Pages

1 January 2024

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 1

 


എന്റെ റോസ്മോൾക്കായി എന്ന എന്റെ നോവലിലേക്ക് നിങ്ങൾ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്.


ഞാൻ സ്വപ്നം കാണുന്ന, എനിക്ക് സന്തോഷം നൽകുന്ന അനുഭവം സൃഷ്ടിക്കാൻ കഴിവുള്ള റോസ്മോൾക്ക് വേണ്ടി ഞാൻ എഴുതുകയാണ്.കാര്യം ഞാനൊരു മോട്ടിവേഷൻ എഴുത്തുകാരൻ ആണെങ്കിലും നോവൽ എഴുതാനൊന്നുമുള്ള എഴുത്തുകാരൻ ഒന്നുമല്ല എന്നറിയാം എന്നാലും എന്തെങ്കിലും എഴുതാതിരുന്നാൽ എന്റെ മനസ്സിലെ പ്രണയം നഷ്ടപ്പെട്ടുപോയേക്കാം. പിന്നെ ഞാൻ എഴുതുന്നത് എന്റെ മനസ്സിലെ സങ്കടം ഇതിലൂടെ എങ്കിലും അലിഞ്ഞു ഇല്ലാതെ ആവും എന്നുകരുതിയിട്ടാണ്.

പലർക്കും പ്രണയം എന്നത് ഒരു വികാരമാണ്, ചിലർക്ക് അതൊരുപക്ഷെ സമയം കളയുന്ന പരിപാടിയാണ്.

സ്വന്തം പ്രാണനെക്കാൾ അധികമായി പ്രണയിച്ച വ്യക്തിയിൽ നിന്നും സ്നേഹം തിരികെ കിട്ടുമെന്ന് കാത്തിരിക്കുന്ന ഒത്തിരി മനുഷ്യരുണ്ട്, പ്രണയം നഷ്ടപ്പെട്ടതിന്റെ പേരിൽ തെറ്റായ തീരുമാനം എടുത്തവർ, മറ്റുള്ളവരെ സങ്കടത്തിലാക്കിയവർ, വിണ്ടുവിചാരമില്ലാതെ അപകടത്തിലേക്ക് എടുത്തുചാടിയവർ.

ബാല്യം കഴിഞ്ഞു കൗമാരത്തിൽ എത്തിച്ചേരുമ്പോൾ നമ്മൾ എല്ലാവരും തന്നെ മറ്റുള്ളവരോട് ആകർഷണ വിധേയമായി പ്രണയം ഉടലെടുക്കാറുണ്ട്, ചെറുപ്പത്തിൽ പ്രായത്തിന്റെ പക്വത ഇല്ലായ്മകൊണ്ടു തോന്നിയ എത്രയോ പ്രണയങ്ങൾ പിൽകാലത്ത് ഇല്ലാതെയായി പോയിട്ടുണ്ട്.

പ്രണയകാലത്ത്‌ നിന്നും ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ പലർക്കും അനുഭവം ആകുന്ന കാര്യമാണ് പ്രണയം മാത്രമല്ല ജീവിതമെന്നു.

പ്രണയം ആരിലും ഏതുനിമിഷവും ഉണ്ടാവാം, അതിർത്തികൾ കടന്നു പ്രണയിച്ചു വിവാഹം കഴിച്ചവർ, മറ്റുള്ളവരുടെ നോട്ടത്തിൽ കുറവുകൾ ഉള്ളവർ തമ്മിൽ മാനസികമായ അടുപ്പത്തിന്റെ പേരിൽ കല്യാണം കഴിച്ചവർ.

