്ലാതെയാക്കി.
അങ്ങനെ എന്റെ പ്രണയം അതിശക്തമായി മുന്നോട്ടു പോയികൊണ്ടിരിക്കുകവേ മഹാമാരി വന്നു ബസ് സർവീസ് എല്ലാം നിറുത്തി,
അതോടെ ഞങ്ങൾ തമ്മിൽ കാണാനുള്ള അവസരവും നിഷേധിക്കപ്പെട്ടു. സംസാരിക്കാൻ, ഇഷ്ടം തുറന്നു പറയാൻ ഒത്തിരി അവസരം കിട്ടിയിട്ടും എനിക്ക് അതിനൊന്നും സാധിച്ചില്ലല്ലോ എന്നുള്ള വിഷമം എന്നേ പലപ്പോഴും അലട്ടിക്കൊണ്ടിരുന്നു.
ഇനി ഇപ്പോൾ ഞങ്ങൾ രണ്ടാളും നേരിൽ കാണാൻ കഴിയുമോ എന്ന കാര്യത്തിൽ വളരെയേറെ വിഷമത്തിലായിപ്പോയി.
ഒത്തിരി നാളുകൾക്കു ശേഷം ബസ് സർവീസ് പുനർ ആരംഭിച്ചു അതിനുശേഷം ഞാൻ അവളെ അന്വേഷിച്ചു കുറച്ചു നാളുകൾ എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല.
ഒരു ദിവസം ഞാൻ അവളുടെ കൂട്ടുകാരിയെ കണ്ടു, അവളോട് ഞാൻ അവളുടെ കൂട്ടുകാരിയുടെ കാര്യം തിരക്കിപോയില്ല, എനിക്ക് തന്റെ കൂട്ടുകാരിയെ ഇഷ്ടമാണെന്ന് പറയാനും ശ്രമിച്ചതുമില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ അവളെ കണ്ടു, ആ നിമിഷം ഞാൻ വളരെയേറെ സന്തോഷവാനായി, ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയൊരു ഭാഗ്യവാൻ എന്നുള്ള ചിന്ത എന്നിലേക്ക് കടന്നുവന്നു. നമ്മൾ അന്വേഷിക്കുന്ന ആളെ യാദൃശ്ചികമായി കണ്ടുമുട്ടുക എന്നത് എത്ര വലിയൊരു ഭാഗ്യമാണ്.
നമ്മുടെ പ്രതീക്ഷകൾ സഫലികരിക്കാൻ ഒരുപക്ഷെ ഒത്തിരി നാളുകൾ കാത്തിരിക്കേണ്ടതായിട്ട് വന്നേക്കാം.
പ്രണയം നമ്മൾക്ക് ഒരുനാൾ നേടാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക.
നമ്മുടെ ഒന്നുമില്ലായ്‌മ പോലും പ്രണയത്തിനു തടസ്സം ആയെന്ന് വരില്ല. പ്രണയം നമ്മൾ എപ്പോഴും മനസ്സിൽ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.
പ്രണയം എത്രയോ മനുഷ്യരെയാണ് തമ്മിൽ തമ്മിൽ അടുപ്പിച്ചിരിക്കുന്നത്. പ്രണയം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന ഒരു വ്യക്തിക്ക് എളുപ്പം മറക്കാൻ കഴിയണം എന്നില്ല.
ആദ്യകാഴ്ച്ചയിൽ ഒരാൾക്ക് മാത്രം ഇഷ്ടം ആയതുകൊണ്ട് പ്രണയം വിജയിക്കണമെന്നില്ല, രണ്ടുപേർക്കും പരസ്പരം ഇഷ്ടം ആകേണ്ടതുണ്ട്.
പ്രണയം ഒരുപാട് സാഹചര്യങ്ങളിലൂടെ നമ്മളെ കൊണ്ടുപോകും.പ്രണയത്തിന്റെ പേരിൽ ഒത്തിരി കാര്യങ്ങളിൽ വിട്ടുവിഴ്ച ചെയ്യേണ്ടതായിട്ട് വന്നേക്കാം. നമ്മൾക്ക് ഉണ്ടാകുന്ന പ്രണയത്തിന്റെ കാര്യത്തിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാവാം.
