Choose your language

2 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 2


 

രാത്രിയിലെ സ്വപ്നത്തിൽ നിന്നെ ഞാൻ കണ്ടു, നിന്നെ കൺനിറയെ കണ്ടുകൊണ്ടാണ് ഞാൻ ഉറക്കത്തിലേക്ക് വീണുപോയത്.

സൂര്യന്റെ പ്രഭയിൽ പുതിയ പുലരിയിൽ നിൻ ഓർമകളുമായി ഞാൻ സല്ലപിക്കുകയാണ്.
ജീവിതത്തിൽ ഞാൻ അനുഭവിച്ച സന്തോഷം എല്ലാം എത്ര വേഗമാണ് ഇല്ലാതെയായത്. നിന്നിൽ നിന്നും അകലേണ്ടി വന്നത് തെല്ലോന്നുമല്ല എന്നേ നിരാശയിലാക്കിയത്.നീ എന്ന മനുഷ്യരൂപത്തെ ഈ ഭൂമിയിൽ വെച്ചു കാണാൻ ഇടയായ ഞാൻ എത്ര ഭാഗ്യവാനാണ്. നിന്നോടൊപ്പം കഴിയാൻ കഴിയാത്തതിൽ ഞാൻ എത്ര നിർഭാഗ്യവാനാണ്.

ഇനിയുള്ള കാലം നമ്മൾ തമ്മിൽ കണ്ടുമുട്ടുമോ എന്നറിയില്ല. നീ എനിക്ക് ഉള്ളത് ആണെങ്കിൽ എത്ര കാലം കഴിഞ്ഞാലും എന്നിലേക്ക് കടന്നുവരുമെന്നുള്ള പ്രതീക്ഷയിൽ തത്കാലം ആശ്വസിക്കാം.

നിന്നെ കാണാൻ കഴിയാത്ത നാളുകൾ തൊട്ട് എന്റെ ഹൃദയം വേദന അനുഭവിക്കുകയാണ്. ഉള്ളിൽ നിന്നോട് അതിയായ സ്നേഹം ഉണ്ടായിട്ടുകൂടി നിന്റെ മുൻപിൽ അവതരിപ്പിക്കാൻ കഴിയാതെപോയതിൽ ഞാൻ എത്ര നിസ്സഹായനായി പോയി എന്നതിൽ എനിക്ക് ഇന്നിപ്പോൾ അതിയായ ദുഃഖമുണ്ട്.

കാലം മായിക്കാത്ത മുറിവുകൾ ഇല്ലായെന്നല്ലേ പറയുക, എന്റെ മനസ്സിലെ ഈ മുറിവുകൾ ഇനി എന്നാണാവോ ഇല്ലാതെയാകുക. നിനക്ക് പകരമായി മറ്റൊരുവൾ കടന്നുവരുമ്പോൾ ഒരുപക്ഷെ ദുഃഖം മാറിയേക്കാം അല്ലേ, എങ്കിലും നിനക്ക് പകരമായി മാറാൻ ഈ ലോകത്ത് മറ്റൊരാൾക്കും കഴിയില്ലല്ലോ.എന്റെ സ്നേഹം നീ ശരിക്കും തിരിച്ചറിയാതെ പോയതാണോ അതോ എല്ലാം ഒരു അഭിനയം ആയിരുന്നുവോ.

നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ തോന്നിയിരുന്നോ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണെന്ന് ഒത്തിരി നാളുകൾ നേരിൽ കണ്ടിട്ടുപോലും നിനക്ക് മനസ്സിലായില്ലേ, അതോ ഞാൻ എന്റെ ഇഷ്ടം തുറന്നുപറയാൻ കാത്തിരിക്കുക ആയിരുന്നോ.

ഒരുപക്ഷെ എന്നിൽ നിന്നും നീ അകന്നുപോയത് രണ്ടാളുടെയും ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാനായിരിക്കാം.