പ്രണയം എന്തിനോടും തോന്നാം, നമ്മുടെ എല്ലാ പ്രണയവും വിജയത്തിൽ എത്തണമെന്നില്ല, ചിലതൊക്കെ പരാജയപ്പെട്ടെന്ന് വന്നേക്കാം, നമ്മളെ ഇഷ്ടം ഇല്ലാത്തവരുടെ പുറകിൽ ചെന്ന് അവരെ ശല്യം ചെയ്യുന്നത് നല്ലൊരു ഏർപ്പാട് അല്ല.
ഓരോ വ്യക്തികൾക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. എന്റെ കാഴ്ചപ്പാട് ഇവിടെ എഴുതാൻ തുടങ്ങിയാൽ അടുത്തകാലത്തൊന്നും തിരുമെന്ന് തോന്നുന്നില്ല. ഈ നോവലിലൂടെ എങ്കിലും ഞങ്ങൾ രണ്ടാളും ഒന്നിച്ചാൽ മതിയായിരുന്നു, വായനക്കാരായ നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.


ഈ നോവലിൽ ഞാൻ കാണുന്ന റോസ്മോൾ എന്റെ മനസ്സിലെ സാങ്കൽപ്പിക കഥാപാത്രമാണ്.

ഞാൻ റോസ്മോളിനായി കരുതിവെച്ച സ്നേഹം എന്റെ എഴുത്തിലൂടെ ഞാൻ ഇവിടെ വിവരിക്കുകയാണ്, എന്റെ ഹൃദയനൊമ്പരം ഞാൻ ഇവിടെ ഇറക്കിവെക്കുകയാണ്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നീയെന്റെ ഭാര്യയായി വരണമെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. നിന്നെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മരണം വരെയുണ്ടാകും.
സ്നേഹം എന്താണെന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് നിന്നെ കണ്ടതുമുതലാണ്.

നിന്റെ വസ്ത്രധാരണവും നാണം കുണുങ്ങിയുള്ള നടത്തവും ആരെയും ആകർഷിക്കുന്ന രീതിയിലുള്ള സംസാരവും എന്നെ നിന്നിലേക്ക് വളരെ വേഗത്തിൽ അടുപ്പിച്ചു.

ലോകം നമ്മൾ ഒന്നുചേരാൻ ഇപ്പോഴത്തെ സാഹചര്യം നിമിത്തം അനുവദിക്കുന്നുണ്ടാകില്ലായിരിക്കാം, എങ്കിലും ഞാൻ നിനക്കുവേണ്ടി കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കും(അല്ലെങ്കിൽ വേണ്ട എണ്ണക്കൊക്കെ ഇപ്പോൾ എന്താണ് വില), നിനക്കായി കാത്തിരിക്കും.

എന്നേ പോലെ സുന്ദരനും സൽസ്വഭാവിയുമായ ഒരാളെ കിട്ടാതെ പോയതിൽ വിഷമത്തിലാണോ എന്റെ റോസ്മോൾ കഴിയുന്നത്.

ഞാൻ എന്നും റോസ്മോളിന്റെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നത്, ലോകത്തിന്റെ ഏതുകോണിൽ ആയാലും സന്തോഷം ആയിരിക്കുന്നത് കാണാനാണ് ലിജോ ചേട്ടായിക്ക് ഇഷ്ടം.

ലിജോക്ക് റോസ്മോളിനോട് ഇഷ്ടം തുറന്നുപറയാൻ കഴിയാത്തതിൽ അതീവദുഃഖമുണ്ട്, സാരമില്ല ഏതൊരു ദുഃഖത്തിന് അപ്പുറം സന്തോഷത്തിന്റെ നിമിഷങ്ങൾ വന്നുചേരുമെന്നല്ലേ ലോകം നമ്മൾക്ക് നസൽകികൊണ്ടിരിക്കുന്ന അനുഭവപാഠങ്ങൾ.

എന്തായാലും റോസ്മോളിനെ യാദൃശ്ചികമായിട്ട് ആണെങ്കിൽ പോലും കാണാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടവനാണ് ഞാൻ. എനിക്ക് നല്ല ഓർമ്മകൾ സമ്മാനിച്ച ആ നിമിഷങ്ങൾ ഞാൻ എപ്പോഴും ഓർത്തുകൊണ്ടിരിക്കും.