നമ്മൾ ആഗ്രഹിച്ചതുപോലെ പ്രണയം മറ്റൊരാൾക്കും നമ്മളോട് ഉണ്ടാവണം എന്നില്ല.
മനസ്സ് തുറന്നു പ്രണയിക്കാൻ കഴിയണം. ഓരോ പ്രണയവും നമ്മളിലേക്ക് കൂടുതൽ ഊർജം പകർന്നു നൽകും.നമ്മളുടെ പ്രണയത്തിനു ഒത്തിരി തടസങ്ങൾ നേരിടേണ്ടി വന്നേക്കാം അതെല്ലാം ധിരതയോടെ നേരിടാൻ കഴിയേണ്ടതുണ്ട്.
വരണ്ട ഭൂമിയിൽ മഴയായി വന്നു മണ്ണിനു പുത്തൻ ഉണർവ് നൽകുന്നതുപോലെ പ്രണയമേ നിന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നു.
പ്രശാന്തസുന്ദരമായ ഈ ലോകത്തിൽ കൈകൾ ചേർത്തുപിടിച്ചു ഒരിക്കലും പിരിയാൻ ആഗ്രഹിക്കാത്ത വിധം ഈ ലോകം ചുറ്റി സഞ്ചരിക്കാൻ എൻ മനം അതിയായി ആഗ്രഹിക്കുന്നു.
നിന്നിൽ നിന്നുമുള്ള നിർലോഭ സ്നേഹത്തിന് മുൻപിൽ എളിമയോടെ ഞാൻ നിന്നെ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കട്ടെ.
കടലും കരയും പരസ്പരം സന്ധിക്കുന്നതുപോലെ നമ്മൾ ഇരുവർക്കും പരസ്പരം കാണാൻ ഇടയാവട്ടെ.
നിന്റെ മധുമയാർന്ന സ്വരം എന്റെ ചെവികളിൽ ഇമ്പം കൊള്ളിക്കട്ടെ.
ഹൃദയതാളത്തിൻ മധുരിമയിൽ നിന്റെ കൈവിരലുകൾ എന്നിലേക്ക് കൂടുതലായി അടുക്കാൻ ഇടവരട്ടെ.
പാട്ടിനോടൊപ്പം താളത്തിൽ ചുവടുകൾ വെച്ചുകൊണ്ടു ഈ സായാഹ്നം എന്നേ ആനന്ദഭരിതമാക്കട്ടെ.
ആരെയും ആകർഷിക്കുന്ന നിന്റെ പുഞ്ചിരി എനിക്കുവേണ്ടി പുഞ്ചിരിക്കാൻ ഇടയാവട്ടെ.
എന്റെ പ്രണയിനി, നിനക്കായ് ഞാൻ കാത്തിരിക്കുന്നു, എന്റെ ഹൃദയത്തിന്റെ തേങ്ങലുകൾ നീ അറിയുന്നില്ലേ.
എൻ ഓർമ്മകൾ തന്നിലേക്ക് കടന്നുവരികയാണ്, താനാണ് എന്റെ എല്ലാമെല്ലാം. എനിക്ക് കിട്ടാതെപോയ സ്നേഹം നിന്റെ പുഞ്ചിരിയാർന്ന മുഖത്തിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞു.ആർക്കും വേണ്ടാതിരുന്ന എനിക്ക് നിന്റെ സാന്നിധ്യം ഒരുപാട് ഊർജം പകർന്നു തന്നു. ഇനിയുമെറെ ഉയരങ്ങളിൽ എത്താൻ, എന്നുമെന്നോടൊപ്പം നീയും ഉണ്ടാകാൻ ഞാനും വളരെയേറെ ആഗ്രഹിക്കുന്നു.
പണം ഇന്നുവരും നാളെ പോകും പ്രണയം അതുപോലെ ആവണം എന്നില്ലല്ലോ.
നിനക്ക് എന്നേ ഇഷ്ടം ആണോ എന്നറിയാൻ ഞാൻ കാതോർത്തു കാത്തിരിക്കുന്നു.