കാലം എത്ര കഴിഞ്ഞാലും കഴിഞ്ഞകാല അനുഭവങ്ങൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരാം, അന്ന് നമ്മൾ രണ്ടാളും ദുഃഖിച്ചേക്കാം, ലോകം നമ്മളെ ഒന്നിപ്പിക്കാതെ പോയതിൽ ദുഃഖിച്ചിട്ട് കാര്യം ഇല്ലല്ലോ, നമ്മളുടെ സാഹചര്യം മനസ്സിലാക്കി മുന്നോട്ടു പോകുക മാത്രമാണ് ഇനി നമ്മൾക്ക് ചെയ്യാനാകുക.

എന്നേ ഇനി കണ്ടാൽ ഇനി എന്തായിരിക്കും നിനക്ക് എന്നോട് പറയാൻ  ഉണ്ടാവുക. നിന്നെ കാണാൻ ശ്രമിക്കാത്തതിൽ നീ എന്നേ കുറ്റപ്പെടുത്തുന്നുണ്ടാവുമോ ഇനി.

ഒരിക്കൽ ഞാൻ നിന്നോട് സംസാരിക്കാൻ വന്നപ്പോൾ, വന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ പറയാൻ കഴിയാതെ പോയതിനാൽ നിനക്ക് താല്പര്യം ഇല്ലായെന്ന ഒറ്റ വാക്കിൽ നമ്മൾ തമ്മിലുള്ള സംസാരം മുറിഞ്ഞുപോയി ഇനി ഒരിക്കലും നമ്മൾ തമ്മിൽ സംസാരം തുടരാൻ എനിക്ക് ആവുമെന്ന് തോന്നുന്നില്ല.ഞാൻ അങ്ങനെയാണ് എന്നേ ഇഷ്ടപ്പെടാത്തവരുടെ മുന്നിൽ ഒരിക്കലും നിഴലായിപോലും ഉണ്ടായിക്കൂടാ എന്നതാണ് എന്റെ നിലപാട്.എനിക്ക് നിന്നിൽ നിന്നും സ്നേഹം കിട്ടാനുള്ള അർഹത ഇല്ലായെന്ന് വിചാരിക്കാം.

പ്രണയം ഒരു മനുഷ്യനിൽ എന്തെല്ലാം വികാരങ്ങൾക്കാണ് കാരണമാകുന്നത്, പ്രണയിക്കാൻ വളരെയേറെ ആഗ്രഹിക്കുന്ന ജനസമൂഹം നമ്മുടെ ചുറ്റിലുമുണ്ട്.

നല്ലൊരു പ്രണയത്തിനുവേണ്ടി വെമ്പൽ കൊള്ളുന്നവർ നമ്മൾക്കിടയിലുണ്ട്. പ്രണയമാകുന്ന തോണിയിൽ ഒരുമിച്ചു സഞ്ചരിക്കാൻ നമ്മൾക്ക് ഇനി എന്നുകഴിയുമോ ആവോ.

എത്രയെത്ര പ്രണയങ്ങളാണ് ഒരു മനുഷ്യനിൽ ഉണ്ടാവുക അവരുടെ ജീവിതകാലത്തു.

കാലം നഷ്ടപ്പെടുത്തിയ പല പ്രണയങ്ങളും തിരികെ വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരും കാണുമോ.

പ്രണയമേ നിൻ ഹൃദയം എന്നിൽ നിന്നും വളരെ ദൂരെ അകന്നുപോയത് എന്തേ, ഇനിയുമൊരു ദിനം നീ എനിക്ക് തരില്ലേ നിന്നെയൊന്ന് വാരിപുണരാൻ.

ഹൃദയം നുറുങ്ങുന്ന അവസ്ഥ എനിക്ക് നിന്നിലൂടെ ഉണ്ടായപ്പോഴും ഞാൻ എന്റെ പ്രണയം കൈവെടിഞ്ഞില്ല, എനിക്ക് പ്രണയം കൈവെടിയാൻ ആകുമെന്ന് തോന്നുന്നില്ല, അത്രയും ആഗാധമായി നിന്നെ ഞാൻ പ്രണയിച്ചു.

