നമ്മളിൽ പലർക്കും ഒത്തിരി ആവശ്യങ്ങൾ ഓരോ നാളുകളിലും ഉണ്ടാവുമല്ലോ. ചെറുപ്പത്തിൽ ഉള്ള ആവശ്യം ആയിരിക്കില്ല വലുതാകുമ്പോൾ നമ്മൾക്ക് ഉണ്ടാവുക.
Read More
സ്വന്തം ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് അതിനായി ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്.
സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടതുപോലെ പ്രാധാന്യം കൊടുക്കുവാൻ നമ്മൾ എല്ലാവർക്കും സാധിക്കേണ്ടതുണ്ട്. നമ്മൾക്ക് ഒരുപരിധിവരെ സന്തോഷവും, സമാധാനവും,സംതൃപ്തിയും ലഭിക്കണമെങ്കിൽ നമ്മളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾക്ക് എന്തു കാര്യവും നേടണമെങ്കിൽ നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ആവശ്യങ്ങൾ എല്ലാം തന്നെ സമയത്തു നടക്കണമെന്നില്ല, അതിനായി നല്ലതുപോലെ പരിശ്രമിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും വേണ്ടി വന്നേക്കാം.
പണം സമ്പാദിക്കുന്നതിന്റെ തിരക്കിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പലരും മറന്നുപോകുന്നു. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് നമ്മുടെ ആരോഗ്യത്തിനാണ്.
ആരോഗ്യം നഷ്ടപ്പെട്ടാൽ പല സാഹചര്യങ്ങളിലും വീണ്ടെടുക്കാൻ ഒത്തിരി ബുദ്ധിമുട്ടാണ്.എത്ര പണം ഉണ്ടായാൽ പോലും അതൊന്നും ആരോഗ്യത്തിന് പകരമാകില്ലല്ലോ.
സ്വന്തം ആവശ്യം തിരിച്ചറിയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ ആവശ്യങ്ങൾ നമ്മൾ വേണ്ടതുപോലെ പ്രാധാന്യം നൽകിയില്ലെങ്കിൽ പിന്നിടുള്ള കാലം ഒരുപക്ഷെ വേദനിക്കേണ്ടി വന്നേക്കാം.
സ്വന്തം ആവശ്യങ്ങൾ തിരിച്ചറിയാൻ, സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.