എന്നോട് ഇഷ്ടം തുറന്നു പറയുന്ന നിമിഷം തൊട്ട് നീ എന്റേതുമാത്രമാണ്.
നമ്മുടെ അഗാധമായ പ്രണയം കണ്ടു ഈ സൃഷ്ടപ്രപഞ്ചം സന്തോഷഭരിതമാകട്ടെ.
നിന്നിൽ നിന്നും മധുരമാർന്ന ഗാനം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വെമ്പൽകൊള്ളുന്ന നമ്മൾക്കിടയിൽ സുന്ദരമായ നിമിഷം നൽകികൊണ്ട് നമ്മുടെ കൂടിചേരലുകൾക്ക് സാക്ഷ്യം വഹിക്കാൻ എന്നവണ്ണം നമ്മളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
നിന്റെ മിന്നിത്തിളങ്ങുന്ന വസ്ത്രം എന്റെ കണ്ണുകളെയും ഹൃദയത്തെയും ഒരുപോലെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
നിന്നോട് സംസാരിച്ച നിമിഷം ഞാൻ മറ്റേതോ ലോകത്തിൽ ആയിരുന്നതുപോലെ, എന്റെ മുൻപിൽ നടക്കുന്നത് സത്യമോ മിഥ്യയോ. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല, കാതുകളെ വിശ്വസിക്കാനാവുന്നില്ല. നിനക്ക് എന്നോട് ഇത്രമേൽ ഇഷ്ടം ഉണ്ടായിരുന്നുവോ. നിന്റെ പ്രണയത്തിൽ ഒന്നാകാൻ വേണ്ടിയായിരുന്നോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്.
എന്റെ പ്രണയം നിന്നിൽ മഴ പെയ്യുന്ന അനുഭവം നൽകുന്നുണ്ടോ, എന്റെ സാന്നിധ്യം നിനക്ക് കുളിർമയാർന്ന അനുഭവം പകരുന്നുണ്ടോ.
എത്ര വസന്തങ്ങൾ കഴിഞ്ഞാലും നമ്മളിലെ പ്രണയം വാടാതെ കൊഴിഞ്ഞുപോകാതെ ഇരിക്കട്ടെ.
ആർക്കും ആരോടും കടപ്പാട് ഇല്ലാത്ത ഇന്നിന്റെ കാലത്ത് നീ എനിക്ക് നൽകിയ സ്നേഹം നിറഞ്ഞ പനിനീർ പുഷ്പം ഞാൻ എന്നും നമ്മുടെ പ്രണയത്തിന്റെ ശുഭാരംഭത്തിന്റെ ഓർമ്മക്കായി കാത്തുസുക്ഷിക്കും.
നിന്റെ മനോഹരമായ എഴുത്തിനാൽ എന്നോട് സംസാരിക്കാൻ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. പരസ്പരം നമ്മൾ കൈമാറാൻ പോകുന്ന എഴുത്തുകൾ നമ്മുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കട്ടെ.
സമയം ഏറെ ആയിരിക്കുന്നു,നമ്മൾക്കിനി മറ്റൊരു ദിവസം കാണാം. എന്റെ സ്നേഹം നിന്നോടൊപ്പം എന്നുമുണ്ടാകും, എന്റെ ഹൃദയസമ്മാനമായി ഞാൻ സ്നേഹത്തിൽ ചാലിച്ചു എഴുതിയ എന്റെ പ്രണയലേഖനം സ്വീകരിച്ചാലും.
നമ്മൾക്ക് വീണ്ടും കണ്ടുമുട്ടാനും ഒരുമിച്ചു ജീവിക്കാനും ഈ ലോകം അവസരം നൽകാനായി കാത്തിരിക്കാം.നിന്നെ ഞാൻ പ്രണയിക്കുന്നു, ജീവൻ അവസാനിക്കുവോളം നിന്റെ കൂടെ കഴിയാൻ ആഗ്രഹിക്കുന്നു, ഈശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ, നിനക്ക് എല്ലാവിധ യാത്രമംഗളങ്ങളും ഹൃദയപൂർവ്വം നേർന്നുകൊണ്ട് ഞാൻ തത്കാലം വിടവാങ്ങട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.