അകലങ്ങളിൽ വെച്ച് നിന്നെ കണ്ടാൽ പോലും നിന്റെ സാമിപ്യം എന്നേ എത്രമാത്രം സന്തുഷ്ടൻ ആക്കിയെന്നോ.

എന്റെ ഉള്ളിലെ സ്നേഹം ആരാലും തിരിച്ചറിയാതെ പോയല്ലോ, എങ്കിലും ചന്ദ്രികേ നിൻ ഹൃത്തിൽ എൻ മനം ഒന്നാകുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു.

ആൺ വേഴാമ്പലിനെ കാത്തിരിക്കുന്ന ഇണപക്ഷിയെ പോലെ ഞാനും നിന്നെ കാത്തിരിക്കുന്നു, നമ്മുടെ ഒന്നാകൽ ഈ പ്രകൃതി മഴ പെയ്യിച്ചുകൊണ്ട് ആനന്ദനൃത്തമാടട്ടെ.

നമ്മുടെ വിവാഹം ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ആഘോഷരാവാക്കി മാറ്റട്ടെ. കൊട്ടും പാട്ടും താള മേളങ്ങളുമായി വിവാഹവേദിയിലേക്ക് നടന്നു നിങ്ങാൻ നമ്മൾക്ക് കഴിയട്ടെ.

പ്രപഞ്ചത്തെ സാക്ഷി നിർത്തി നിൻ കഴുത്തിൽ എന്റെ സ്നേഹത്തിന്റെ പ്രതികമെന്നോണം മാല ചാർത്താൻ ഇടവരട്ടെ.

ലോകത്തിന്റെ മായിക കാഴ്ചകൾ കണ്ടു ഒന്നാകുന്ന രാത്രിയിലേക്ക് നമ്മൾ ഇരുവർക്കും പ്രേവേശിക്കാനാവട്ടെ.

നാളിതുവരെയായി എന്നേ തേടിയ കണ്ണുകൾ എന്നേ തൊട്ടരികിൽ കണ്ടുമുട്ടിയ സന്തോഷത്തിൽ ആനന്ദാശ്രുക്കൾ പൊഴിക്കട്ടെ, ഇനിയും ഇതുപോലെ ഒരു ആയുസ്സ് മുഴുവൻ കൂടെ കഴിയാൻ അവസരം കിട്ടാൻ പ്രാർത്ഥിക്കട്ടെ.

ഈ ലോകത്ത് ഞാൻ പിറന്നു വീണപ്പോഴേ എനിക്കായി ഒരുവളെ ഈ ലോകത്തിന്റെ മറ്റൊരു കോണിൽ എനിക്കായി ഈശ്വരൻ സൃഷ്ടിച്ചു വെച്ചു, ആ സൃഷ്ടിയാണ് ഇന്ന് എന്റെ മുൻപിൽ സന്തോഷത്തോടെ ഇരിക്കുന്നത്. നിന്നെ ഞാൻ എത്രയോ നാളുകൾ ആയിട്ട് അന്വേഷിക്കുകയായിരുന്നു.

എന്നിൽ നിന്നും നീ അകന്നുപോയ നിമിഷം തൊട്ട് എന്റെ മനസ്സ് വല്ലാതെ വിഷമിച്ചുപോയി, ഇനി എനിക്ക് തന്നെ കണ്ടുമുട്ടാൻ കഴിയുമെന്ന് നിനച്ചതല്ല. എന്നോടൊപ്പം ഈ പ്രപഞ്ചം കൂടെ നിന്നു അതുകൊണ്ടാ ഇന്ന് നമ്മൾ ഒന്നാകാൻ കഴിഞ്ഞത്.

വരു പ്രാണസഖിയെ നമ്മൾക്ക് ഉറങ്ങാം, പകലിന്റെ ക്ഷിണം മാറ്റാൻ ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാണല്ലോ. ലോകം കിഴടക്കിയ സന്തോഷം ആണ് ഇന്നെനിക്ക്, എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. കാലം ഒരുപാട് കഴിഞ്ഞിട്ടും എന്റെ ഉള്ളിലെ ശക്തമായ ആഗ്രഹം എനിക്ക് സാധിച്ചു തന്നു. ഈ ലോകം നമ്മളുടെ ഒന്നാകലിന് സാക്ഷ്യം വഹിച്ചു.