എന്റെ ജീവിതപ്രാരാബ്ദം നിറഞ്ഞ അവസ്ഥയിലേക്ക് ഒരാളെകൂടെ ചേർക്കാനുള്ള അവസ്ഥ ഇല്ലാത്തതുകൊണ്ട് മാത്രമാണ് എനിക്ക്,  എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം നിന്റെ മുൻപിൽ തുറന്നു പറയാൻ കഴിയാതെ പോയത്.

ലോകത്തിൽ നമ്മൾ പിറന്നു വീണപ്പോൾ ഒന്നും കൂടെ കൊണ്ടുവന്നിട്ടില്ല , എല്ലാം നമ്മളുടെ നിരന്തരമായുള്ള കഷ്ടപ്പാടിലൂടെ നേടിയെടുക്കുന്നതാണ്.

കഴിഞ്ഞുപോയ അവസരങ്ങൾ ഇനി നമ്മൾക്കു മുൻപിൽ വീണ്ടും എത്തിചെരുമെന്നു പ്രതീക്ഷിക്കുന്നത് പലപ്പോഴും വെറുതെയാണ്, ഇന്ന് ഒരുപക്ഷെ റോസ്മോൾ മറ്റൊരാളുടെ ഭാര്യ ആയിട്ട് സന്തോഷമായി ജീവിക്കുന്നുണ്ടാവുമായിരിക്കും, അതോ എനിക്കായി കാത്തിരിക്കുന്നുണ്ടാവുമോ?.

പ്രണയത്തെ എത്രമാത്രം അലങ്കാരികമായി വർണ്ണിക്കാനാവും.ഓർമ്മകളിൽ എന്നും എന്നോടൊപ്പം എന്റെ പ്രണയിനി ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സ്നേഹത്തിന്റെ പേരിൽ ഇന്നിപ്പോൾ പലരും ഒത്തിരി വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്, ആഗ്രഹിച്ച സ്നേഹം ലഭിക്കാതെ പോകുമ്പോൾ പലപ്പോഴും സ്നേഹം കിട്ടുന്നിടത്തേക്ക് മനസ്സ് വ്യാപരിക്കാൻ തുടങ്ങും.

ഇന്നലെകളിൽ നമ്മളുടെ ജീവിതത്തിൽ ഉണ്ടായ ദുഃഖങ്ങൾ എല്ലാം ഒരുപക്ഷെ നമ്മുടെ വേണ്ടപ്പെട്ട വ്യക്തികളുടെ സ്നേഹലാളനകളിൽ നിന്നൊക്കെ മോചനം നേടാൻ ഒത്തിരി സഹായിക്കുമായിരിക്കും.

എന്റെ പ്രണയിനിയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അവളെ പറ്റി പറയാൻ നുറുനാവ് ആണ് ഉള്ളത്. അവളുടെ ഉള്ളിൽ എന്നോട് എന്തോ ഒരു ഇഷ്ടം ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എന്നേ ഒരുപക്ഷെ അവൾ ഉള്ളിന്റെ ഉള്ളിൽ വളരെയേറെ സ്നേഹിച്ചു കാണുമായിരിക്കും, പുറമെ സ്നേഹം പ്രകടമാക്കിയില്ലെങ്കിൽ പോലും.

ഒത്തിരി കാലം മുഖം മാസ്ക് വെച്ചതിനാൽ എനിക്ക് കാണാൻ കഴിഞ്ഞില്ല, ഞാൻ ഇടയ്ക്കിടെ എന്റെ മാസ്ക് മാറ്റി കൊടുക്കും അവൾക്ക് എന്നേ ശരിക്കും മനസ്സിലാവാൻ വേണ്ടി.

പ്രണയം നമ്മൾക്ക് ഒത്തിരി ഉന്മേഷം നൽകുന്നുണ്ട്. ആത്മാർത്ഥമായ പ്രണയം ഉണ്ടാവേണ്ടതുണ്ട്, കപടമായ പ്രണയം ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.