പ്രണയം അതൊരു വികാരം മാത്രം അല്ല, അതു ഒരു പ്രപഞ്ചസത്യം കൂടെയാണ്. അറിയാത്തവർ തമ്മിൽ അറിയുന്ന ഒരു തരം മാജിക്‌. ഈ ഭൂമിയിൽ പ്രണയത്തോളം മനോഹരമായതായി മറ്റെന്തെങ്കിലും ഉണ്ടോ.

പ്രണയത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണ് ഒരു മനുഷ്യനിൽ സംഭവിക്കുക.

പ്രണയിക്കാൻ കഴിയാത്ത ആളുകളുടെ ദുഃഖം ഈ പ്രപഞ്ചം ആകെ നിലനിൽക്കുന്നു, ഇനിയും പ്രണയിക്കാൻ ആർക്കും അവസരം നിഷേധിച്ചുകൂടാ. പ്രണയത്തെ അതിന്റെ ശരിയായ അർത്ഥതലങ്ങൾ കണ്ടെത്തി ആരെയും ദ്രോഹിക്കാതെയും ചതിക്കാതെയും കൂടെ കൂട്ടാൻ കഴിയട്ടെ.

പ്രണയത്തിന്റെ മാസ്മരിക നിമിഷത്തിലൂടെ കടന്നുപോകാത്തവർ വളരെ ചുരുക്കമായിരിക്കും. തനിക്കു പറ്റിയ ഇണയെ ഓരോ മനുഷ്യർക്കും കാലത്തിന്റെ തികവിൽ ആവശ്യമായി വന്നുചേർന്നേക്കാം.

പ്രണയം വേണ്ട, വിവാഹജീവിതം വേണ്ട എന്നൊക്കെ ഒത്തിരി ആളുകൾ ചിന്തിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും ദുഃഖങ്ങൾ ഒളിഞ്ഞിരി പ്പുണ്ടാകും.

ഏകാന്തതയിൽ കഴിയാനും ഏകാന്തവാസം നയിക്കാനും ആഗ്രഹിക്കുന്നവരും ഉണ്ടായേക്കാം, താൻ തിരഞ്ഞെടുത്ത വഴികളിൽ പ്രണയവും വിവാഹജീവിതവും നിഷേധിക്കപ്പെട്ടേക്കാം.

ഒരു മനുഷ്യന്റെ ജീവിതത്തിൽ തിരിച്ചറിവ് നേടേണ്ട കാര്യം എന്നത് തനിക്കു ഈ ഭൂമിയിൽ മറ്റാരുടെയും സഹായമില്ലാതെ മുന്നോട്ട് സഞ്ചരിക്കാൻ കഴിയില്ല എന്നതാണ്.

എല്ലാവർക്കും പ്രണയിച്ചു വിവാഹം കഴിക്കാൻ കഴിഞ്ഞെന്നു വരില്ല, എങ്കിലും തന്റെ ജീവിത പങ്കാളി ആയി വരുന്ന വ്യക്തിയെ സ്നേഹിക്കാനും കരുതൽ നൽകാനും മറക്കാതിരിക്കേണ്ടതുണ്ട്.

കുറവുകളെ പരിഹരിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കാലം എത്ര കഴിഞ്ഞാലും നശിച്ചുപോകാത്തതായിട്ട് ഈ ലോകത്തു എന്തെങ്കിലും ഉണ്ടെങ്കിൽ അതു ഒരുപക്ഷെ സ്നേഹമായിരിക്കും.

പ്രണയത്തെ തേടി അലയാൻ നമ്മൾക്ക് ഒരുപക്ഷെ നമ്മൾക്ക് സമയം ഉണ്ടാവണമെന്നില്ല, എങ്കിലും പ്രണയിക്കാൻ ആഗ്രഹിക്കാം, നമ്മുടെ ഉള്ളിലെ ആഗ്രഹം ശക്തമെങ്കിൽ നമ്മളെ ജീവനുതുല്യം സ്നേഹിക്കാൻ കഴിയുന്ന വ്യക്തിയെ നമ്മുടെ കൺവെട്ടത്ത്‌ തന്നെ കാണിച്ചു തന്നേക്കാം ഈ പ്രപഞ്ചം.

നമ്മൾ ഈ ലോകത്തു വന്നതുമുതൽ നമ്മളെ എത്രയോ ആളുകളാണ് സ്നേഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾക്ക് എല്ലാവരിൽ നിന്നും സ്നേഹം ആവശ്യമാണ്. ഈ ലോകം സ്നേഹം കൊണ്ടു നിറയട്ടെ.

നമ്മൾക്ക് ഈ ലോകത്തിൽ നഷ്ടപ്പെടുത്താതെ എക്കാലവും സൂക്ഷിക്കാൻ കഴിയുക സ്നേഹം എന്ന വികാരത്തെയാണ്.

നമ്മളെ അതിയായി സ്നേഹിച്ചവർ ഒരുപക്ഷേ നമ്മളെ അതിയായി വെറുത്തുപോയെന്ന് വന്നേക്കാം. നമ്മളുടെ ജീവിതത്തിൽ നമ്മളുടെ പ്രവർത്തി ആയിരിക്കാം ഒരുപക്ഷെ വെറുപ്പിന് കാരണം ആയിട്ടുണ്ടാവുക.വെറുപ്പ് എന്ന വികാരം നമ്മുടെ മനസ്സിനെ വിഷമയമാക്കും. നമ്മുടെ മനസ്സിനെയും ശരീരത്തെയും തളർത്തിയേക്കാം.

വെറുപ്പിനെ അകറ്റികൊണ്ട് പകരം ക്ഷമ നിറക്കാൻ നമ്മൾക്ക് ആകേണ്ടതുണ്ട്. സ്നേഹം നിലനിർത്തി കൊണ്ടുപോകാൻ ക്ഷമ വളരെയേറെ ആവശ്യമാണ്.
ലോകം അത്ഭുതത്തിന് സാക്ഷ്യം വഹിക്കുക ക്ഷമ നമ്മളുടെ ജീവിതത്തിൽ കൂടെ ചേർക്കുമ്പോഴാണ്.

മനസ്സിൽ മറ്റുള്ളവരോട് പ്രതികാരചിന്തയും വിദ്വേഷവുമായി മുന്നോട്ട് പോയാൽ നമ്മുടെ ജീവിതത്തിൽ നിന്നും സന്തോഷവും സംതൃപ്തിയും അകന്നു ഇല്ലാതെയായിപോയേക്കാം.

ഒരുപക്ഷെ നമ്മളുടെ ജീവിതത്തിൽ കിട്ടാതെ പോയ സ്നേഹം, അനുഭവപ്പെടാത്ത സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കാൻ ഒത്തിരിയേറെ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടാവാം, എങ്കിൽ പോലും നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം കൊണ്ടു ജീവിതത്തിൽ ഉയരങ്ങളിൽ എത്താനും സ്നേഹിക്കാനും കഴിയുക തന്നെ ചെയ്യും.

ലോകത്തുള്ള എല്ലാവരും സ്നേഹത്തിൽ ആയിരുന്നു എങ്കിൽ ഈ ലോകത്തിൽ ആർക്കും തന്നെ ദുരിതത്തിലും സങ്കടത്തിലും കഴിയേണ്ടി വരില്ലായിരുന്നു.

നമ്മൾ ആഗ്രഹിച്ചത് നേടാൻ കഴിഞ്ഞില്ല, ഇനി നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയൊന്നും ഇല്ലാതെ ജീവിതത്തിൽ നിരാശപ്പെട്ടു കഴിയാൻ ആണ് വിധി എന്നോർത്ത് ഇരിക്കാതെ നമ്മൾ മുന്നോട്ട് കാലെടുത്തു വെക്കുക, നമ്മുടെ വിജയപാത വെട്ടിതെളിക്കാൻ നമ്മൾ വിചാരിക്കാതെ, മറ്റാർക്കും കഴിയുകയില്ല.