എല്ലാ പ്രണയത്തിനും അത്യന്തികമായി ഒരു ലക്ഷ്യം മാത്രമേ ഉണ്ടാവുള്ളു, മുന്നോട്ടു സഞ്ചരിക്കാൻ കൂടെ ആയിരിക്കുക.

ഒരു കുഞ്ഞുകുട്ടിയുടെ മനസ്സാണ് അവൾക്ക്. പെട്ടെന്ന് സങ്കടം വരും, അതുപോലെ നല്ലതുപോലെ സംസാരിക്കും അവളുടെ വേണ്ടപ്പെട്ടവരോട്.

പ്രണയകാലം ഞാൻ ശരിക്കും എൻജോയ് ചെയ്തു, അവളെ കണ്ട നാൾ മുതൽ ഞാൻ ഭാവി ജീവിതത്തെപറ്റി ഒത്തിരി സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി, അവളുടെ മുഖം മനസ്സിൽ നിന്നും മായാതിരിക്കാൻ അവളുടെ മുഖചായ സാമ്യം ഉള്ള നടിമാരുടെ സിനിമകൾ കാണാൻ തുടങ്ങി.

പ്രണയം ഒരു മായാജാലം തീർക്കുന്ന കാര്യമാണ്. പ്രണയം നഷ്ടപ്പെട്ടാൽ ഒട്ടുമിക്കവരും വളരെയേറെ നിരാശയിൽ ആയിപോകാറുണ്ട്.

പ്രണയം നഷ്ടപ്പെട്ടാലും പ്രണയകാലത്തെ നല്ല ഓർമ്മകൾ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. ഇനിയുള്ള ആയുസ്സിൽ നിന്നെ ഒന്നു കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാകുമോ എന്തോ.

പ്രണയം നമ്മൾക്ക് ഒത്തിരി അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്.

പ്രണയം എന്ന വികാരം നമ്മളെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്.

എനിക്ക് പല പ്രായത്തിലും പലരോടും പ്രണയം തോന്നിയിട്ടുണ്ട്, ഞാൻ ആരോടും പ്രണയം തുറന്നു പറയാൻ പോയിട്ടില്ലെങ്കിലും എന്റെ നോട്ടത്തിൽ നിന്നും ഞാൻ നോക്കുന്ന വ്യക്തിക്കു പ്രണയം മനസ്സിലായി.
ഞാൻ അവളെ നോക്കികൊണ്ടിരുന്നു, അവൾ എന്നെയും നോക്കികൊണ്ടിരുന്നു ഞങ്ങൾ രണ്ടാളും കണ്ണിലൂടെ സ്നേഹം കൈമാറി. ഒരുപക്ഷെ മനുഷ്യർ തമ്മിൽ വേർതിരിവുകൾ ഉണ്ടായിരുന്നില്ല എങ്കിൽ ഞങ്ങൾ തമ്മിൽ പണ്ടേ ഒരുമിച്ചേനെ. ഞാൻ അവളെ പൈപ്പിന്റെ ചുവട്ടിൽ പാത്രം കഴുകാൻ വേണ്ടി വരുമ്പോഴാണ് ആദ്യമായി കാണുന്നത്, അന്ന് മുതൽ ഞാൻ അവളെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി.
കുറേ നാളുകൾ അവളോടുള്ള ഇഷ്ടം കൊണ്ട് നടന്നു, ആ കൊച്ചിന് എന്നേ പെരുത്ത് ഇഷ്ടം ആയിരുന്നു, പക്ഷെ എന്റെ നെഞ്ചിൽ വല്ലാത്ത പിടച്ചിൽ ആയിരുന്നു, ഈ ബന്ധം തുടർന്ന് പോയാൽ ഒരു പക്ഷെ ഭാവിയിൽ പ്രശ്നം ഉണ്ടായാലോ എന്നോർത്തു ഞാൻ ആ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു. ഒരു പ്രണയം അവിടെ ഇല്ലാതെയായി ഈ ലോകത്തിലെ വ്യവസ്ഥിതിയാണ് എന്നേ പ്രണയത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്.
അവളെ പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ മഞ്ഞു വീഴുന്ന ഒരു അനുഭവം ആയിരുന്നു പലപ്പോഴും ഉണ്ടായിട്ടുള്ളത്.