നമ്മൾക്ക് ലഭിച്ച ഓരോ നിമിഷവും ഈ പ്രപഞ്ചം നമ്മൾക്ക് നൽകിയ സമ്മാനമാണ്, നമ്മൾ ആയിരിക്കുന്ന ഈ നിമിഷം തന്നെ ഈ ലോകത്തിൽ നിന്നും മരണം മൂലം വേർപാട് സംഭവിച്ചുപോയ എത്രയേറെ മനുഷ്യരാണുള്ളത്.ലോകത്തിൽ തിന്മകൾ വർധിക്കുമ്പോൾ നഷ്ടപ്പെടുക നമ്മളുടെ ഉറ്റവരും ഉടയവരുമാണ്.

നമ്മളെ ഇത്രയും വളർത്തി വലുതാക്കിയ, നമ്മുടെ ചുറ്റുമുള്ളവരെ നമ്മുടെ വളർച്ചയിൽ വിസ്മരിക്കരുത്.

നമ്മൾ ആർക്കും ഒറ്റക്ക് വളരാൻ കഴിയില്ല, നമ്മൾ ജനിച്ച നാൾ തൊട്ട് നമ്മളുടെ കാര്യങ്ങൾ വളരെയേറെ ശ്രദ്ധയോടെ കാത്തുപരുപാലിച്ച ഈ ലോകത്തിലെ ഓരോ മനുഷ്യരോടും നമ്മൾക്ക് നന്ദി ഉണ്ടാവേണ്ടതുണ്ട്.

മറ്റുള്ളവരുടെ ജീവിതത്തിൽ കണ്ണീർ വിഴ്ത്തിയിട്ട് നേടുന്ന നേട്ടങ്ങൾ ഒന്നും തന്നെ സ്ഥിരമല്ല.

നമ്മൾ ഈ ലോകത്തിലേക്ക് പിറന്നു വീണത് നമ്മൾ ആരും തന്നെ ആഗ്രഹിച്ചിട്ട് അല്ലല്ലോ. ലോകത്ത് നമ്മൾ പല സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാം, ഏതൊരു സാഹചര്യം ആണ് നമ്മൾക്ക് ഇപ്പോൾ ഉള്ളതെങ്കിലും അതെല്ലാം അതിജീവിക്കാൻ ഉറച്ച ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതുണ്ട്.

ഓരോ പ്രഭാതവും മിഴിതുറക്കുക നമ്മൾക്ക് വേണ്ടിയാണ്, ഈ രാവിൽ നമ്മൾക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. ഇന്നലെകളിലെ നഷ്ടങ്ങളെയും ദുരിതം നിറഞ്ഞ അവസ്ഥകളെയും അതിജീവിക്കാൻ കഴിയേണ്ടതുണ്ട്. ജീവിതസാഹചര്യത്തോട് പൊരുതാൻ നമ്മൾക്ക് കഴിയട്ടെ. ഈ സമയവും കടന്നുപോകും നല്ല നാളെകൾ  നമ്മളെ തേടിയെത്തും, ഓരോ കഷ്ടപ്പാടിനും പ്രതിസന്ധികൾക്ക് അപ്പുറം നമ്മൾക്ക് പ്രതീക്ഷയുടെ ഒരു ദിനം വന്നുചേരുമെന്ന് പ്രതീക്ഷിക്കാം.

പ്രണയം നിറഞ്ഞ നിമിഷത്തിലൂടെ ഭൂമിയെ ഒരു സ്വർഗം ആക്കി മാറ്റാൻ നമ്മുടെ നല്ല പ്രവർത്തികൾ കൊണ്ടാവട്ടെ.

തളരാതെ പൊരുതാൻ, ജീവിതപ്രതിസന്ധികളിൽ നിന്നും കരുത്ത് നേടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. ഇന്നിന്റെ അവസ്ഥകൾക്ക് തീർച്ചയായും നാളെകളിൽ നല്ലൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മുന്നേറാൻ കഴിയട്ടെ

0 comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.