പോയ കാലം ഒരാളുടെയും ജീവിതത്തിൽ തിരികെ വരില്ല. അവൾ നൽകിയ നല്ല ഓർമ്മകൾ മനസ്സിൽ കൊണ്ടുനടക്കാനേ കഴിയുകയുള്ളു.

പ്രായത്തിന്റെ തോന്നലാണ് ആദ്യമൊക്കെ നമ്മളിൽ പ്രണയം ജനിപ്പിക്കുക, ഞങ്ങളുടെ ക്ലാസ്സിൽ രണ്ടു മുന്ന് പേർക്ക് മാത്രമാണ് പ്രണയം ഉണ്ടായിട്ടുള്ളൂ, ഉള്ളവർക്ക് ഒക്കേ ആണെങ്കിൽ ക്ലാസ്സിൽ തന്നെ ഉള്ളവരോടാണ്, എനിക്ക് മാത്രം വേറെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോടും. എന്റെ പ്രണയം ക്ലാസ്സിൽ പടർന്നു. ഞാൻ പ്രണയം ഉള്ളിലൊതുക്കി നടന്നു ഇരുകുട്ടർക്കും സങ്കടം ഉണ്ടെങ്കിൽ കൂടിയും.

അഞ്ചാമത്തെ ക്ലാസ്സ്‌ മുതൽ പത്താമത്തെ ക്ലാസ്സ്‌ വരെ ആണുങ്ങൾ മാത്രം പഠിക്കുന്ന സ്കൂളിൽ ആയിരുന്നതിനാൽ പ്രേമിക്കാനുള്ള സാഹചര്യം ഒന്നും കിട്ടിയില്ല.

പ്രേമിക്കുന്ന സമയത്തു സമയം സഞ്ചരിക്കുന്നത് അറിയുകയേ ഇല്ല. എത്ര മഹത്തരമായ അനുഭൂതിയാണ് പ്രേമിക്കുമ്പോൾ കിട്ടുക.

പ്രേമം എത്ര പെട്ടെന്നാണ് ഒരാളുടെ മനസ്സ് കിഴടക്കുക.

നമ്മൾ മനുഷ്യർക്ക് പ്രണയം എന്ന വികാരം ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ.

ഒട്ടുമിക്ക എല്ലാ മനുഷ്യരും അവരുടെ ഇണയെ അന്വേഷിക്കുക സ്വഭാവികമാണ്.

പ്രണയം നഷ്ടപ്പെടുമ്പോൾ ഒരാൾക്ക് ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് മറ്റൊരാൾക്കും ഊഹിക്കാൻ കഴിയണം എന്നില്ല. പലരും വളരെയേറെ ആഗ്രഹത്തോടെ, പ്രതീക്ഷയോടെ ജീവന് തുല്യം സ്നേഹിക്കുമ്പോഴായിരിക്കും ഒരു സുപ്രഭാതത്തിൽ അവരെ ഒഴിവാക്കി പോകുക.

ഒത്തിരി നാൾ പ്രണയനഷ്ടം ഉള്ളിൽ ഒരു സങ്കടം തീർത്തുകൊണ്ടിരിക്കും. അതിന്റെ മുറിവ് ഉണങ്ങാൻ അതിന്റെതായ സമയം ആവശ്യമാണ്. എല്ലാവർക്കും തങ്ങളുടെ പ്രണയഓർമ്മകൾ എളുപ്പം മറക്കാൻ കഴിയില്ല. ആരോടും സങ്കടം പങ്കുവെക്കാൻ കഴിയാതെ ഉള്ളിൽ നീറി നീറി കഴിയുന്നവരുണ്ട്. നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപക്ഷെ നഷ്ടപ്പെട്ടതിനേക്കാൾ നല്ലൊരു വ്യക്തിയെ കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

കാലം മായിക്കാത്ത മുറിവുകൾ ഇല്ല, ഒരുപാട് നാളുകൾ കഴിഞ്ഞു മറ്റൊരാൾ നമ്മളുടെ ജീവിതത്തിലേക്ക് വന്നു കഴിയുമ്പോൾ നമ്മളുടെ ജീവിതം കുറേകൂടി കളർഫുൾ ആകും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക.

ആരൊക്കെ നമ്മളെ ഉപേക്ഷിച്ചാലും വെറുത്താലും നമ്മളിൽ നിന്നും അകന്നു പോയാലും നമ്മളെ അതിയായി സ്നേഹിക്കാൻ കഴിയേണ്ടതുണ്ട്.

ജീവൻ നിലനിർത്തുകയാണല്ലോ പ്രണയത്തെക്കാൾ വലുതായിട്ട് ഉള്ളത്. ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനു പകരമാകില്ല ഒരു പ്രണയവും.

പ്രണയം നമ്മൾക്ക് നൽകിയ അനുഭവങ്ങൾ ഓരോന്നും നമ്മളെ കരുതുള്ളവരായി മാറ്റേണ്ടതുണ്ട്.

വിശാലമായ ലോകം നമ്മൾക്ക് ഒത്തിരി അവസരങ്ങൾ നൽകുന്നുണ്ട്, ഓരോ അവസരവും കൃത്യമായി വിനിയോഗിക്കാൻ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കുക. നമ്മൾ വിചാരിച്ചതുപോലെ മാത്രം നമ്മളുടെ ജീവിതത്തിൽ സംഭവിക്കണം എന്നില്ല.

നമ്മളുടെ ജീവിതത്തിൽ ആരെയും ചതിക്കാതെയും ദ്രോഹിക്കാതെയും ഇരിക്കുക. ഒരു നല്ല മനുഷ്യനായി ജീവിച്ചു മരിക്കുക. പ്രണയം മാത്രം അല്ല ജീവിതത്തിൽ സംഭവിക്കേണ്ടത്. പ്രണയം ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് എന്നുള്ളു.

പ്രണയം നമ്മൾക്ക് ഈ ലോകത്തുള്ള മനുഷ്യരോട് മാത്രമല്ലല്ലോ തോന്നുക. ചില കാര്യങ്ങളിൽ നമ്മൾക്കു പെട്ടെന്ന് പ്രണയം ഉണ്ടായെന്നു വരില്ല. നമ്മുടെ പ്രണയം എത്ര കാലം നമ്മോടൊപ്പം ഉണ്ടാകുമെന്നു ആർക്കും തന്നെ ഉറപ്പു പറയാൻ കഴിഞ്ഞെന്ന് വരില്ല.

ഹൃദയത്തിൻ തന്ത്രികളിൽ ഹൃദയ രാഗമുണർത്തുമെൻ പ്രണയം സംഗീതമഴ എന്നിൽ ചൊരിയട്ടെ.

കാലത്തിൻ മാന്ത്രിക ചെപ്പ് തുറന്നു എൻ മനസ്സിൽ കുളിരാർന്ന ഓർമ്മകൾ പുത്തുലയട്ടെ.

നക്ഷത്രം ആകാശങ്ങളിൽ മിന്നിത്തിളങ്ങും പോലെ നീ എൻ ഹൃത്തിൽ എന്നും ഒരു പ്രകാശമായി മിന്നി തിളങ്ങട്ടെ.

ആരും ഇല്ലെങ്കിൽ കൂടിയും സഖിയെ നിൻ സാന്നിധ്യം ഞാനേറെ കൊതിക്കുന്നു, എന്നേ തേടി മാൻ കിടാവായി നീ എൻ ചാരത്തുവന്നാലും പ്രിയ സഖിയെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.